വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരാള്‍; അദ്ദേഹത്തിന്റെ കഥ കേട്ടാല്‍ ചിരിക്കാനാവില്ല!

By Web TeamFirst Published Jul 14, 2021, 4:40 PM IST
Highlights

കുംഭകര്‍ണ്ണന്റെ കഥ കേട്ടിട്ടില്ലേ? ആറു മാസം ഉറങ്ങുകയും, ആറു മാസം വിശ്രമമില്ലാതെ തിന്നുകയും ചെയ്യുന്ന കുംഭകര്‍ണ്ണന്‍.  അത്തരമൊരാളെ കുറിച്ചാണ് ഇനി പറയുന്നത്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള ഒരാളാണ് ഈ കുംഭകര്‍ണ്ണന്‍. വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്നതിനാലാണ് ആ പേരു വീണത്. 

കുംഭകര്‍ണ്ണന്റെ കഥ കേട്ടിട്ടില്ലേ? ആറു മാസം ഉറങ്ങുകയും, ആറു മാസം വിശ്രമമില്ലാതെ തിന്നുകയും ചെയ്യുന്ന കുംഭകര്‍ണ്ണന്‍.  അത്തരമൊരാളെ കുറിച്ചാണ് ഇനി പറയുന്നത്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള ഒരാളാണ് ഈ കുംഭകര്‍ണ്ണന്‍. വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്നതിനാലാണ് ആ പേരു വീണത്. 

ചിരി വരുന്നുണ്ടോ? 

എന്നാല്‍, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍, പിന്നെ ചിരിക്കാന്‍ തോന്നില്ല.   

പുര്‍ഖാ റാം എന്നാണ് ഈ കുംഭകര്‍ണന്റെ പേര്. ഭദ്വ ഗ്രാമത്തിലാണ് താമസം. അദ്ദേഹത്തിന്റെ ഉറക്കം ഒരു രോഗമാണ്. വൈദ്യശാസ്ത്രത്തില്‍ ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന് പറയും. 

അദ്ദേഹത്തിന് 42 വയസ്സുണ്ട്. 23 വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് ഈ രോഗം വരുന്നത്. ആദ്യമായി കണ്ടെത്തുന്നത്. ആദ്യമൊക്കെ മാസത്തില്‍ ഏെഴട്ട് ദിവസം മാത്രമേ  ഉറങ്ങിയിരുന്നുള്ളൂ. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, മാസം 20 മുതല്‍ 25 ദിവസം വരെ ഉറങ്ങുന്ന അവസ്ഥയായി. അതിനുശേഷം ഈ അവസ്ഥ അദ്ദേഹത്തിന്റെ ജീവിതത്തെ ഗുരുതരമായി ബാധിച്ചു. 

ഭൂരിഭാഗം ആളുകളും സാധാരണയായി ഒരു ദിവസം 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുമ്പോള്‍, പുര്‍ഖാ റാം ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ കുറേ ദിവസത്തേയ്ക്ക് നോക്കണ്ട. ചുരുങ്ങിയത് 25 ദിവസമെങ്കിലും ഇത് തുടരും. ഉറങ്ങിക്കഴിഞ്ഞാല്‍, പിന്നെ എഴുന്നേല്‍പ്പിക്കുന്നത് ഒരു വെല്ലുവിളിയാണ്.  എങ്കിലും അദ്ദേഹം  ഉറങ്ങുമ്പോള്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ഭക്ഷണം നല്‍കും, കുളിപ്പിക്കും. 

സ്വന്തമായി പലചരക്കു കടയുള്ള അദ്ദേഹത്തിന് ഇപ്പോള്‍ മാസത്തില്‍ അഞ്ച് ദിവസം മാത്രമാണ് പലചരക്ക് കട തുറക്കാന്‍ കഴിയുന്നത്. കടയില്‍ ഇരുത്തിയാല്‍ പോലും കിടന്ന് ഉറങ്ങിക്കളയും, അതാണ് അവസ്ഥ. 

വെറുതെ കിടന്ന് ഉറങ്ങിയാല്‍ മതിയല്ലോ, നല്ല സുഖമല്ലേ എന്ന് ചിന്തിക്കുന്നുണ്ടാകും. ചികിത്സയും, അമിത ഉറക്കവും ഉണ്ടായിരുന്നിട്ടും തനിക്ക് എപ്പോഴും ക്ഷീണമാണെന്നാണ് അദ്ദേഹം പറയുന്നു. അതിന്റെ ഫലമായി ഒരു കാര്യം പോലും നേരെചൊവ്വേ ചെയ്ത തീര്‍ക്കാന്‍ സാധിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. 

ഇതൊന്നും പോരാതെ, കഠിനമായ തലവേദന പോലുള്ള രോഗാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും വേറെ. ഇപ്പോള്‍ അദ്ദേഹത്തിന് ഉറക്കമെന്ന് കേട്ടാലേ പേടിയാണ്. 

ഭാര്യ ലിച്ച്മി ദേവിയും അമ്മ കന്‍വാരി ദേവിയും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്നും, മുമ്പത്തെപ്പോലെ ഒരു സാധാരണ ജീവിതം നയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്.  

 

click me!