ഒരേയൊരു കുട്ടിയുടെ സ്കൂൾ ഫീസ് വർഷം 11 ലക്ഷം, കണ്ടപ്പോൾ ഞെട്ടിപ്പോയി, പോസ്റ്റ്

Published : Jul 25, 2025, 05:30 PM IST
Representative image

Synopsis

വർഷം രണ്ട് മുതൽ നാല് ലക്ഷം രൂപ വരെ അതുമല്ലെങ്കിൽ അഞ്ചാറ് ലക്ഷം രൂപവരേയും സമ്മതിക്കാം. പക്ഷേ അതിന് മുകളിൽ താൻ കേട്ടിട്ടേ ഇല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്.

സ്വകാര്യ സ്കൂളിലെ ഫീസ് താങ്ങാൻ സാധിക്കാത്തതാണ് എന്ന് പലരും പറയാറുണ്ട്. അതുപോലെ തന്നെ വലിയ ഫീസ് നൽകേണ്ടുന്ന സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് അഭിമാനമായി കാണുന്നവരും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഗൂഗിളിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സ്കൂൾ ഫീസിനായി വർഷത്തിൽ 11.2 ലക്ഷം രൂപ ചെലവഴിക്കുന്നു എന്നതിനെ കുറിച്ചായിരുന്നു ചർച്ച.

റെഡ്ഡിറ്റിലെ പോസ്റ്റിൽ, വെൽത് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് പറയുന്നത് ഈ ദമ്പതികൾ തങ്ങളുടെ ഒരു കുട്ടിക്ക് വേണ്ടി വിദ്യാഭ്യാസത്തിന് 11.2 ലക്ഷം ചെലവഴിക്കുന്നുണ്ട് എന്നാണ്. ഈ ദമ്പതികളുടെ ഫിനാൻഷ്യൽ പ്ലാനിന്റെ ഡ്രാഫ്റ്റ് താൻ യാദൃച്ഛികമായി കാണാനിടയായി എന്നാണ് യുവാവ് പറയുന്നത്. ഗൂഗിളിൽ ജോലി ചെയ്യുന്ന ഇവർ രണ്ടുപേരും വർഷത്തിൽ ഏകദേശം 60 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്. ചെലവ് നോക്കുമ്പോൾ അവരുടെ ഒരേയൊരു കുട്ടിയുടെ സ്കൂൾ ഫീസിനായി മാത്രം 11.2 ലക്ഷം രൂപ മാറ്റിവച്ചിരിക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയി എന്നാണ് പോസ്റ്റിൽ പറയുന്നത്.

ആദ്യമായിട്ടാണ് താൻ ഇത്രയും തുക ഫീസിനായി മാറ്റിവയ്ക്കുന്നത് കാണുന്നത് എന്നും യുവാവ് പറയുന്നു. വർഷം രണ്ട് മുതൽ നാല് ലക്ഷം രൂപ വരെ അതുമല്ലെങ്കിൽ അഞ്ചാറ് ലക്ഷം രൂപവരേയും സമ്മതിക്കാം. പക്ഷേ അതിന് മുകളിൽ താൻ കേട്ടിട്ടേ ഇല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്.

 

 

വലിയ ചർച്ചയാണ് പോസ്റ്റിന് പിന്നാലെ റെഡ്ഡിറ്റിൽ ഉണ്ടായിരിക്കുന്നത്. ചിലരെല്ലാം ​ഗൗരവത്തോടെ കമന്റുകൾ നൽകിയിട്ടുണ്ടെങ്കിലും മറ്റ് ചിലർ വളരെ രസകരമായിട്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. അവർ നികുതി നൽകുന്ന തുകയുണ്ടായിരുന്നെങ്കിൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനവും ഒരു രാഷ്ട്രീയക്കാരന്റെ കുട്ടിയുടെ വിദേശപഠനവും നടന്നേനെ എന്നായിരുന്നു ഒരാളുടെ കമന്റ്.

മറ്റ് ചിലർ പറഞ്ഞത്, സ്കൂളിലെത്ര ഫീസ് എന്ന് നോക്കിയിട്ടല്ല, ഇത്രയും പണമുണ്ടെങ്കിലും സ്കൂളിന്റെ ​ഗുണനിലവാരം നോക്കിയിട്ടാണ് കുട്ടികളെ സ്കൂളിൽ വിടുക എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