കുളിക്കാൻ കേറിയപ്പോൾ പ്രസവിച്ചു, ഒറ്റയ്ക്ക് പൊക്കിൾക്കൊടി മുറിച്ച് ലോകത്തെ ഞെട്ടിച്ച് യുവതി

By Web TeamFirst Published Apr 16, 2019, 6:57 PM IST
Highlights

ഓർത്തിരിക്കാത്തൊരു ദിവസം അടിവയറ്റിൽ വേദന, ഐ ഫോണെടുത്ത് നോക്കിയപ്പോൾ താഴെ കണ്ടത് പുറത്തേക്കു വരുന്ന കുഞ്ഞിന്റെ തല. ഒരു ലക്ഷണങ്ങളും കൂടാതെ ഗർഭം ധരിച്ച്, ബാത്ത് ടബ്ബിലെ കുളിക്കിടെ സ്വന്തം പ്രസവം ഒറ്റയ്‌ക്കെടുത്ത് യുവതി. 

ഇരുപത്തിനാലുകാരിയായ ഷാർലറ്റ് ദുബാർഡിന് ലണ്ടനിലെ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പലാണ് ജോലി. തന്‍റെ ജീവിതത്തിൽ നടന്നുവെന്ന് ഷാർലറ്റ് അവകാശപ്പെടുന്ന കാര്യങ്ങൾ ഏറെ അവിശ്വസനീയമാണ്.  വീട്ടിലെ ബാത്ത് ടബ്ബിൽ സോപ്പും പതപ്പിച്ചുകൊണ്ട് കുളിച്ചുകൊണ്ടിരിക്കെയാണ് വയറിനുള്ളിൽ ഏറെ അസ്വാഭാവികമായ എന്തിലൊക്കെയോ ചലനങ്ങളും അസഹ്യമായ വേദനയും ഒക്കെ ഷാർലറ്റിന് തോന്നുന്നത്. തന്റെ ഐ ഫോൺ കയ്യിലെടുത്ത് എന്താണ് പ്രശ്നമെന്ന് കാമറയിലൂടെ നോക്കാൻ ശ്രമിക്കവേ ഷാർലറ്റ് കണ്ടത് അടിവയറ്റിനു താഴെ നിന്നും പുറത്തേക്ക് തള്ളി വരുന്ന ഒരു കുഞ്ഞിന്റെ നിറുകന്തലയാണ്. അതുകണ്ട് അവൾ ആകെ പരിഭ്രമിച്ചുപോയി.

ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു.  

തന്റെ ഇരുപത്തെട്ടുകാരൻ ബോയ്ഫ്രണ്ട് മിഗ്വേൽ ഏയ്ഞ്ചലുമൊത്ത് ഷാർലറ്റ് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ താന്‍  ഗർഭിണിയാണെന്ന് അവൾ  അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്നതിന്‍റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. പുറത്തുവന്ന കുഞ്ഞിനെ കയ്യിലെടുത്ത്, തന്റെ ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു. എന്നിട്ട് ഫോണെടുത്ത് ഉടൻ മിഗ്വേലിനെ അടിയന്തിരമായി  വിളിച്ചുവരുത്തി. അവൻ ജോലിസ്ഥലത്തുനിന്നും പറന്നുവന്നു. അവളുടെ കയ്യിൽ പെട്ടെന്നൊരു തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടപ്പോൾ അവൻ ആദ്യം അവനെ ചീത്തവിളിച്ചു. എന്തിനെന്നോ.. " തെരുവിൽ നിന്നും ഏതെങ്കിലും കൊച്ചിനെയും എടുത്തുകൊണ്ട് വന്നതെന്തിനെ"ന്നും പറഞ്ഞ്. 

കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് തന്റെ ശരീര ഭാരം നാലഞ്ച് കിലോ കൂടിയത് തന്റെ ക്രമമില്ലാത്ത തീറ്റകൊണ്ടാവും എന്നെ അവൾ കരുതിയുള്ളൂ. മധുരത്തോടുള്ള കൊതി കൂടിയതും മൂക്കുമുട്ടെ വാരിത്തിന്നതും ഒക്കെ വയറ്റിലിരുന്ന ചെറുക്കന്റെ വേലയായിരുന്നു എന്നവൾക്ക് മനസ്സിലായിരുന്നില്ല. 

ഇതിനു മുമ്പ് അവൾ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളിൽ കൂട്ടിരുന്നിട്ടില്ല.

