Sex with Student : വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ്; അധ്യാപിക അറസ്റ്റില്‍

Web Desk   | Asianet News
Published : Jan 14, 2022, 03:24 PM ISTUpdated : Jan 14, 2022, 03:27 PM IST
Sex with Student : വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി  സെക്‌സ്; അധ്യാപിക അറസ്റ്റില്‍

Synopsis

സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധം നടത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. ഇവരുടെ ബന്ധത്തെക്കുറിച്ച വിവരം ലഭിച്ച ഒരാള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയും ചെയ്തു. 

ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതെന്ന് പൊലീസില്‍ അറിയിച്ചു. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. 31 വയസ്സുള്ള കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. 

 

 

16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവുള്ള ആരോ ആണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കാതറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ നിരവധി തവണ വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് 

കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയെ ജോലിയില്‍നിന്നും അന്വേഷണ വിധേയമായി പിരിച്ചുവിട്ടതായി അറസ്റ്റിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

ഫ്‌ലോറിഡയില്‍, 14കാരനായ വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31-കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കുമുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്‌ലോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് എന്ന 31 കാരിയാണ് കാറില്‍ വച്ച് ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അന്ന് അറസ്റ്റിലായത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്. വിവാഹിതയായ മുറേ 14കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായി രണ്ടുമാസമായി ലൈംഗിക ബന്ധം തുടരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

'ഇത് വിമാനമല്ല'; ക്യാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരന് ഡ്രൈവറുടെ സന്ദേശം
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'