Time Traveller : ടൈം ട്രാവലറാണ്, ഡിസംബറിലെ ഈ ദിവസം എട്ടുപേർക്ക് സൂപ്പർ പവർ ലഭിക്കും, വിചിത്രവാദവുമായി ഒരാൾ

By Web TeamFirst Published Dec 5, 2021, 3:27 PM IST
Highlights

മുമ്പത്തെ ഒരു വീഡിയോയിലും ഇയാള്‍ ഏകദേശം ഇതേ കാര്യം ആവര്‍ത്തിക്കുകയും താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. 

ടൈംട്രാവലു(Time Traveller)മായി ബന്ധപ്പെട്ട നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെ വല്ലതും ഉണ്ടെന്ന് നാമാരും പറയാന്‍ പോകുന്നില്ല. പറഞ്ഞു കേട്ടാലും വിശ്വസിക്കാനും. എന്നാല്‍, ഇവിടെയൊരാള്‍ താന്‍ ടൈം ട്രാവല്‍ നടത്തിയെന്നും ഡിസംബറിലെ രണ്ട് ദിവസങ്ങള്‍ അത്യന്തം ശ്രദ്ധിക്കേണ്ടതാണ് എന്നുമൊക്കെ പറഞ്ഞിരിക്കുകയാണ്. 

ടിക്ടോക്കി(TikTok) -ലെ ഈ സ്വയം പ്രഖ്യാപിത 'ടൈം-ട്രാവലർ' പറയുന്നത് അനുസരിച്ച്, വരാനിരിക്കുന്ന ചില തീയതികൾ, അവയിലൊന്ന് ആഴ്ചകൾക്കുള്ളിലാണ്, നമ്മൾ ജീവിക്കുന്ന ലോകത്തെ തന്നെ മാറ്റിമറിക്കുമത്രെ. താന്‍ ശരിക്കും ഒരു ടൈം ട്രാവലറാണ് എന്നാണ് അയാളുടെ വാദം. ആ വലിയ തീയതികൾ 'വെളിപ്പെടുത്താൻ' ഉപയോക്താവ് ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ എത്തി. ഈ TikTok ഉപയോക്താവിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ 2021 ഡിസംബറിൽ രണ്ട് പ്രധാന തീയതികൾ ഓർമ്മിക്കണമെന്ന് തന്‍റെ 1.2 മില്ല്യണ്‍ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിക്കുന്നു. 

ഡിസംബർ 20, ഡിസംബർ 25 എന്നീ തീയതികളാണ് സൂക്ഷിക്കേണ്ടത് എന്നാണ് ഇയാൾ പറയുന്നത്. പോസ്റ്റ് ഇങ്ങനെ: 'ഡിസംബർ 20 -അന്ന് എട്ട് മനുഷ്യർക്ക് സൂര്യന്റെ ഊർജ്ജ തരംഗങ്ങളിൽ നിന്ന് സൂപ്പർ പവർ ലഭിക്കും. ഡിസംബർ 25 (ക്രിസ്മസ് ദിനം) - ലോകത്തെ ഞെട്ടിക്കുന്ന, മനുഷ്യരുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന എന്തെങ്കിലും വലിയ കാര്യം ഈ ദിവസം സംഭവിക്കും.' 

മുമ്പത്തെ ഒരു വീഡിയോയിലും ഇയാള്‍ ഏകദേശം ഇതേ കാര്യം ആവര്‍ത്തിക്കുകയും താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകളായി വലിയ ദിവസങ്ങള്‍ സംഭവിക്കുന്നു എന്നായിരുന്നു ഇയാളുടെ അവകാശവാദം. 2027 -ഓടെ, സ്വീഡൻ, നോർവേ, യുണൈറ്റഡ് കിംഗ്ഡം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ 'ഒരുമിച്ച് ഒരു വലിയ ശക്തികേന്ദ്രം സൃഷ്ടിക്കും' എന്നും ഇയാൾ കൂട്ടിച്ചേർത്തു. ടിക്‌ടോക്കർ പറയുന്നത് 'ഈ വലിയ ശക്തികേന്ദ്രം' അതില്‍ ചേരാൻ ചെറിയ രാജ്യങ്ങളെ പ്രചോദിപ്പിക്കും എന്നാണ്. 

ഈ ThatOneTimeTraveler 2024 -ൽ 35,000 വർഷം പഴക്കമുള്ള ഒരു ബങ്കർ കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞിട്ടുണ്ട്. അർജന്റീനയിൽ സ്ഥിതി ചെയ്യുന്ന ഈ ബങ്കറിനകത്ത് നിരവധി രഹസ്യങ്ങളുണ്ടാവും. അതിൽ പുരാതന കാലത്തെ കുറിച്ചും, സാങ്കേതികവിദ്യകളെ കുറിച്ചും മറഞ്ഞിരിക്കുന്ന ചില കോഡുകൾ എന്നിവയും ഉൾപ്പെടുന്നു എന്നും ഇയാൾ അവകാശപ്പെടുന്നു. 

(ചിത്രം പ്രതീകാത്മകം)

click me!