വിവാഹ വേദിയിലേക്ക് ഏഥർ ഓടിച്ച് വരന്‍; പീക്ക് ബെംഗളൂരു എന്നും പീക്കെന്ന് സോഷ്യല്‍ മീഡിയ

Published : May 15, 2024, 10:20 AM IST
വിവാഹ വേദിയിലേക്ക് ഏഥർ ഓടിച്ച് വരന്‍; പീക്ക് ബെംഗളൂരു എന്നും പീക്കെന്ന് സോഷ്യല്‍ മീഡിയ

Synopsis

ഏഥർ എനർജിയിൽ ജോലി ചെയ്യുന്ന വ്യവസായ ഡിസൈനറായ ദർശൻ പട്ടേലിന്‍റെ വിവാഹ വേദിയായിരുന്നു അത്. 


വിവാഹം അവിസ്മരണീയമാക്കാന്‍ കുതിരപ്പുറത്തും തുറന്ന കാറിലും വരന്മാരെത്തുന്നത് ഇന്ന് പതിവുള്ള ഒരു വിവാഹ കാഴ്ചയാണ്. എന്നാല്‍, വ്യത്യസ്തത ആരാണ് ആഗ്രഹിക്കാത്തത്. അതെ ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്. ബെംഗളൂരുവില്‍ ഒരു യുവാവ് തന്‍റെ വിവാഹത്തിന് വിവാഹ വേദിയിലേക്ക് എത്തിയത് ഏഥറിന്‍റെ ഇലക്ട്രിക് സ്കൂട്ടറില്‍. വിവാഹവേദിയിലേക്കുള്ള വരന്‍റെ വരവ് (ബറാത്ത്) ആഘോഷമാക്കി സുഹൃത്തുക്കളും. സാമൂഹിക മാധ്യമങ്ങളില്‍ വരനെത്തിയ ഇലക്ട്രിക് സ്കൂട്ടറിന് ചുറ്റും നിന്ന് സുഹൃത്തുക്കള്‍ ആഘോഷിക്കുന്നതിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

"വിവാഹത്തില്‍ കുതിരകൾക്ക് പകരം ഏഥർ വരുന്നു," ബെംഗളൂരു നഗരത്തിന്‍റെ ടെക്കി സംസ്കാരത്തിന് യോജിച്ച രീതിയില്‍, 'പീക്ക് ബെംഗളൂരു' ടാഗിനെ വീണ്ടും പീക്കാക്കി കൊണ്ട് ചിത്രം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. ചിത്രം ഇതിനകം ഏതാണ്ട് അമ്പതിനായിരം പേരോളം കണ്ടു.  ഏഥറിന്‍റെ റിസ്‌റ്റ സീരിസിലെ ഇവിയിലായിരുന്നു വരന്‍ വിവാഹ വേദിയിലേക്ക് എത്തിയത്. വാഹനത്തില്‍ പൂക്കളും മറ്റ് തോരണങ്ങളും ചാര്‍ത്തി അലങ്കരിച്ചിരുന്നു. ഏഥർ എനർജിയിൽ ജോലി ചെയ്യുന്ന വ്യവസായ ഡിസൈനറായ ദർശൻ പട്ടേലിന്‍റെ വിവാഹമായിരുന്നു അത്. കഴിഞ്ഞ ആഴ്ച അവസാനമായിരുന്നു വിവാഹം. 

'ഇതേതാ രാജ്യം?'; ബൈക്കില്‍, കാല്‍നട യാത്രക്കാരോട് കൈവീശി കാണിച്ച് പോകുന്ന കരടിയുടെ വീഡിയോ വൈറല്‍

ഉറങ്ങിക്കിടക്കുന്ന മകനെ നോക്കുന്ന വിചിത്ര രൂപം പങ്കുവച്ച് അച്ഛന്‍; അത് 'പ്രേതം' തന്നെയെന്ന് സോഷ്യല്‍ മീഡിയ

തങ്ങളുടെ ജീവനക്കാരനായ വരന്‍ റിസ്‌തയിൽ ബരാത്ത് പ്രവേശനം നടത്താൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ സ്ഥാപനം അത് സാധ്യമാക്കിയെന്നും കുറിച്ച് കൊണ്ട് ഏഥർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്തയും ഒരു എക്സ് പോസ്റ്റ് പങ്കുവച്ചു. ഏഥര്‍ എനര്‍ജിയുടെ എക്സ് അക്കൌണ്ടില്‍ നിന്നും ചിത്രത്തിന് താഴെ പങ്കുവച്ച കുറിപ്പില്‍ 'കുതിരകൾ ഓടുന്നു, പക്ഷേ ഞങ്ങൾ 'വാട്ട്' ഇഷ്ടപ്പെടുന്നു. ശരിക്കും താൽപ്പര്യമുള്ള ഒരു വിവാഹ ദിവസത്തിനായി, ഏഥർ ഓടിച്ച് വൃത്തിയായി സൂക്ഷിക്കുക.' എന്ന് എഴുതി. "ബെംഗളൂരു വിവാഹങ്ങൾ വ്യത്യസ്തമായി സൃഷ്ടിച്ചവയാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'സീറോ എമിഷൻ കുതിര' മറ്റൊരാള്‍ വാഹനത്തെ കാര്‍ബണ്‍ പുറന്തള്ളലുമായി ബന്ധപ്പെടുത്തി. 'ബെംഗളൂരുവിന്‍റെ കാര്യങ്ങൾ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

'സഞ്ചാരികള്‍ ഇനി ഇതുവഴി വരണ്ട'; സഞ്ചാരികളെ നിരോധിക്കാന്‍ സ്പെയിനിലെ ഈ ഗ്രാമം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?