Sex Education : മാഷ് ഓറല്‍ സെക്‌സ് ചെയ്യിച്ചു, ലൈംഗികവിദ്യാഭ്യാസം കിട്ടിയപ്പോള്‍ ആണ്‍കുട്ടികള്‍ തുറന്നുപറഞ്ഞു!

Web Desk   | Asianet News
Published : Jan 27, 2022, 07:15 PM IST
Sex Education : മാഷ് ഓറല്‍ സെക്‌സ് ചെയ്യിച്ചു, ലൈംഗികവിദ്യാഭ്യാസം കിട്ടിയപ്പോള്‍ ആണ്‍കുട്ടികള്‍ തുറന്നുപറഞ്ഞു!

Synopsis

ഡാന്‍സ് പരിശീലനത്തിനിടയില്‍ കുട്ടികളുടെ അടിവസ്ത്രത്തിനുള്ളില്‍ കൈയിടുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഓറല്‍ സെക്‌സിനു വിധേയമാക്കുകയും ചെയ്ത അധ്യാപകന് തടവുശിക്ഷയും ചാട്ടവാറടിയും 

ലൈംഗിക വിദ്യാഭ്യാസമാണ് എല്ലാം മാറ്റിമറിച്ചത്. പതിനൊന്നാം വയസ്സില്‍ സെക്‌സ് എജുക്കേഷന്‍ ക്ലാസ് കിട്ടിയപ്പോള്‍ ആ കുട്ടികള്‍ക്ക് മനസ്സിലായി, തങ്ങള്‍ ഇത്ര നാളും അനുഭവിച്ചത് ലൈംഗികാതിക്രമം ആയിരുന്നുവെന്ന്. വൈകിയില്ല, ഇത്രനാളും ആരോടും മിണ്ടാതെ വെച്ച ആ രഹസ്യം അവര്‍ പുറത്തുവിട്ടു. പിന്നെയത് പൊലീസ് കേസായി. ആരുമറിയാതെ ചെറിയ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരുന്ന ഡാന്‍സ് അധ്യാപകന്‍ അഴിക്കുള്ളിലായി. 

സിംഗപ്പൂരിലാണ് സംഭവം. തലസ്ഥാന നഗരത്തിലെ പ്രമുഖ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തുവന്നത്. ഇവിടെ ഡാന്‍സ് പഠിപ്പിക്കാന്‍ പുറത്തുനിന്നും വന്ന അധ്യാപകന്‍ തങ്ങളെ ലൈംഗികമയി ഉപദ്രവിച്ചു എന്നാണ് കുട്ടികള്‍ മാതാപിതാക്കളോടും അധ്യാപകരോടും പരാതിപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഫ്രീലാന്‍സ് നൃത്താധ്യാപകനായ 42-കാരനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സിംഗപ്പൂര്‍ കോടതി കഴിഞ്ഞ ദിവസം 46 മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ക്ക് ആറ് ചാട്ടവാറടി നല്‍കാനും കോടതി വിധിച്ചു. 

നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായിരിക്കെയാണ് തങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് ഈ കുട്ടികള്‍ പരാതിയില്‍ പറയുന്നത്. നടന്ന സംഭവത്തെക്കുറിച്ച് പുറത്തുപറയാന്‍ തങ്ങള്‍ക്ക് ഭയമായിരുന്നു.  മാത്രമല്ല, ഇതൊക്കെ ശരിയോ തെറ്റോ എന്ന കാര്യവും അറിയില്ലായിരുന്നു. ആറാം ക്ലാസില്‍ എത്തിയപ്പോള്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് ലഭിച്ചു. അന്നേരമാണ്, തങ്ങള്‍ക്കെതിരെ നടന്നത് കുറ്റകൃത്യമാണെന്ന് ബോധ്യമായതും വീട്ടുകാരെ വിവരമറിയിച്ചതുമെന്ന് പരാതിയില്‍ പറയുന്നു. 

2018-ലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഇരുവരും. ഒരു ഡാന്‍സ് മല്‍സരത്തിനുളള സ്‌കൂള്‍ ടീമിലേക്ക് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടു. പുറത്തുനിന്നും ഡാന്‍സ് പഠിപ്പിക്കാന്‍ എത്തുന്ന അധ്യാപകനായിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയത്. പരിശിീലനത്തിനിടെ ഡാന്‍സ് റൂമിലും പുറത്തും വെച്ച് ഇയാ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. 

ഡാന്‍സ് പരിശീലനത്തിനിടെ വസ്ത്രധാരണം ശരിയാക്കുന്നതിന്റെ ഭാഗമായി അധ്യാപകന്‍ തന്റെ പിറകില്‍വന്ന് നിന്ന് അടിവസ്ത്രത്തിനുള്ളില്‍ കൈയിടുകയും ലിംഗത്തില്‍ കൈയിടുകയും ചുംബിക്കുകയും ചെയ്തതായി കുട്ടി പരാതിയില്‍ പറയുന്നു. മറ്റൊരിക്കല്‍, ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തതായി കുട്ടിയുടെ പരാതിയില്‍ പറയുന്നു. 

അഞ്ചിലേറെ തവണ തനിക്ക് അധ്യാപകനില്‍നിന്നും മോശമായ അനുഭവം ഉണ്ടായതായി രണ്ടാമത്തെ കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഡാന്‍സ് മുറിയില്‍ വെച്ച് മറ്റുള്ളവര്‍ കാണാതെ അടിവസ്ത്രത്തിനുള്ളില്‍ കൈയിട്ട് ലിംഗം പിടിച്ചതായും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മറ്റൊരിക്കല്‍, ഡാന്‍സ് പരിശീലനം കഴിഞ്ഞ് വാഷ് റൂമില്‍ ചെന്നപ്പോള്‍ അധ്യാപകന്‍ പുറകേ വരികയും ശരീരഭാഗങ്ങളില്‍ തൊടുകയും ബലം പ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡാന്‍സ് പ്രോഗ്രാം നടക്കുന്ന ദിവസം ബസിനുള്ളില്‍ വെച്ചും തന്റെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ചെയ്തതായി കുട്ടി പരാതിയില്‍ പറഞ്ഞു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ അധ്യാപകനെതിരെ വേറെയും കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?