കൊവിഡ് വാക്സിനെപ്പറ്റി പറയുന്നതിനിടെ കബീർ ദാസിനെയും തുളസീദാസിനെയും ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web TeamFirst Published Oct 20, 2020, 6:34 PM IST
Highlights

വാക്സിൻ നമ്മുടെ നാട്ടിലും എത്തി, രോഗികളിൽ പരീക്ഷിച്ച് വിജയിക്കും വരെയും തികഞ്ഞ മുൻകരുതലോടെയും ജാഗ്രതയോടും തന്നെ നമ്മൾ ഇരിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് പ്രധാനമന്ത്രി കവിത ഉദ്ധരിച്ചത്.

രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട്  കൊവിഡിനെപ്പറ്റി സംസാരിക്കവെ, കബീർ ദാസിന്റെയും തുളസീദാസിന്റെയും വരികൾ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  

"പകി ഖേതി ദേഖി കെ ഗരബ് കിയാ കിസാൻ/അജഹു ജോലാ ബഹുത് ഹേ, ഘർ ആവേ തബ് ജാൻ" എന്ന പ്രസിദ്ധമായ സന്ത്  കബീർ ദാസ് ദോഹയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ഉദ്ധരിച്ചത്. അതായത്, "വിളഞ്ഞു പാകമായ ധാന്യം കണ്ട് അഹങ്കരിക്കുന്നു കൃഷിക്കാരൻ/വഴിയിൽ ഇനിയും അപകടങ്ങൾ ഏറെയുണ്ട്, അരി വീട്ടിലെത്തിയാൽ പറയാം എത്തി എന്ന്..! "

വാക്സിന്റെ ഗവേഷണങ്ങൾ പല വഴിക്ക് നടക്കുന്നുണ്ട്. പലരും കണ്ടെത്തി എന്ന് പറയുന്നുണ്ട്. അത് നമ്മുടെ നാട്ടിലും എത്തി പരീക്ഷിച്ച് വിജയിക്കും വരെയും തികഞ്ഞ മുൻകരുതലോടെയും ജാഗ്രതയോടും തന്നെ നമ്മൾ ഇരിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി മേൽപ്പറഞ്ഞ കബീർ ദോഹ ഉദ്ധരിച്ചത്. പല രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെപ്പോലെ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും വാക്സിന്റെ ഗവേഷണത്തിൽ ആണ്. എന്ന് ഇവിടെ വാക്സിൻ ലഭ്യമാക്കുമോ, എത്രയും പെട്ടെന്ന് അത് നമ്മുടെ പൗരന്മാർക്കെല്ലാം കിട്ടും വരെ അത് ലഭ്യമാക്കാൻ വേണ്ട പരിശ്രമങ്ങൾ സർക്കാർ ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അത് സംഭവിക്കും വരെ മുൻകരുതൽ തുടരാനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. 

 

 

മുൻകരുതലിനെപ്പറ്റി അടിവരയിട്ടു പറയാൻ വേണ്ടി പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ തുളസീദാസിന്റെ രാമചരിത മാനസും ഉദ്ധരിച്ചു. അഗ്നിയേയും, ശത്രുവിനെയും, പാപത്തിനെയും ( രോഗമോ, വൈറസോ ഒക്കെ ) ഒരിക്കലും കുറച്ചു കാണരുത്, വേണ്ട മുൻകരുതലോടെ വേണം കാണാൻ എന്നർത്ഥം വരുന്ന രണ്ടു വരികളാണ് മോദി രാമചരിത മനസ്സിൽ നിന്നുദ്ധരിച്ചത്. 
 

click me!