മാതാപിതാക്കളുടെ വീട് വിട്ടിറങ്ങാം, സ്‍പെയിനിൽ യുവാക്കൾക്ക് ബോണസ്!

By Web TeamFirst Published Oct 7, 2021, 11:28 AM IST
Highlights

പല നഗരങ്ങളിലും കനത്ത വാടകയേയും മറ്റും തുര്‍ന്ന് യുവാക്കള്‍ക്ക് വീട് എടുക്കാനാവുന്നില്ല. ജോലി കിട്ടാത്തതും പലരും മാറുന്നതിന് തടസമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

സ്പെയിനില്‍ (Spain) 18 -നും 35 -നും ഇടയില്‍ പ്രായമായവര്‍ക്ക് അവരുടെ മാതാപിതാക്കളുടെ വീട് വിട്ട് താമസിക്കാന്‍ ബോണസ് ( bonus) നല്‍കണമെന്ന് പ്രധാനമന്ത്രി ( Prime Minister ) പെഡ്രോ സഞ്ചസിന്‍റെ (Pedro Sánchez ) നിര്‍ദ്ദേശം. രണ്ട് വര്‍ഷം വരെയായി മാസത്തിൽ €250 (21,639.00) രൂപയാണ് നല്‍കുക. രാജ്യത്ത് നടപ്പിലാക്കുന്ന വലിയ ഹൗസിംഗ് പാക്കേജിന്‍റെ ഭാഗമായിട്ടാണ് ബോണസ്. 

സമീപ വർഷങ്ങളിൽ വാടക കുതിച്ചുയർന്ന പ്രദേശങ്ങളിൽ വാടകക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പുതിയ കരട് വാടക നിയമവും അവതരിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയർന്ന സ്വത്ത് ഉടമസ്ഥതയിലുള്ള രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ, ഇതിനർത്ഥം നാലിൽ ഒന്നിൽ താഴെ വീടുകൾ മാത്രമേ വാടകയ്ക്ക് ലഭിക്കൂ എന്നാണ്. മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ വലിയ നഗരങ്ങളിൽ ചിലയിടങ്ങളിൽ വാടക വർദ്ധിക്കുകയും കൊവിഡ് -19 പകർച്ചവ്യാധി മൂലം ഒരു വർഷത്തിനുള്ളിൽ വരുമാനം 7% കുറയുകയും ചെയ്തു. 

"രാജ്യത്ത് ഭവനനിർമ്മാണം ഒരു ഗുരുതരമായ പ്രശ്നമാണ്" എന്നും സാഞ്ചസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പദ്ധതികൾ പ്രകാരം, ഈ യുവജന ബോണസ് സ്പെയിനിലെ പ്രാദേശികാധികാരികൾ ഒരു വർഷം 23,725 യൂറോ (20,53,244.33) -യിൽ താഴെ വരുമാനമുള്ള 35 വയസിന് താഴെയുള്ളവർക്ക് കൈമാറും. അത് ഒരാൾക്ക് നൽകണോ അതോ വാടക വീട്ടിലേക്ക് നൽകണോ എന്ന് അവർ തീരുമാനിക്കും. 

ഇതിന്‍റെ ലക്ഷ്യം പരമാവധി യുവാക്കളെ മാതാപിതാക്കളുടെ വീട് വിട്ട് മറ്റ് ഇടങ്ങളില്‍ താമസിക്കാന്‍ സജ്ജരാക്കുക എന്നതാണ്. സാധാരണയായി സ്പെയിനിലുള്ളവര്‍ 30 വയസ് ആവുമ്പോഴേക്കും മാതാപിതാക്കളുടെ വീട് വിട്ടിറങ്ങും. എന്നാല്‍, 2007-ൽ സ്പെയിനിന്റെ അവസാനത്തെ സാമ്പത്തിക വളർച്ചയുടെ ഉച്ചസ്ഥായി മുതൽ, 16-9-നും 29-നും ഇടയിൽ പ്രായമുള്ളവരില്‍ വീട് വിട്ടവരുടെ അനുപാതം ക്രമാനുഗതമായി കുറയുകയാണ്. കഴിഞ്ഞ വർഷം 26% ൽ നിന്ന് 16% ആയി മാറിയിത്. 

പല നഗരങ്ങളിലും കനത്ത വാടകയേയും മറ്റും തുര്‍ന്ന് യുവാക്കള്‍ക്ക് വീട് എടുക്കാനാവുന്നില്ല. ജോലി കിട്ടാത്തതും പലരും മാറുന്നതിന് തടസമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുവാക്കളിലെ തൊഴിലില്ലായ്മ 33 ശതമാനമാണ് സ്പെയിനില്‍. ജോലിയുള്ളവരില്‍ പകുതിയിലധികം പേരും കരാറടിസ്ഥാനത്തിലുള്ള ജോലിയിലാണ്. 26 ശതമാനം പാര്‍ട്ട് ടൈം കരാര്‍ തൊഴിലാളികളാണ്. 

സർക്കാർ നിർദ്ദേശിച്ച പ്രത്യേക ഭവന ബിൽ, സ്പെയിൻകാരായ യുവാക്കളില്‍ സാമ്പത്തികമായി ദുർബലരായ ആളുകൾക്കുള്ള വാടകച്ചെലവ് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ചെറിയ വസ്തു ഉടമകൾക്ക് അവരുടെ വാടക കുറയ്ക്കുന്നതിന് വലിയ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യപ്പെടും. അതേസമയം ശൂന്യമായ പ്രോപ്പർട്ടികൾക്ക് പ്രോപ്പർട്ടി ടാക്സ് ഉയർത്തുകയും എല്ലാ പുതിയ വീടുകളുടെയും 30% സോഷ്യൽ ഹൗസിംഗിനായി നീക്കിവയ്ക്കുകയും വേണം. 

click me!