പൂച്ചയുടെ അസുഖം കണ്ടുപിടിക്കാൻ ചിലവാക്കിയത് 33,000 രൂപ, രോഗവിവരമറിഞ്ഞ് ഞെട്ടി ഉടമയും സോഷ്യൽ മീഡിയയും

Published : Dec 27, 2025, 02:12 PM IST
 cat

Synopsis

തന്റെ വളർത്തുപൂച്ചയുടെ വിചിത്രമായ പെരുമാറ്റത്തിന് കാരണം കണ്ടെത്താൻ 33,000 രൂപയോളം ചിലവഴിച്ച് ഉടമ. പൂച്ചയ്ക്ക് 'സെപ്പറേഷൻ ആങ്സൈറ്റി' അഥവാ ഒറ്റയ്ക്കാകുമ്പോഴുള്ള ഉത്കണ്ഠയാണെന്നാണ് കണ്ടെത്തിയത്. ഇതെങ്ങനെ മനസിലാക്കാം, പരിഹരിക്കാം?

തന്റെ വളർത്തുപൂച്ചയുടെ വിചിത്രമായ പെരുമാറ്റത്തിന്റെ കാരണം തേടി മൃഗഡോക്ടറെ സമീപിച്ച ഉടമയ്ക്ക് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായ ഉത്തരമാണ്. ചികിത്സയ്ക്ക് വേണ്ടി 400 ഡോളർ അതായത്, ഏകദേശം 33,000 ഇന്ത്യൻ രൂപ ചിലവാക്കിയ ശേഷമാണ് തന്റെ പൂച്ചയ്ക്ക് 'സെപ്പറേഷൻ ആങ്സൈറ്റി' (Separation Anxiety) യാണ് എന്ന് കണ്ടുപിടിച്ചത്. ഒറ്റയ്ക്കാകുമ്പോഴുള്ള ഉത്കണ്ഠയാണ് ഈ സെപ്പറേഷൻ ആങ്സൈറ്റി. റെഡ്ഡിറ്റിൽ 'LilaFowler88' എന്ന യൂസറാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഡോക്ടറുടെ മുറിയിൽ ഭിത്തിയോട് ചേർന്നിരിക്കുന്ന തന്റെ പൂച്ചയുടെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്.

'400 ഡോളറിന്റെ പരിശോധനകൾക്ക് ശേഷമാണ് മനസ്സിലായത് പൂച്ചയ്ക്ക് സെപ്പറേഷൻ ആങ്സൈറ്റി ആണെന്ന്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പൂച്ചകൾ സാധാരണയായി സ്വതന്ത്രമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, ഉടമകളിൽ നിന്നും മാറി നിൽക്കുമ്പോൾ നായ്ക്കളെപ്പോലെ തന്നെ പൂച്ചകൾക്കും കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടാം എന്നാണ് പറയുന്നത്.

ഇത് തിരിച്ചറിയാനും വിവിധ മാർ​ഗങ്ങളുണ്ട്. വിശപ്പില്ലായ്മ, അമിതമായി കരയുക, സാധനങ്ങൾ കടിച്ചു നശിപ്പിക്കുക, ഒളിച്ചിരിക്കുക, ശരിയായ സ്ഥലത്തല്ലാതെ മലമൂത്രവിസർജ്ജനം നടത്തുക എന്നിവയാണ് സാധാരണയായി ഇത്തരം പൂച്ചകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ. ഇത് പരിഹരിക്കാനായി എന്താണ് ചെയ്യാനാവുക? ഭക്ഷണത്തിനും കളിക്കുമായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക, ഉടമ വീട്ടിലില്ലാത്ത സമയത്ത് പൂച്ചയ്ക്ക് കളിക്കാനായി കളിപ്പാട്ടങ്ങൾ നൽകുക, വീട്ടിൽ നിന്ന് പുറത്തു പോകുന്നതിന് മുമ്പ് കുറച്ചു നേരം പൂച്ചയോടൊപ്പം ചിലവഴിക്കുക തുടങ്ങിയവയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന കാര്യങ്ങളായി വിദഗ്ധർ നിർദ്ദേശിക്കുന്നത്.

പൂച്ചയുടെ ഈ 'ലക്ഷ്വറി' അസുഖത്തെക്കുറിച്ച് വളരെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 'എന്റെ പൂച്ചയ്ക്കും ഇതേ പ്രശ്നമുണ്ട്' എന്ന് ചിലർ കുറിച്ചപ്പോൾ, പൂച്ചകളുടെ ഇത്തരം വിചിത്രമായ സ്വഭാവങ്ങൾ പലപ്പോഴും ഉടമകളെ കുഴപ്പിക്കാറുണ്ട് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസം വേണ്ട, ​​ഗർഭധാരണവും പാടില്ല, കനത്ത പിഴയീടാക്കാന്‍ ചൈനയിലെ ​ഗ്രാമം, പ്രതിഷേധം
ജോലി ചെയ്യാത്ത കമ്പനിയിൽ നിന്നും പിരിച്ചുവിട്ടെന്ന് സന്ദേശം, മരവിച്ചിരുന്നുപോയി, അനുഭവം