പിന്നെയും സ്രാവിന്റെ അക്രമണം, ഇത്തവണ ബഹാമാസിൽ, കൊല്ലപ്പെട്ടത് 44 -കാരി

Published : Dec 06, 2023, 07:41 PM IST
പിന്നെയും സ്രാവിന്റെ അക്രമണം, ഇത്തവണ ബഹാമാസിൽ, കൊല്ലപ്പെട്ടത് 44 -കാരി

Synopsis

സ്രാവ് അക്രമിക്കുന്ന സമയത്ത് യുവതിയുടെ കൂടെ ഒരു ബന്ധു കൂടിയുണ്ടായിരുന്നു. ബന്ധു സുരക്ഷിതനാണ്. ഏതുതരം സ്രാവാണ് യുവതിയെ അക്രമിച്ചത് എന്നത് വ്യക്തമല്ല.

ബോസ്റ്റൺ സ്വദേശിനിയായ യുവതിക്ക് സ്രാവിന്റെ അക്രമണത്തിൽ ദാരുണാന്ത്യം. അതേസമയം വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഇവർ സ്രാവിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത് എന്നും ചില പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. കേബിൾ ബീച്ചിലെ സാൻഡൽസ് റിസോർട്ടിൽ‌ താമസിക്കുകയായിരുന്നു 44 -കാരിയായ ലോറൻ എറിക്സൺ വാൻ വാർട്ട്. അതിന് സമീപത്ത് വച്ച് തന്നെയാണ് അവർ കൊല്ലപ്പെടുന്നതും. പാഡിൽ ബോർ​ഡിം​ഗിനിടെയാണ് യുവതി കൊല്ലപ്പെട്ടത്.

സ്രാവ് അക്രമിക്കുന്ന സമയത്ത് യുവതിയുടെ കൂടെ ഒരു ബന്ധു കൂടിയുണ്ടായിരുന്നു. ബന്ധു സുരക്ഷിതനാണ്. ഏതുതരം സ്രാവാണ് യുവതിയെ അക്രമിച്ചത് എന്നത് വ്യക്തമല്ല. സ്രാവിന്റെ ആക്രമത്തിൽ യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിപിആർ ലഭിച്ചിട്ടും അവർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. “രാവിലെ 11.15 -ന് ബോസ്റ്റണിൽ നിന്നുള്ള ഒരു സന്ദർശകയെ സ്രാവ് അക്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കടൽത്തീരത്ത് നിന്ന് ഏകദേശം 3/4 മൈൽ അകലെ വെസ്റ്റേൺ പ്രൊവിഡൻസിലെ ഒരു റിസോർട്ടിന്റെ പിൻഭാഗത്ത് പെഡൽബോർഡിംഗ് നടത്തവെയാണ് സ്രാവ് യുവതിയെ അക്രമിച്ചത്. ആ സമയത്ത്, ഒരു ബന്ധു കൂടി അവർക്കൊപ്പം ഉണ്ടായിരുന്നു“ എന്ന് റോയൽ ബഹാമാസ് പൊലീസ് പറഞ്ഞു.‌‌

സംഭവവുമായി ബന്ധപ്പെട്ട് സാൻഡൽസ് റിസോർട്ടും ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിൽ പറയുന്നത് തങ്ങളുടെ അതിഥിയുടെ മരണത്തിൽ തങ്ങൾക്ക് അതിയായ ദുഖമുണ്ട് എന്നാണ്. അവരുടെ കുടുംബവും വേണ്ടപ്പെട്ടവരുമെല്ലാം വളരെ അധികം വേദനയിലാണ് ഇപ്പോൾ കടന്നു പോകുന്നത് എന്ന് തങ്ങൾക്ക് അറിയാം. അവർക്കൊപ്പം തങ്ങളുണ്ട് എന്നും റിസോർട്ട് പറയുന്നു. 

അതേസമയം, അതിന് രണ്ട് ദിവസം മുമ്പാണ് മകളെ സ്രാവിൽ നിന്നും രക്ഷപ്പെടുത്തവെ ഒരു യുവതി സ്രാവിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. മെക്‌സിക്കൻ കടൽത്തീരമാ‌യ മാൻസാനില്ലോ തുറമുഖത്ത് വച്ചായിരുന്നു ആ സംഭവം. മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് എന്ന സ്ത്രീയാണ് സ്രാവിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?