അടിവയറ്റിൽ അതി ശക്തമായ വേദന വന്നപ്പോഴാണ് അവൾ ഐഫോൺ എടുത്ത് ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചതും, അപ്രതീക്ഷിതമായ അതിഥിയുടെ രംഗപ്രവേശം അതിൽ പതിഞ്ഞുകണ്ടതും. ബാത്ത് ടബ്ബിൽ വെച്ച് അപ്രതീക്ഷതമായി പേറ്റുനോവുണ്ടായതിൽ പിന്നെ താൻ ചെയ്തുകൂട്ടിയതൊക്കെയും തന്റെ ജന്മവാസന കൊണ്ട് മാത്രമായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു. ഇതിനു മുമ്പ് അവൾ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളിൽ കൂട്ടിരുന്നിട്ടില്ല. എന്നിട്ടും ഒരു അമ്മ എന്നുള്ള ജനിതക വാസന അവളെക്കൊണ്ട് എല്ലാം കൃത്യമായിത്തന്നെ ചെയ്യിച്ചു. 

സ്വന്തം പ്രസവം അവൾ ആരുടേയും സഹായമില്ലാതെ തന്റെ ബാത് ടബ്ബിൽ സാധിച്ചു എന്ന് പറഞ്ഞിട്ട് ആശുപത്രിക്കാർ പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വിളിക്കാതെ വന്ന ആ കുഞ്ഞിന് അവർ 'ഏലിയാസ്' എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്നേകാൽ കിലോ ഭാരമുള്ള അവൻ തീർത്തും ആരോഗ്യവാനായിരുന്നു. 

ഗർഭമുണ്ടായത് അറിയാതെ പോയിരുന്നതിനാൽ ഓവർടൈം ജോലികൾ ചെയ്യുകയും, ബോയ്ഫ്രണ്ടുമായി ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു

അവന്റെ ആരോഗ്യത്തിന് കേടൊന്നും പറ്റാതിരുന്നത് അത്ഭുതമെന്നാണ് ഷാർലറ്റിനെയും കുഞ്ഞിനേയും തുടർന്ന് പരിചരിച്ച ഡോക്ടർമാരും നഴ്‌സുമാരും പറയുന്നത്. കാരണം, ഗർഭമുണ്ടായത് അറിയാതെ പോയിരുന്നതിനാൽ അവൾ ഗർഭകാലമത്രയും പതിവായി മദ്യപിക്കുകയും, പുകവലിക്കുകയും, ദിവസവും പത്തും പതിനാലും മണിക്കൂർ വീതം ഓവർടൈം ജോലികൾ ചെയ്യുകയും, ബോയ്ഫ്രണ്ടുമായി ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഒക്കെ ചെയ്തുപോന്നിരുന്നു. ഇതൊക്കെ ചെയ്തിട്ടും അതിനെയൊക്കെ കുഞ്ഞ് ഏലിയാസ് അതിജീവിച്ചു. 

കുഞ്ഞിനെ മിഗ്വേലിനു നേരേ നീട്ടിയപ്പോൾ ആദ്യം അവൻ ഒന്ന് ചൊടിച്ചു. " വല്ലേടത്തു നിന്നും വല്ല കൊച്ചിനെയും പെറുക്കിക്കൊണ്ടുവന്നാൽ ഞാൻ നോക്കില്ല " എന്നായിരുന്നു അവന്റെ ആദ്യപ്രതികരണം. " എടാ... ഇത് നമ്മുടെ കൊച്ചാണ്.. " എന്ന് അവൾ പറഞ്ഞപ്പോൾ മിഗ്വേൽ ഞെട്ടി. 

തന്റെ കയ്യിൽ ഇരിക്കുന്നത് സ്വന്തം കുഞ്ഞാണെന്ന് അവൾക്ക് ബോധ്യമുണ്ടായില്ല. അതിന് ആശുപത്രിയിലെത്തും വരെ ഒന്ന് മുലകൊടുക്കാൻ പോലും അവൾക്ക് തോന്നിയില്ല.  

അടുത്ത നിമിഷം തന്നെ അവൻ രണ്ടുപേരെയും കൊണ്ട് ടാക്സിയിൽ അടുത്തുള്ള ആശുപത്രിയിലേക്ക് ചെന്ന്. അവർ അമ്മയെയും കുഞ്ഞിനേയും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. 

അപ്രതീക്ഷിതമായി സംഭവിച്ച ആ പ്രസവം ഷാർലറ്റിനെ മാനസികമായി ഏറെ തളർത്തിയിരുന്നു. തന്റെ കയ്യിൽ ഇരിക്കുന്നത് സ്വന്തം കുഞ്ഞാണെന്ന് അവൾക്ക് ബോധ്യമുണ്ടായില്ല. അതിന് ആശുപത്രിയിലെത്തും വരെ ഒന്ന് മുലകൊടുക്കാൻ പോലും അവൾക്ക് തോന്നിയില്ല. ആശുപത്രിയിൽ അവർ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞ് ഏലീയാസിന്റെ അരികിൽ കൊണ്ടു വന്നു കിടത്തി പാലുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് താനൊരു അമ്മയായല്ലോ എന്ന ബോധ്യത്തിലേക്ക് ഷാർലറ്റ് ഉണരുന്നത്. 

