
ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയുണ്ട്. അതുപോലെ ഒരു ചിത്രമാണ് YourTango പങ്ക് വച്ചിരിക്കുന്നത്. സ്നേഹത്തെയും ബന്ധത്തെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇതിൽ ഒളിച്ചിരിക്കുന്നത്. ചുവടെയുള്ള ചിത്രം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ഒറ്റനോട്ടത്തിൽ എന്താണ് കാണുന്നത് എന്ന് നോക്കുകയും വേണം.
അത് നോക്കിയാൽ നിങ്ങൾ പ്രണയത്തിലും ബന്ധത്തിലും എന്താണ് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്ന് പറയാൻ സാധിക്കുമത്രെ. വെളിച്ചത്തിന് കീഴിലുള്ള ഹമ്മിംഗ് ബേർഡുകളാണ് നിങ്ങളുടെ ശ്രദ്ധയിൽ ആദ്യം പെട്ടതെങ്കിൽ, വിദഗ്ധർ പറയുന്നത്, നിങ്ങൾ ബന്ധങ്ങളെക്കുറിച്ച് സംശയമുള്ളവരായിരിക്കുമെന്നാണ്.
ബാക്കി എന്തൊക്കെയാണ് പറയുന്നത് എന്ന് നോക്കാം.
ചിത്രശലഭം: ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് ചിത്രശലഭത്തെ ആണ് എങ്കിൽ ഒരു പ്രണയത്തിലും ബന്ധത്തിലും ഉള്ള നിങ്ങളുടെ ഏറ്റവും വലിയ പേടി ഈ ബന്ധം അധികം നിലനിൽക്കില്ലേ എന്നത് ആയിരിക്കുമത്രെ.
ഏതായാലും മുൻകാലങ്ങളിൽ ബന്ധം പെട്ടെന്ന് അവസാനിച്ച് പോയവർക്ക് ഇങ്ങനെ ഒരു ഭയമുണ്ടാവുന്നത് സ്വാഭാവികമാണ്. എന്തായാലും എല്ലാക്കാലത്തും പ്രണയവും ബന്ധവും അതു പോലെ ആയിരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല അല്ലേ?
വള്ളികൾ: ഇനി നിങ്ങൾ ചിത്രത്തിൽ ആദ്യം ശ്രദ്ധിക്കുന്നത് ഇലകളും വള്ളികളും ആണ് എങ്കിൽ നിങ്ങളുടെ പ്രണയത്തെയും ബന്ധത്തെയും കുറിച്ചുള്ള ഏറ്റവും വലിയ പേടി യഥാർത്ഥ പ്രണയം നേരത്തെ തന്നെ നിങ്ങളെ കടന്നു പോയിട്ടുണ്ടാകുമോ എന്നതാണത്രെ.
ഏതായാലും അതിലും വലിയ കാര്യമൊന്നുമില്ല. എത്ര പ്രണയമായിരുന്നു എങ്കിലും ബ്രേക്ക് അപ്പ് ആയിട്ടുണ്ട് എങ്കിലും അതിനേക്കാൾ വലിയ പ്രണയം വരില്ല എന്ന് പറയുക സാധ്യമല്ല. അതുകൊണ്ട് ആ പേടിയും ചിലപ്പോൾ അസ്ഥാനത്തായിരിക്കാം.
തല: ഇനി തലയാണ് നിങ്ങൾ ആദ്യം ഈ ചിത്രത്തിൽ കാണുന്നത് എങ്കിൽ നിങ്ങളെ ഒരു പ്രണയത്തിൽ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് നിങ്ങൾക്ക് നിങ്ങളെ തന്നെ നഷ്ടപ്പെടുമോ എന്ന ചിന്തയാണത്രെ.
ഇങ്ങനെയൊക്കെയാണ് ഈ ഓപ്റ്റിക്കൽ ഇല്യൂഷൻ പറയുന്നത്. എന്നാൽ, ഇതിലൊക്കെ എത്ര സത്യമുണ്ട് എന്ന് പറയുക സാധ്യമല്ല.