ചവച്ചുതുപ്പിയ ച്യൂയിങ് ​ഗം കുടുക്കി, തെളിഞ്ഞത് 41 കൊല്ലം മുമ്പുള്ള കൊലപാതകം, 60 -കാരൻ അറസ്റ്റിൽ

Published : Mar 25, 2024, 01:40 PM ISTUpdated : Mar 25, 2024, 01:44 PM IST
ചവച്ചുതുപ്പിയ ച്യൂയിങ് ​ഗം കുടുക്കി, തെളിഞ്ഞത് 41 കൊല്ലം മുമ്പുള്ള കൊലപാതകം, 60 -കാരൻ അറസ്റ്റിൽ

Synopsis

മൗണ്ട് ഹൂഡ് കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അന്ന് ബാർബറ. പിറ്റേന്ന് കോളേജിൽ ക്ലാസിന് വന്ന വിദ്യാർത്ഥികളാണ് ബാർബറയുടെ മൃതദേഹം കാണുന്നത്. 

41 വർഷം മുമ്പ് നടത്തിയ കൊലപാതകത്തിൽ 60 -കാരൻ കുറ്റക്കാരനെന്ന് കോടതി. ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത് ഇയാൾ ചവച്ചുതുപ്പിയ ഒരു ച്യൂയിങ് ​ഗം. യുഎസ് സംസ്ഥാനമായ ഒറി​ഗോണിലാണ് പ്രസ്തുത സംഭവം നടന്നിരിക്കുന്നത്.

1980 -ലാണ് കോളേജ് വിദ്യാർത്ഥിനിയായ 19 -കാരി ബാർബറ ടക്കർ കൊല്ലപ്പെടുന്നത്. 1980 ജനുവരി 15 -ന് അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്, അവളെ ക്യാംപസിലെ പാർക്കിം​ഗ് ലോട്ടിൽ വച്ച് ബലാത്സം​ഗം ചെയ്യുകയും, മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മൗണ്ട് ഹൂഡ് കമ്മ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു അന്ന് ബാർബറ. പിറ്റേന്ന് കോളേജിൽ ക്ലാസിന് വന്ന വിദ്യാർത്ഥികളാണ് ബാർബറയുടെ മൃതദേഹം കാണുന്നത്. 

എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ കൊലപാതകിയെ പിടികൂടാനായില്ല. എന്നാലിപ്പോൾ ഡിഎൻഎ ഫലത്തിന്റെ അടിസ്ഥാനത്തിൽ 60 -കാരനായ റോബർട്ട് പ്ലിംപ്ടണാണ് അവളെ വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 2000 -ത്തിൽ, ബാർബറുടെ പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത വജൈനൽ സ്വാബ്സ് വിശകലനത്തിനായി ഒറിഗൺ സ്റ്റേറ്റ് പൊലീസ് (OSP) ക്രൈം ലാബിലേക്ക് അയച്ചിരുന്നു. ക്രൈം ലാബ് ഈ സ്വാബുകളിൽ നിന്ന് ഒരു ഡിഎൻഎ പ്രൊഫൈലും വികസിപ്പിച്ചെടുത്തിരുന്നു. 

പിന്നീട്, കേസിൽ റോബർട്ടിനെ നിരീക്ഷിച്ചിരുന്ന ഡിറ്റക്ടീവുകൾ റോബർട്ട് ചവച്ച് തുപ്പിയ ച്യൂയിങ് ​ഗം എടുത്ത ശേഷം അത് OSP ക്രൈം ലാബിൽ സമർപ്പിക്കുകയായിരുന്നു. 2000 -ത്തിൽ വികസിപ്പിച്ച അജ്ഞാത ഡിഎൻഎയുമായി റോബർട്ട് പ്ലിംപ്‌ടണിന്റെ ഡിഎൻഎ മാച്ചായി. അങ്ങനെയാണ് അയാളുടെ അറസ്റ്റ് നടക്കുന്നത്.

CNN -ൻ്റെ റിപ്പോർട്ട് അനുസരിച്ച്, റോബർട്ട് കുറ്റക്കാരനാണ് എന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തി. എന്നാൽ, ശിക്ഷയ്ക്കെതിരെ അപ്പീൽ പോകുമെന്നും നിരപരാധിയാണ് എന്നുമാണ് റോബർട്ടിന്റെ അഭിഭാഷകൻ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സെക്യൂരിറ്റി, സിസിടിവി... ഒന്നും വേണ്ട; ചെലവ് ചുരുക്കാൻ ഫ്ലാറ്റുടമയുടെ നിർദ്ദേശങ്ങൾ വൈറൽ
മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി