ചാറ്റ്ജിപിടി ചതിച്ചു, ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി, ആശ്വസിപ്പിച്ച് കാമുകൻ, വെക്കേഷൻ കുളമായത് ഇങ്ങനെ

Published : Aug 18, 2025, 08:49 PM IST
viral

Synopsis

ഇനിയൊരിക്കലും താൻ ചാറ്റ്ജിപിടിയെ വിശ്വസിക്കില്ല എന്നും അവൾ‌ പറയുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ ആളുകൾ യുവതിയെ വിമർശിക്കുകയാണ് ചെയ്തത്.

എന്തിനും ഏതിനും എഐയോട് അഭിപ്രായം ചോദിക്കുന്നവരുണ്ട്. അതിനി എന്തെങ്കിലും അസുഖങ്ങളാവട്ടെ, പ്രൊഡക്ടുകളെ കുറിച്ചാവട്ടെ, ടിപ്സുകളാവട്ടെ അങ്ങനെ പലതുമാവാം. അതിൽ പല കാര്യങ്ങളിലും വളരെ കൃത്യമായ ചില മറുപടികൾ ലഭിക്കാറുമുണ്ട്. എന്നാൽ, എല്ലായ്പ്പോഴും ചാറ്റ്ജിപിടിയെ വിശ്വസിച്ച് മുന്നോട്ടു പോയാൽ കാര്യങ്ങൾ നേരായ രീതിയിൽ നടക്കണം എന്നില്ല. അങ്ങനെ ഒരു അനുഭവമാണ് ഈ സ്പാനിഷ് യുവതിക്കും ഉണ്ടായത്. ചാറ്റ്ജിപിടിയോട് ചോദിച്ച് മുന്നോട്ടു പോയതിന്റെ അടിസ്ഥാനത്തിൽ ഒരു നല്ല വെക്കേഷൻ മിസ്സായിപ്പോയതിന്റെ വിഷമത്തിലാണ് യുവതി.

വൈറലായ ടിക് ടോക്ക് വീഡിയോയിൽ മേരി കാൽഡാസ് എന്ന യുവതി കരയുന്നത് കാണാം. അവളുടെ കാമുകൻ അലസാൻഡ്രോ സിഡ് അവളെ ആശ്വസിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. കരഞ്ഞുകൊണ്ട് അവൾ എഐയെ കുറ്റപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ബാഡ് ബണ്ണിയുടെ പ്രകടനം കാണാനായി പ്യൂർട്ടോ റിക്കോയിലേക്ക് പോവുകയായിരുന്നു ഇരുവരും. 'പ്യൂർട്ടോ റിക്കോ സന്ദർശിക്കാൻ വിസ ആവശ്യമുണ്ടോ' എന്ന് അവർ ചാറ്റ്ജിപിടിയോട് ചോദിക്കുകയും ചെയ്തു. എന്നാൽ, 'വിസ ആവശ്യമില്ല' എന്നാണ് ചാറ്റ്ജിപിടി മറുപടി നൽകിയത്. പക്ഷേ, വിസ ആവശ്യമില്ലെങ്കിലും ESTA (ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ) ആവശ്യമായിരുന്നു. അത് ചാറ്റ്ജിപിടി പറഞ്ഞില്ല എന്നാണ് യുവതി പറയുന്നത്. സാധാരണയായി ഇത്തരം കാര്യങ്ങളിൽ താൻ ഒരുപാട് അന്വേഷണം നടത്താറുണ്ട് എന്നും ഇത്തവണ ചാറ്റ്ജിപിടിയോട് ചോദിക്കുകയായിരുന്നു എന്നും അവൾ പറയുന്നു.

 

 

മാത്രമല്ല, ചാറ്റ്ജിപിടിയുടെ ഉത്തരം ശരിയാണോ എന്ന് പരിശോധിക്കാനും അവർ നിന്നില്ല. അതോടെ താൻ ആശിച്ചുമോഹിച്ച് കാത്തിരുന്ന വെക്കേഷൻ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് ഇപ്പോൾ യുവതി. ഇനിയൊരിക്കലും താൻ ചാറ്റ്ജിപിടിയെ വിശ്വസിക്കില്ല എന്നും അവൾ‌ പറയുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ ആളുകൾ യുവതിയെ വിമർശിക്കുകയാണ് ചെയ്തത്.

ഇത്തരം കാര്യങ്ങളിൽ ചാറ്റ്ജിപിടിയോട് മാത്രം ചോദിച്ചിട്ട് എങ്ങനെയാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇത് നിങ്ങളുടെ പിഴവാണ് എന്നാണ് മിക്കവരും പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?