മഹാരാഷ്ട്രയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ

Published : Mar 23, 2023, 01:19 PM ISTUpdated : Mar 23, 2023, 01:20 PM IST
മഹാരാഷ്ട്രയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ

Synopsis

യുവതിയെ കാര്യമായി ചോദ്യം ചെയ്യാൻ തന്നെ പൊലീസ് തീരുമാനിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ യുവതി താൻ തന്നെയാണ് കുഞ്ഞിനെ കൊന്നത് എന്ന് പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാസിക്കിൽ മൂന്ന് മാസം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാൻ അച്ഛന്റെ ഛായ തോന്നുന്നു എന്ന് പറയുന്നതിനാലാണ് അമ്മ കു‍ഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് ബുധനാഴ്ച വ്യക്തമാക്കി. 

ഗംഗാപൂർ ശിവാർ പ്രദേശത്തെ താമസക്കാരിയാണ് സ്ത്രീ. തിങ്കളാഴ്ച വൈകുന്നേരം ഒരു സ്ത്രീ അവരുടെ വീട്ടിൽ കയറി വന്നു. ശേഷം, രാസവസ്തുക്കൾ ഉപയോഗിച്ച് അവളെ അബോധാവസ്ഥയിലാക്കി മകളുടെ കഴുത്ത് അറുത്തുവെന്നായിരുന്നു യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്. 
‌‌
എന്നാൽ, സ്ത്രീയുടെയുടെയും ബന്ധുക്കളുടെയും മൊഴിയിലെ വൈരുധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മറ്റൊരു സ്ത്രീ സംഭവ സ്ഥലത്ത് എത്തിയതിന് യാതൊരു തെളിവുകളും ഇല്ല എന്ന് പിന്നാലെ കണ്ടെത്തി എന്നും പൊലീസ് പറഞ്ഞു. 

പിന്നാലെ, യുവതിയെ കാര്യമായി ചോദ്യം ചെയ്യാൻ തന്നെ പൊലീസ് തീരുമാനിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ യുവതി താൻ തന്നെയാണ് കുഞ്ഞിനെ കൊന്നത് എന്ന് പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു. തന്റെ ഭർത്താവിന്റെ വീട്ടുകാർ സ്ഥിരമായി കുട്ടിയെ കാണാൻ ഭർത്താവിനെ പോലെ തന്നെ ഇരിക്കുന്നു എന്ന് പറയാറുണ്ടായിരുന്നു എന്നും അതിനാലാണ് കുഞ്ഞിനെ കൊല്ലാൻ താൻ തീരുമാനിച്ചത് എന്നും യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 

കൊടും ക്രൂരത; ജാര്‍ഖണ്ഡില്‍ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം, അന്വേഷണം

അതേസമയം, ജാര്‍ഖണ്ഡില്‍ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം ഉയർന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ ആറ് പൊലീസുകാർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്.  ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ ഇന്നലെയാണ്  ക്രൂരകൃത്യം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം