കുടി നിര്‍ത്തിയ വിഷമത്തില്‍ ഭക്ഷണമൊന്നു മാറ്റി,വയറ്റില്‍നിന്നു കിട്ടിയത് ഒരു കിലോ ഇരുമ്പു സാധനങ്ങള്‍

By Web TeamFirst Published Oct 2, 2021, 7:21 PM IST
Highlights

വയറില്‍നിന്ന് കിട്ടിയത് ഒരു കിലോയിലേറെ ഭാരംവരുന്ന ഇരുമ്പു സാധനങ്ങളാണ്! ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അവ ഒരു മേശപ്പുറത്ത് നിരത്തിവെച്ചു. അതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇരുമ്പു കമ്പികള്‍, സ്‌ക്രൂ, നട്ട്, കത്തികള്‍...
 

കലശലായ വയറുവേദന കാരണമാണ് ആ യുവാവിനെ ആശപത്രിയില്‍ കൊണ്ടുവന്നത്. വയറിന്റെ എക്‌സ് റേ എടുത്ത  ഡോക്ടര്‍മാര്‍ ഇരുമ്പു സാധനങ്ങള്‍ കണ്ടെത്തി. അങ്ങനെയാണ് വയര്‍ കീറി അവര്‍ പരിശോധന നടത്തിയത്. അതു കഴിഞ്ഞപ്പോഴോ? 

ഒരു ഡോക്ടര്‍ പറയുന്നു: ഇക്കാലത്തിനിടയ്ക്ക് ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല.''

എന്താണ് സംഭവമെന്നോ? അയാളുടെ വയറില്‍നിന്ന് കിട്ടിയത് ഒരു കിലോയിലേറെ ഭാരംവരുന്ന ഇരുമ്പു സാധനങ്ങളാണ്! ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അവ ഒരു മേശപ്പുറത്ത് നിരത്തിവെച്ചു. അതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇരുമ്പു കമ്പികള്‍, സ്‌ക്രൂ, നട്ട്, കത്തികള്‍...

 

 

ലിത്വാനിയയയിലാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ച സംഭവം. എങ്ങനെയാണ് ഈ ഇരുമ്പു സാധനങ്ങള്‍ തിന്നത് എന്ന് പിന്നീട് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. അയാള്‍ പറഞ്ഞ കഥ ഇതാണ്: 

കഥാനായകന്‍ ഒരു കമ്പനിയിലെ തൊഴിലാളിയാണ്. നല്ല വെള്ളമടിയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യപ്രശ്‌നം കാരണം അതു നിര്‍ത്തി. അതിനു ശേഷം തുടങ്ങിയതാണ് ഇരുമ്പു തീറ്റ. അറിഞ്ഞു കൊണ്ടല്ല, ആ സമയമാവുമ്പോള്‍ എന്തോ പോലെ തോന്നും. ഇരുമ്പു സാധനങ്ങള്‍ അറിയാതെ തിന്നു പോവും. 

വയറുവേദന കലശലായതിനെ തുടര്‍ന്ന് ആംബുലന്‍സിലാണ് ഇയാളെ ക്ലയിപേഡ സര്‍വകലാശാലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം സര്‍ജിക്കല്‍ ട്രേ നിറയെ ഇരുമ്പു സാധനങ്ങളുള്ള ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. 

രണ്ടു വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ യുവതിയുടെ വയറ്റില്‍നിന്നും 22 ലോഹ കഷണങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ഇരുമ്പ് ആണിയും മുടിയില്‍കുത്തുന്ന ഹെയര്‍പിന്നുമുള്‍പ്പെടെയാണ് 22 കാരിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത്. 

വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ലോഹ കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. നാലു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവില്‍ വലിയ ഇരുമ്പ് ആണികളും ഹെയര്‍പിന്നുകളും ഗ്ലാസ് കഷണങ്ങളും പുറത്തെടുത്തു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

click me!