സമാധാനത്തോടെ ജീവിക്കാൻ കയ്യിൽ 20-30 ലക്ഷം രൂപയെങ്കിലും വേണം, പണമാണ് അത്യാവശ്യമെന്ന് യുവസംരംഭക

Published : Sep 07, 2026, 12:14 PM IST
Simridhi Makhija

Synopsis

'തെറാപ്പി, വായന, മറ്റ് ഹോബികൾ എന്നിവയെല്ലാം മനസ്സിന് സുഖം നൽകുമെങ്കിലും യഥാർത്ഥ പ്രശ്നത്തിന്റെ വേരിലേക്ക് ഇറങ്ങാതെ ഇതിനൊന്നും പൂർണ്ണ പരിഹാരം കാണാനാകില്ല. തങ്ങൾ സ്വന്തമായി സമ്പാദിച്ച പണവും അത് നൽകുന്ന സുരക്ഷിതത്വവുമാണ് ലോകത്ത് ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നത്.'

മനഃസമാധാനത്തിനും ശാന്തിക്കും ഏറ്റവും മികച്ച വഴി ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരിക്കുകയാണെന്ന് ബെംഗളൂരുവിൽ നിന്നുള്ള യുവസംരംഭക സിമൃദ്ധി മഖിജ. നല്ല കാഷ് ഫ്ലോയും കയ്യിൽ സമ്പാദ്യവുമുണ്ടെങ്കിൽ ലഭിക്കുന്ന ആത്മവിശ്വാസമാണ് യഥാർത്ഥ മാനസിക സ്വാസ്ഥ്യത്തിന്റെ അടിത്തറയെന്നാണ് ‘ദി സ്പീക്ക് ഫെസ്റ്റ്’ സ്ഥാപകയായ അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

20 മുതൽ 30 ലക്ഷം രൂപ വരെ സമ്പാദ്യമുണ്ടാക്കുക

ആഡംബര ജീവിതത്തിനോ ഷോപ്പിംഗിനോ റെസ്റ്റോറന്റുകളിൽ പോകാനോ വേണ്ടിയല്ല, മറിച്ച് എന്തെങ്കിലും അടിയന്തര ഘട്ടം വരുമ്പോൾ താങ്ങായി മാറാൻ പണം അത്യാവശ്യമാണെന്ന് സിമൃദ്ധി പറയുന്നു. ജോലി നഷ്ടപ്പെടുക, കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരിക, അല്ലെങ്കിൽ ആരോഗ്യപരമായി എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുക തുടങ്ങിയ എത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ 20 മുതൽ 30 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരിക്കണം. ഇത്രയും തുക കയ്യിലുണ്ടെങ്കിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയില്ലാതെ ജീവിക്കാം.

‘നാഡീവ്യവസ്ഥ’യും സ്ട്രെസ് മാനേജ്‌മെന്റും

തലച്ചോറ്, സുഷുമ്നാ നാഡി, നാഡികൾ എന്നിവ ഉൾപ്പെടുന്ന ശരീരത്തിന്റെ ആശയവിനിമയ ശൃംഖലയാണ് നാഡീവ്യവസ്ഥ. ശരീരം നേരിടുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ അവയവങ്ങൾക്ക് നിർദ്ദേശം നൽകുന്നത് ഈ ശൃംഖലയാണ്. 'നാഡീവ്യവസ്ഥയെ ശാന്തമാക്കുക' എന്നത് വെൽനെസ് രംഗത്ത് ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്. ആളുകൾ തങ്ങളുടെ നാഡീവ്യവസ്ഥ തകരാറിലാണെന്ന് പറയുമ്പോൾ അവർ അർത്ഥമാക്കുന്നത് തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ്. ഈ സമ്മർദ്ദത്തെ അകറ്റാനുള്ള ഏറ്റവും മികച്ച മാർഗ്ഗം സാമ്പത്തിക ഭദ്രതയാണെന്നാണ് മഖിജയുടെ വാദം.

യഥാർത്ഥ പ്രശ്നം പരിഹരിക്കുക

തെറാപ്പി, വായന, മറ്റ് ഹോബികൾ എന്നിവയെല്ലാം മനസ്സിന് സുഖം നൽകുമെങ്കിലും യഥാർത്ഥ പ്രശ്നത്തിന്റെ വേരിലേക്ക് ഇറങ്ങാതെ ഇതിനൊന്നും പൂർണ്ണ പരിഹാരം കാണാനാകില്ല. തങ്ങൾ സ്വന്തമായി സമ്പാദിച്ച പണവും അത് നൽകുന്ന സുരക്ഷിതത്വവുമാണ് ലോകത്ത് ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നത്.

ബെംഗളൂരുവിൽ സ്ഥിരമായ പണവരവില്ലാതെ ബുദ്ധിമുട്ടുന്ന സംരംഭകരെയും, സാമ്പത്തികമായി വിജയം കൈവരിച്ച ശേഷം എല്ലാ മേഖലയിലും സന്തോഷത്തോടെ ജീവിക്കുന്നവരെയും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതാണ് ഈ അഭിപ്രായം ഉറപ്പിച്ചു പറയാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

നവജാത ശിശുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; വിവാദം, ഒടുവിൽ മാപ്പ് പറഞ്ഞ് മെഡിക്കൽ ഇന്‍റേൺ
ആണുങ്ങൾക്കൊപ്പം അവളിരുന്ന് ലേലം വിളിച്ചു, ലോകത്തിൽ ഏറ്റവുമുയർന്ന വിലയ്ക്ക് വിറ്റുപോയി, അപൂർവ്വ ഇനം ഫാൽക്കൺ