കൂട്ട ആത്മഹത്യയോ? എക്സിബിഷൻ ഹാളിന്‍റെ ജനാലയിൽ ഇടിച്ച് ചത്ത് വീണത് ആയിരക്കണക്കിന് ദേശാടന പക്ഷികൾ !

Published : Oct 10, 2023, 01:20 PM IST
കൂട്ട ആത്മഹത്യയോ? എക്സിബിഷൻ ഹാളിന്‍റെ ജനാലയിൽ ഇടിച്ച് ചത്ത് വീണത് ആയിരക്കണക്കിന് ദേശാടന പക്ഷികൾ !

Synopsis

ചിക്കാഗോ ഫീൽഡ് മ്യൂസിയത്തിന്‍റെ കണക്കനുസരിച്ച്, 33 വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള 964 പക്ഷികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.


ക്സിബിഷൻ ഹാളിന്‍റെ ഗ്ലാസ് ജനാലയിൽ ഇടിച്ച് ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ ചത്തതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് ലേക്‌സൈഡ് സെന്‍റിന്‍റെ ജനാലകളിൽ ഇടിച്ചാണ് പക്ഷികൾ ചത്തത്. 40 വർഷമായി എക്‌സിബിഷൻ സെന്‍ററിന് നേരെയുള്ള പക്ഷികളുടെ ആക്രമണം നിരീക്ഷിച്ചുവരുന്ന ചിക്കാഗോ ഫീൽഡ് മ്യൂസിയത്തിലെ പക്ഷി ഡിവിഷൻ കളക്ഷൻസ് മാനേജരായി വിരമിച്ച ഡേവിഡ് വില്ലാർഡാണ് ദേശാടന പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയത്. 'ഇതിനുമുൻപും സമാനമായ രീതിയിൽ ജനാലകളിലും ​ഗ്ലാസ് ഭിത്തികളിലും തട്ടി  ഇവിടെ പക്ഷികൾ ചത്തിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസം അവിടം സന്ദർശിച്ചപ്പോൾ കാണാനായത് ആയിരക്കണക്കിന് പക്ഷികൾ ചത്തു കിടക്കുന്നതായി ആണന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഇത്തരം അപകടങ്ങളിൽപെട്ട് ഓരേ സമയം പതിനഞ്ചോളം പക്ഷികളെ വരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം ഒരുമിച്ച് അപകടത്തിൽപെടുന്നത് ഇതാദ്യ'മാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

14,300 വർഷം പഴക്കമുള്ള വൃക്ഷ വളയങ്ങളില്‍ തെളിഞ്ഞത് ഭൂമി നേരിട്ട ഏറ്റവും വലിയ ഭീഷണി; ഞെട്ടലോടെ ശാസ്ത്രലോകം !

അനുകൂലമായ കുടിയേറ്റ സാഹചര്യങ്ങൾ, മഴ, പ്രദർശന ഹാളിന്‍റെ തെളിച്ചമുള്ളതും ജനാലകളുള്ളതുമായ ചുവരുകൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് ഇത്തരത്തിലൊരു വിനാശകരമായ സംഭവത്തിന് കാരണമായതെന്നാണ് ഏവിയൻ വിദഗ്ധർ പറയുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, യുഎസിലെ പ്രധാന നഗരങ്ങളിൽ വിൻഡോ സ്ട്രൈക്കുകൾ വ്യാപകമായ പ്രശ്നമാണ്. വ്യക്തമോ പ്രതിഫലിപ്പിക്കുന്നതോ ആയ ഗ്ലാസ് വേർതിരിച്ചറിയാൻ കഴിയാത്ത പക്ഷികൾ, ദ്വാരങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ചാനലുകൾക്ക് നേരെ പറക്കുന്നു. നാവിഗേഷനായി നക്ഷത്രങ്ങളെ ആശ്രയിക്കുന്ന ദേശാടനപ്പക്ഷികൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് സാധാരണമാണെന്നും വിദഗ്ധർ പറയുന്നു. കെട്ടിടങ്ങളുടെ ശോഭയുള്ള ലൈറ്റുകൾ അവയെ ആകർഷിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതാണ് ഇത്തരം മാരകമായ കൂട്ടിയിടികളിലേക്ക് നയിക്കുന്നത്.

23,000 വർഷം പഴക്കമുള്ള, ' ക്ലോവിസ് ജനത'യ്ക്കും മുന്നേയുള്ള മനുഷ്യന്‍റെ കാല്‍പ്പാടുകള്‍ കണ്ടെത്തി !

ചിക്കാഗോ ഫീൽഡ് മ്യൂസിയത്തിന്‍റെ കണക്കനുസരിച്ച്, 33 വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള 964 പക്ഷികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജാലകങ്ങളിൽ അടിക്കുന്ന വിധത്തിലുള്ള മാരകമായ പ്രകാശ ആകർഷണം എളുപ്പത്തിൽ തടയാൻ കഴിയുമെന്നാണ് പക്ഷി സംരക്ഷകർ പറയുന്നത്. ഇതിനായി   മൈഗ്രേഷൻ കാലഘട്ടത്തിൽ കെട്ടിടങ്ങളുടെ ലൈറ്റുകൾ മങ്ങിയ തരത്തില്‍ പ്രകാശിപ്പിക്കുക, സ്ഫടിക പ്രതലങ്ങളിൽ അടയാളപ്പെടുത്തൽ പോലെയുള്ള പക്ഷിസൗഹൃദ ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ ലളിതമായ നടപടികളിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക്, ടൊറന്‍റോ, ബോസ്റ്റൺ, മിയാമി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങൾ ദേശാടന വേളയിൽ പക്ഷികളുടെ മരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ലൈറ്റ്സ് ഔട്ട് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങളിൽ പക്ഷി സുരക്ഷാ നടപടികൾ നിർബന്ധമാക്കുന്ന ഒരു ഓർഡിനൻസ് 2020-ൽ ചിക്കാഗോ  പാസാക്കിയിരുന്നു.  അപ്പോഴും, വിശാലമായ ഗ്ലാസ് ജാലകങ്ങളുള്ള മക്കോർമിക് പ്ലേസ് സമുച്ചയം ഒരു വെല്ലുവിളിയായി തുടരുന്നു. ഇത് പക്ഷികളുടെ ആത്മഹത്യ അല്ല. മറിച്ച് കെട്ടിടങ്ങളില്‍ ഗ്ലാസ് വര്‍ക്കുകള്‍ ചെയ്ത് ആഡംബരവും ഫാഷനും പരീക്ഷിക്കുന്ന മനുഷ്യന്‍റെ വിവേചനമില്ലാത്ത പ്രവര്‍ത്തിയുടെ ദുരന്തഫലമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം