മകളെ പീഡിപ്പിച്ചവരില്‍ ഒരാളെ വെട്ടിക്കൊന്നു, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു; 'ലയണ്‍ മമ്മാ' എന്നറിയപ്പെടുന്ന ഒരമ്മ

By Web TeamFirst Published Apr 2, 2019, 12:41 PM IST
Highlights

ആ ഗ്രാമത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു നൊകുബങ്കയുടെ മകള്‍.. രാത്രി 1.30 ആയപ്പോഴാണ് കൂട്ടുകാര്‍ മടങ്ങിയത്. ആ സമയത്ത് ആ വീട്ടില്‍ തനിച്ചായ മകള്‍ ഉറങ്ങിപ്പോയി. അപ്പോഴാണ് അടുത്ത വീട്ടില്‍ നിന്നും മദ്യപിച്ച മൂന്നു പേര്‍ കടന്നു വരികയും അവളെ ഉപദ്രവിക്കുകയും ചെയ്തത്. 

നൊകുബങ്കാ... 'ലയണ്‍ മമ്മാ' എന്നറിയപ്പെടുന്ന ഒരമ്മ.. സൗത്ത് ആഫ്രിക്കയാണ് സ്ഥലം. ചെയ്ത കാര്യം മകളെ പീഡിപ്പിച്ച മൂന്നു പേരില്‍ ഒരാളെ വെട്ടിക്കൊന്നു. മറ്റ് രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.. കൊലക്കുറ്റത്തിന് അറസ്റ്റിലായി. പക്ഷെ, മകളുടെ മാനസികാവസ്ഥയില്‍ നിന്ന് അവള്‍ പുറത്തുവരണമെങ്കില്‍ അമ്മ കൂടെയുണ്ടാകണമെന്ന് തോന്നിയതിനാല്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടു. 

ആ രാത്രി സംഭവിച്ചത്

പാതിരാത്രി ആയിക്കാണും. അപ്പോഴാണ് ഒരു ഫോണ്‍കോള്‍ നൊകുബങ്കയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. 500 മീറ്റര്‍ അകലെ നിന്ന് ഒരു പെണ്‍കുട്ടിയാണ് വിളിച്ചത്. അറിയിക്കാനുണ്ടായ കാര്യം, നൊകുബങ്കയുടെ മകള്‍ മൂന്ന് പേരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അവര്‍ മൂന്നുപേരും അവര്‍ക്ക് പരിചയമുള്ളവര്‍ തന്നെയാണ് എന്നതായിരുന്നു.

അവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കയ്യില്‍ കരുതി

നൊകുബങ്ക ആദ്യം ചെയ്തത് പൊലീസിനെ വിളിക്കുകയായിരുന്നു. പക്ഷെ, അവിടെ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. ഉടനെ തന്നെ നൊകുബങ്ക ആ ഗ്രാമത്തിലേക്ക് തിരിച്ചു. അവര്‍ക്ക് മാത്രമായിരുന്നു ആ സമയത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയാവുന്നത്. 'ഞാന്‍ അങ്ങേയറ്റം ഭയന്നിരുന്നു. പക്ഷെ, എനിക്ക് പോകാതിരിക്കാനായില്ല. കാരണം, അവര്‍ ഉപദ്രവിച്ചത് എന്‍റെ മകളെ ആയിരുന്നു' എന്നാണ് നൊകുബങ്ക പറഞ്ഞത്. 'ഞാനവിടെയെത്തുമ്പോഴേക്കും അവള്‍ മരിച്ചു കാണുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം, അവളെ ഉപദ്രവിച്ചത് അവള്‍ക്കറിയാവുന്നവര്‍ തന്നൊയയിരുന്നു. അവള്‍ ജീവിച്ചിരുന്നാല്‍ പൊലീസില്‍ ഇതറിയിക്കും. അതിനാല്‍ അവളവരെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് തന്നെ ഭയന്നു' എന്നും അവര്‍ പറയുന്നു. 

ആ ഗ്രാമത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു നൊകുബങ്കയുടെ മകള്‍.. രാത്രി 1.30 ആയപ്പോഴാണ് കൂട്ടുകാര്‍ മടങ്ങിയത്. ആ സമയത്ത് ആ വീട്ടില്‍ തനിച്ചായ മകള്‍ ഉറങ്ങിപ്പോയി. അപ്പോഴാണ് അടുത്ത വീട്ടില്‍ നിന്നും മദ്യപിച്ച മൂന്നു പേര്‍ കടന്നു വരികയും അവളെ ഉപദ്രവിക്കുകയും ചെയ്തത്. 

നൊകുബങ്കയുടെ വീട്ടില്‍ രണ്ട് മുറികളും ഒരു അടുക്കളയുമാണുണ്ടായിരുന്നത്. അവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കയ്യില്‍ കരുതി. കത്തി കരുതിയത് അത്രയും ദൂരം നടന്നു പോകുന്നതിനിടെ തന്‍റെ സ്വയരക്ഷക്കായിരുന്നു. രാത്രിയായിരുന്നു സമയം, ആകെയുണ്ടായിരുന്ന വെളിച്ചം അവരുടെ മൊബൈല്‍ ഫോണിലെ ടോര്‍ച്ചില്‍ നിന്നുള്ളതായിരുന്നു. 

