മുഖം മുഴുവൻ സ്റ്റഡ്, പല വർണ്ണത്തിലുള്ള ടാറ്റൂ, വൈറൽ മുത്തശ്ശി

Published : Dec 02, 2022, 03:30 PM IST
മുഖം മുഴുവൻ സ്റ്റഡ്, പല വർണ്ണത്തിലുള്ള ടാറ്റൂ, വൈറൽ മുത്തശ്ശി

Synopsis

'ലെഫ്റ്റ് ഹാൻഡ് ഗ്രാനി' എന്ന പേരിൽ ടിക്ക് ടോക്കിൽ അറിയപ്പെടുന്ന സ്ത്രീയാണ് ബോഡി മോഡിഫിക്കേഷൻ വരുത്തിയ തൻറെ പുതിയ രൂപം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്.

ബോഡി പിയേഴ്‌സിംഗ് ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ശരീരത്തിന് രൂപമാറ്റം വരുത്തുന്നതിനും മറ്റുമായി നിരവധി ആളുകൾ ഇപ്പോൾ ബോഡി പിയേഴ്‌സിംഗ് നടത്താറുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗം മാറ്റുന്നതിനായി ആ ഭാഗത്ത് ദ്വാരങ്ങൾ ഇടുകയോ മുറിക്കുകയോ ഒക്കെ ചെയ്യുന്നതിനെയാണ് ബോഡി പിയേഴ്‌സിംഗ് എന്ന് പറയുന്നത്. 

ഇങ്ങനെ മുറിക്കുകയും ദ്വാരങ്ങൾ ഇടുകയും ഒക്കെ ചെയ്യുന്ന സ്ഥലങ്ങളിൽ ആഭരണങ്ങൾ ധരിക്കുന്നതും അല്ലെങ്കിലും മറ്റെന്തെങ്കിലും ഇംപ്ലാൻറ് ചെയ്യുന്നത് ഒക്കെ പലരും ചെയ്യുന്ന കാര്യങ്ങളാണ്. പക്ഷേ എല്ലാത്തിനും ഒരു പരിധി കാണും അല്ലേ. എന്നാൽ ഇവിടെ ഒരു സ്ത്രീ തൻറെ ശരീരത്ത് 29 ഇടങ്ങളിലാണ് പിയേഴ്‌സിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തീർന്നില്ല, മുഖം മുഴുവൻ ടാറ്റു ചെയ്തും തലമുടികൾക്ക് വ്യത്യസ്തങ്ങളായ വർണ്ണങ്ങൾ നൽകിയുമാണ് ഇവർ ബോഡി മോഡിഫിക്കേഷൻ വരുത്തിയിരിക്കുന്നത്.

'ലെഫ്റ്റ് ഹാൻഡ് ഗ്രാനി' എന്ന പേരിൽ ടിക്ക് ടോക്കിൽ അറിയപ്പെടുന്ന സ്ത്രീയാണ് ബോഡി മോഡിഫിക്കേഷൻ വരുത്തിയ തൻറെ പുതിയ രൂപം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്. തൻറെ മുഖത്ത് 20 ഇടങ്ങളിലും നാവിൽ ഒരു സ്ഥലത്തും ചെവിയിൽ അഞ്ച് സ്ഥലങ്ങളിലും നിപ്പിൾസിലും പൊക്കിളിലും താൻ പിയേഴ്‌സിംഗ് ചെയ്തിട്ടുണ്ടെന്നാണ് ഈ സ്ത്രീ വീഡിയോയിൽ അവകാശപ്പെടുന്നത്.

താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് പിയേഴ്‌സിംഗ് എന്നാണ് ഇവർ പറയുന്നത്. ഇനിയും ശരീരത്തിൻറെ കൂടുതൽ ഭാഗങ്ങളിൽ പിയേഴ്‌സിംഗ് നടത്തുമെന്നും ഇവർ പറയുന്നു. പിയേഴ്‌സിംഗ് ചെയ്യുന്നതിനോടൊപ്പം തന്നെ മുഖം ഉൾപ്പെടെ ശരീരം മുഴുവൻ ടാറ്റു ചെയ്തും ഇവർ നിറച്ചിട്ടുണ്ട്. അതുപോലെതന്നെ തലമുടി വിവിധ ആകൃതികളിൽ മുറിക്കുന്നതും വ്യത്യസ്തങ്ങളായ നിറം മുടിയിഴകൾക്ക് നൽകുന്നതും ഇവരുടെ പതിവാണ്. ടിക്ക് ടോക്കിൽ നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്.

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!