
രണ്ട് ലക്ഷ്യങ്ങളായിരുന്നു ഗീതാഞ്ജലിയുടെ മനസില്‍. വിഷാംശമില്ലാത്ത പച്ചക്കറികള്‍ നഗരങ്ങളിലുള്ളവര്‍ക്ക് എത്തിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കാനുമായിരുന്നു ഇവരുടെ ശ്രമം.
' കര്‍ഷകര്‍ക്ക് നേരത്തേ കിട്ടിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതും സ്ഥിരവരുമാനമായി ലഭിക്കുന്നു.' ഗീതാഞ്ജലി പറയുന്നു.
ഫാമിസെന്‍ ഇപ്പോള്‍ ബെംഗളുരുവിലും ഹൈദരാബാദിലും സൂറത്തിലും പ്രവര്‍ത്തിക്കുന്നു. 1500 കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട് കൃഷി ചെയ്യുന്നു. മൂന്ന് പട്ടണങ്ങളിലമായി 24 ഫാമുകളുമുണ്ട്. ഒരു ലക്ഷം കുടുംബങ്ങളിലേക്ക് തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഏകദേശം 300 കോടിയിലധികം വരുമാനവും ഇവര്‍ പ്രതീക്ഷിക്കുന്നു.
ഗ്ലോബല്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്
കൃഷിയിലേക്കിറങ്ങാന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച വനിതയാണ് ലുധിയാനയിലെ ഗുര്‍ദേവ് കൗര്‍ ഡിയോള്‍. സ്ത്രീ ശാക്തീകരണത്തിനായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 2008 -ലാണ് ജൈവകൃഷിയുടെ പ്രചാരത്തിനായി ഇവര്‍ ഗ്ലോബല്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ് ആരംഭിച്ചത്. 2015 ല്‍ ഔദ്യോഗികമായ സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ഗുര്‍ദേവിന്റെ സ്വന്തം ഗ്രാമത്തിലുള്ള 2.5 ഏക്കര്‍ ഭൂമി കൃഷിക്ക് ഉപയുക്തമാക്കാനായുള്ള പരിശീലനം നേടാനായി പഞ്ചാബ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു മാസത്തെ സന്ദര്‍ശനം നടത്തി. എങ്ങനെ പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും വളര്‍ത്താമെന്നത് പഠിക്കുകയായിരുന്നു ഇവര്‍. എങ്ങനെയാണ് വളം നിര്‍മിക്കുന്നതെന്നതിനെക്കുറിച്ചും പഠിച്ചു.
ഇപ്പോള്‍ നൂറില്‍ക്കൂടുതല്‍ സ്ത്രീകള്‍ ഇവരുടെ സംഘടനയിലൂടെ കാര്‍ഷികവൃത്തി ചെയ്യുന്നു. വിവിധ ഇനങ്ങളിലുള്ള പച്ചക്കറികളും സോസും ജ്യൂസും ഇവര്‍ ഉണ്ടാക്കുന്നു. തേനീച്ച വളര്‍ത്തലും കൂടെയുണ്ട്. ഏകദേശം 450 പെട്ടികളില്‍ തേനീച്ചക്കൃഷി നടത്തുന്നു. മറ്റുള്ള ജൈവകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങളും ഇവര്‍ വാങ്ങി പാക്ക് ചെയ്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നു.
'ഖേയ്തി'യുമായി കര്‍ഷകര്‍ക്കിടയില്‍ സൗമ്യ
'ഗ്രീന്‍ഹൗസ് ഇന്‍ എ ബോക്‌സ്' എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതാണ് സൗമ്യയുടെ ഖേയ്തി എന്ന സ്ഥാപനം. വളരെ കുറഞ്ഞ വിലയിലാണ് ഇവര്‍ ചെറിയ ഗ്രീന്‍ഹൗസ് കര്‍ഷകരുടെ ഭൂമിയില്‍ ലഭ്യമാക്കുന്നത്. ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി ജോലി ചെയ്ത് വരുമാനമുണ്ടാക്കാനുള്ള അവസരമാണിത്. ഖേയ്തി കര്‍ഷകര്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും നല്‍കുന്നു.
സാമ്പത്തികമായി സുസ്ഥിരത കൈവരിക്കാന്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. ബിഗ് ബാസ്‌കറ്റ്, നോര്‍ത്ത് വെസ്‌റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റെയ്‌നബിലിറ്റി ആന്റ് എനര്‍ജി ,ടി-ഹബ്,അഗ്രിപ്ലാസ്റ്റ്, അഗ്രിബിസിനസ് ആന്റ് ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഇവരുടെ സംഘടനയില്‍ 50 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ 300 കര്‍ഷകരെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയാണ് ഇവര്‍.
സക്കീനയുടെ ഹെര്‍ബിവോര്‍ ഫാം
മുബൈയിലെ ആദ്യത്തെ പ്രാദേശികമായ ഹൈഡ്രോപോണിക് ഫാം ആണിത്. സക്കീന രാജ്‌കോത്വാല എന്ന വനിതയാണ് ഇതിന്റെ പിന്നില്‍. കീടനാശിനിയില്ലാതെ പോഷകഗുണമുള്ളതും ഗുണനിലവാരമുള്ളതുമായ ഇലക്കറികള്‍ ഉത്പാദിപ്പിക്കുകയാണ് ഇവര്‍.
100 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചുകിടക്കുന്ന ഫാമില്‍ 2500 കൂടുതല്‍ ചെടികളുണ്ട്. താപനില നിയന്ത്രിച്ചുള്ള ഇന്‍ഡോര്‍ സംവിധാനമാണ് ഇവിടെയുള്ളത്. റീസര്‍ക്കുലേറ്റ് ചെയ്യുന്ന ജലസേചന സംവിധാനത്തിലൂടെ 80 ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. വെര്‍ട്ടിക്കല്‍ രീതിയില്‍ ചെടികള്‍ വളര്‍ത്തുന്നത് കാരണം അഞ്ച് മടങ്ങ് കൂടുതല്‍ വളര്‍ച്ചയും കാണിക്കുന്നു. മുംബൈയിലുള്ള ആവശ്യക്കാര്‍ക്ക് ജൈവപച്ചക്കറികള്‍ ഇവര്‍ വില്‍പ്പന നടത്തുന്നു.
കാവ്യയുടെ ഗ്രീന്‍ വെഞ്ച്വര്‍
പരിസ്ഥിതി സൗഹൃദപരമായ ഗ്രീന്‍ വെഞ്ച്വറിന്റെ ഉടമയാണ് കാവ്യ ചന്ദ്ര. പ്രകൃതിദത്തവും കീടനാശിനികളില്‍ നിന്ന് വിമുക്തവുമായ ഭക്ഷണം ബെംഗളൂരുവിലെ വിവിധ വര്‍ക്കഷോപ്പുകളിലും ക്യാമ്പുകളിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി എത്തിച്ചുകൊടുക്കുകയാണ് ഇവര്‍.
ചെറിയ ഗ്രൂപ്പുകളും സംഘടനകളുമായുള്ള ഇവരുടെ സഹകരണത്താല്‍ ജൈവകൃഷി എങ്ങനെ നടപ്പിലാക്കണമെന്നും ആവശ്യക്കാര്‍ക്ക് അനുയോജ്യമായ പഴങ്ങളും പചക്കറികളും തിരഞ്ഞെടുക്കാനുമുള്ള അവസരം നല്‍കാനും കഴിയുമെന്ന് കാവ്യ കരുതുന്നു.
(കടപ്പാട്: your story)