ഒരാള്‍ മരിച്ചു. മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു

വീടിനടുത്തെത്തിയപ്പോള്‍ തന്നെ മകളുടെ കരച്ചില്‍ നൊകുബങ്ക കേട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ മുറിയുടെ ഒരു മൂലയില്‍ തന്‍റെ മകള്‍ ഉപദ്രവിക്കപ്പെട്ട് കിടക്കുന്നത് അവര്‍ കണ്ടു. അവര്‍ ഭയന്നു.. 'എന്തിനാണ് അവളോടിത് ചെയ്തത്' എന്ന് ചോദിച്ചപ്പോഴാണ് അവര്‍ മൂന്നുപേരും നൊകുബങ്കയെ കാണുന്നതും തിരിച്ചറിയുന്നതും. അതോടെ അവര്‍ നൊകുബങ്കയെ അക്രമിക്കാന്‍ തിരിഞ്ഞു. പ്രതിരോധിക്കുക എന്നത് അവരുടെ ആവശ്യമായി മാറി. 

കോടതിയില്‍ ജഡ്ജ് പറഞ്ഞത്, നൊകുബങ്ക സ്വന്തം മകള്‍ ഉപദ്രവിക്കപ്പെടുന്നത് കണ്ടപ്പോഴുണ്ടായ വികാരത്തിന്‍റെ പുറത്താണ് കൊലപാതകം നടത്തിയത് എന്നാണ്. തനിക്ക് അവരുടെ അവസ്ഥ മനസിലാകുന്നുവെന്നും ജഡ്ജ് പറഞ്ഞു.

എന്നാല്‍, ഇന്ന് നടന്നതെല്ലാം ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് വേദനയാണ്. നൊകുബങ്ക കാണുമ്പോള്‍ ഒരാള്‍ അവരുടെ മകളെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മറ്റു രണ്ടുപേരും ഊരിയ പാന്‍റുമായി വീണ്ടും തങ്ങളുടെ ഊഴമെത്തുന്നത് കാത്ത് നില്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് നൊകുബങ്ക അവിടെയെത്തുന്നതും അവര്‍ നൊകുബങ്കയെ കാണുന്നതും. അവര്‍ നൊകുബങ്കയ്ക്ക് നേരെ തിരിഞ്ഞതും കയ്യിലിരുന്ന കത്തിയുപയോഗിച്ച് അവര്‍ അവരെ നേരിട്ടു. ഒരാള്‍ മരിച്ചു. മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. അവര്‍ക്കും സാരമായി പരിക്കേറ്റു. 

നൊകുബങ്ക അതൊന്നും ശ്രദ്ധിക്കാതെ മകളെ അടുത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചു. പൊലീസെത്തിയപ്പോള്‍ നൊകുബങ്ക കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയമെല്ലാം അവര്‍ മകളെ കുറിച്ചോര്‍ത്ത് വേദനിച്ചു. അവള്‍ക്ക് എന്ത് സംഭവിച്ചുവെന്ന ചിന്ത അവരെ അലട്ടി. 

പീഡിപ്പിക്കപ്പെട്ടവരല്ല ഈ സമൂഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടത്

അപ്പോഴേക്കും നൊകുബങ്കയുടെ മകള്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അവളും നൊകുബങ്കയെ കുറിച്ചും അവര്‍ ജയിലിലായതിനെ കുറിച്ചും ഓര്‍ത്ത് വേദനിക്കുകയായിരുന്നു. അപ്പോഴും തനിക്ക് എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അവള്‍ക്ക് പൂര്‍ണമായ അറിവുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനു ശേഷം ജാമ്യത്തിലെത്തിയ നൊകുബങ്കയാണ് അവളോട് കാര്യങ്ങള്‍ പറയുന്നത്. അവള്‍ക്ക് കൗണ്‍സിലിങ് ഒന്നും നല്‍കിയില്ല. പകരം, നൊകുബങ്ക തന്നെ മകളെ ആ വേദനയില്‍ നിന്നും പുറത്ത് വരാന്‍ സഹായിച്ചു. കൂടെ നിന്ന് ചേര്‍ത്തു പിടിച്ചു. 

തന്‍റെ അമ്മയെ നോക്കാനായി വിവാഹം പോലും തല്‍ക്കാലം വേണ്ടെന്നു വച്ച പെണ്‍കുട്ടിയാണ് നൊകുബങ്കയുടെ മകള്‍ സിബോക്കസി.. അവള്‍ പറയുന്നത് എല്ലാ ബലാത്കാരത്തെ അതിജീവിച്ചവരേയും പോലെ താന്‍ പേരില്ലാത്തവളായോ സ്വന്തം വ്യക്തിത്വം മറച്ചു വെക്കുന്നവളായോ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണ്. പീഡിപ്പിക്കപ്പെട്ടവരല്ല ഈ സമൂഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടത്. കാരണം അവര്‍ യാതൊരു തെറ്റും ചെയ്യുന്നില്ല. അവര്‍ സമൂഹത്തിലേക്ക് തിരികെ വരികയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യണമെന്നും അവള്‍ പറയുന്നു.

നൊകുബങ്ക തനിക്കും മകള്‍ക്കുമൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയാണ് ഇന്ന്.. 

click me!