ഓൺലൈനിൽ ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം !

Published : Jun 24, 2023, 04:43 PM IST
ഓൺലൈനിൽ ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം !

Synopsis

കാത്തിരിപ്പിന്‍റെ സർവ്വകാല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ഓൺലൈനില്‍ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് .


മ്മളില്‍ കുറച്ച് പേരെങ്കിലും ഓൺലൈനില്‍ സ്ഥിരമായി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരായിരിക്കും. ഓർഡർ ചെയ്ത വസ്തു ലഭിക്കാൻ പരമാവധി എത്ര നാൾ വരെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണ് ? രണ്ട് ദിവസം? അതോ പരമാവധി ഒരാഴ്ചയോ? എന്തായാലും അതിനപ്പുറത്തേക്ക് കാത്തിരിക്കാൻ ആർക്കും അത്ര താല്പര്യം കാണില്ല. എന്നാൽ, കാത്തിരിപ്പിന്‍റെ സർവ്വകാല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ഓൺലൈനില്‍ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് നാല് വർഷത്തിന് ശേഷമാണ്. തനിക്കുണ്ടായ ഈ അനുഭവം അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചു. 

നിതിൻ അഗർവാൾ എന്ന യുവാവാണ് തന്‍റെ അനുഭവം വിവരിച്ചത്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് തുടങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന്‍റെ കഥ പറഞ്ഞത്. 2019 ലാണ് അലി എക്സ്പ്രസ് എന്ന ഓൺലൈൻ സൈറ്റിലൂടെ നിതിൻ ഒരു വസ്തു ഓർഡർ ചെയ്യുന്നത്. 2019 മെയ് മാസത്തിലാണ് അദ്ദേഹം സാധനം ഓർഡർ ചെയ്തത്. ഇതിനിടെ അലി എക്സ്പ്രസ് എന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റ് നിലവില്‍ ഇന്ത്യയിൽ നിരോധിച്ചു. ഒടുവില്‍ സൈറ്റ് നിരോധം നേരിട്ട് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തനിക്ക് ഓര്‍ഡര്‍ ചെയ്ത വസ്തു കൈയില്‍ കിട്ടിയതെന്നും ഇതിനിടെ നാല് വര്‍ഷങ്ങള്‍ കടന്നുപോയെന്നും അദ്ദേഹം പാര്‍സലിന്‍റെ ചിത്രം സഹിതം കുറിച്ചു. 

 

വരൻ കഴിച്ച ലഡുവിന്‍റെ മറുപാതി കഴിക്കാൻ മടിച്ച് വധു; വായിൽ തിരികി കയറ്റി വരൻ; വൈറലായി വീഡിയോ !

അലി എക്സ്പ്രസ്  ചൈനീസ് മൾട്ടിനാഷണൽ കോർപ്പറേഷനായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ റീട്ടെയിൽ സേവന സൈറ്റാണ്.  സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2020-ൽ ഇന്ത്യയിൽ നിരോധിച്ച  TikTok ഉൾപ്പെടെയുള്ള എണ്ണമറ്റ ചൈനീസ് ആപ്പുകളിൽ ഒന്നാണിത്. നിതിൻ അഗർവാളിന്‍റെ പോസ്റ്റ് വൈറലായതോടെ തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. അതിൽ ആറര വർഷം മുതൽ 8 വർഷം വരെ ഓർഡർ ചെയ്ത പാർസലനായി കാത്തിരുന്നവരും ഉൾപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

ഉയരക്കുറവിനാല്‍ യുവതികള്‍ ഒഴിവാക്കി; 66 ലക്ഷം മുടക്കി ഉയരം കൂട്ടി യുവാവ് !

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