"നോക്ക്.. അവന് നിന്റെ അതേ മൂക്കല്ലേ.." എന്ന് മിഗ്വേൽ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ്, അത് തന്റെ കുഞ്ഞാണ് എന്നുള്ള സത്യം അവളുടെ മനസ്സിലേക്ക് പൂർണ്ണമായും രജിസ്റ്റർ ചെയ്യപ്പെടുന്നത്. 

താൻ ഗർഭിണിയാണ് എന്നറിയാതെ അവൾ ഗർഭനിരോധ ഗുളികകൾ പോലും ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരുന്നു. അത് തന്റെ കുഞ്ഞിനെ മോശമായി ബാധിച്ചുകാണുമോ എന്നുള്ള ഭയത്തിലാണ് ഷാർലറ്റ് ഇപ്പോൾ. ഷാർലറ്റിനെ അതിശയപ്പെടുത്തുന്ന മറ്റൊരു കാര്യം ഗർഭമുണ്ടായിരുന്ന കാലയളവിലും കൃത്യമായ ആർത്തവം ഉണ്ടായിരുന്നതായി അവൾക്ക് തോന്നിയിരുന്നു എന്നതാണ്.  വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആർത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവൾ അവഗണിച്ചുപോന്നിരുന്നു. 

കുഞ്ഞിനെ പെറ്റിട്ട ശേഷം അതിന്റെ പൊക്കിൾക്കൊടി എങ്ങനെയാണ് മുറിക്കേണ്ടത്,  കൃത്യം എവിടെ വെച്ച് മുറിക്കണമെന്ന് എങ്ങനെ അറിഞ്ഞു എന്നാണ് ഒരു നഴ്സ് അതിശയത്തോടെ ചോദിച്ചത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ അത് അപകടം വരുത്തി വച്ചേനെ." ഒന്നും ഓർമ്മയില്ല, ഒക്കെ അപ്പോൾ ഉള്ളിൽ നിന്നും ഒരു ആന്തലുണ്ടായി അങ്ങനെ പ്രവർത്തിച്ചു .." എന്നുമാത്രമാണ് ഷാർലറ്റിന്റെ മറുപടി. 

അപ്പോൾ കുഞ്ഞുങ്ങൾ വേണമെന്നില്ലാതിരുന്നതുകൊണ്ട് കൃത്യമായി ഗർഭനിരോധ ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഷാർലറ്റ്. ഇടക്ക് എപ്പോഴോ  ഒന്നോ രണ്ടോ തവണ മാത്രം കഴിക്കാൻ മറന്നുപോയിട്ടുണ്ടെന്നും, അതിന്റെ ഫലമാവും ഈ സംഭവവികാസങ്ങളെന്നും അവൾക്ക് ഇപ്പോൾ തോന്നുന്നുണ്ട്. 

പഠിത്തത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്തുകൊണ്ടിരുന്ന മക്കളുടെ ജീവിതത്തിൽ ഒരിടപെടലും നടത്താത്ത അവരുടെ അച്ഛനമ്മമാർക്ക് ഈ സംഭവം ഏറെ അവിശ്വസനീയമായിരുന്നു. ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലെന്നാണ് അവർ ഇതിനെ വിളിച്ചത്. ഒരു കുഞ്ഞുമാലാഖയെ തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് ദൈവം തന്നെ പറഞ്ഞുവിട്ടതാവും എന്ന് അവർ കരുതുന്നു. 

പ്രകടമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്ത രീതിയിൽ സംഭവിക്കുന്ന ഗർഭങ്ങൾ ഏറെ അപൂർവമായ ഒരു പ്രതിഭാസമാണ്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് മിഡ് വൈവ്സ് നടത്തിയ പഠനത്തിൽ വെളിപ്പെട്ടത്  യു കെ യിൽ നടക്കുന്ന 2500  പ്രസവങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ള ഗർഭധാരണത്തിന് ഫലമായി നടക്കുന്നതാണെന്നാണ്. അതായത് ബ്രിട്ടനിൽ മാത്രം വർഷത്തിൽ 320  കേസുകൾ നടക്കുന്നുണ്ട് ഇത്തരത്തിൽ. 

ഓർത്തിരിക്കാതെ അച്ഛനമ്മമാരായ രണ്ടു കുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കാൻ അവരുടെ അച്ഛനമ്മമാർ തന്നെ ഒരു 'GoFundMe ' അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിലൂടെ അവർക്ക് ലോകമെമ്പാടും നിന്ന് സഹായങ്ങളും വന്നുകൊണ്ടിരിക്കുന്നു. 

click me!