Latest Videos

ഇനി ബോറടി വേണ്ട, പണിയെടുക്കാൻ ടെക്സ് സ്കാറ ഉണ്ട്; ജപ്പാനിൽ താരമായി കുഞ്ഞൻ റോബോട്ട്

By Web TeamFirst Published Sep 1, 2022, 2:13 PM IST
Highlights

ഈ കടകൾക്കുള്ളിൽ, ഗോർഡന്റെ നേതൃത്വത്തിൽ, അത് കുപ്പികൾ, ക്യാനുകൾ മുതലായവ എടുത്ത് ശീതീകരിച്ച ഷെൽഫുകളിൽ വയ്ക്കുന്നു. TX SCARA യ്ക്ക് പ്രതിദിനം 1,000 കുപ്പികളും ക്യാനുകളും വരെ ഇതുപോലെ വയ്ക്കാൻ കഴിയുമെന്ന് ടെലക്‌സിസ്റ്റൻസ് (Telexistence) അവകാശപ്പെടുന്നു. 

അല്ലെങ്കിലും ഒരേ പണി തന്നെ വർഷത്തിൽ 365 ദിവസം ചെയ്തോണ്ടിരുന്നാൽ ആർക്കാണല്ലേ ബോറടിക്കാത്തത്. അത് വിരസമായ ഒരു ജോലി കൂടിയാണെങ്കിലോ ബോറടിക്കുമെന്ന് മാത്രമല്ല ചിലപ്പോൾ ഭ്രാന്തും പിടിച്ചു പോകും. എന്നാൽ, ഇതാ സമാനമായ ഒരുപിടി പ്രശ്നങ്ങൾക്ക് പരിഹാരമായി ജപ്പാനിലെ ഈ കുഞ്ഞൻ റോബോട്ട് മാറുകയാണ്. മനുഷ്യർ ചെയ്യുന്ന എല്ലാ ആവർത്തന ജോലികളും വിരസമായ ജോലികളും ചെയ്യുന്നതിനായി ടെലക്‌സിസ്റ്റൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ടെക്സ് സ്കാറ(TX SCARA)എന്ന കുഞ്ഞൻ റോബോട്ടാണ് ഇപ്പോൾ ജപ്പാനിലെ ഫാമിലി മാർട്ടുകളിലെ താരം

ടോക്കിയോ ആസ്ഥാനമായുള്ള ടെലക്‌സിസ്റ്റൻസ് എന്ന കമ്പനി ഇത് വികസിപ്പിച്ചെടുത്ത TX SCARA കാണാൻ ഇത്തിരി കുഞ്ഞനാണെങ്കിലും ജോലിയുടെ കാര്യത്തിൽ നോ കോമ്പ്രമൈസ്. എല്ലാക്കാര്യങ്ങളും കൃത്യമായി നോക്കിയും കണ്ടും ചെയ്യാൻ ഇവനെ കഴിഞ്ഞേ വേറെ ആളുള്ളൂ. ജപ്പാനിൽ ഫാമിലി മാർട്ടുകളിൽ തൊഴിലാളിക്ഷാമം രൂക്ഷമായതോടെയാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
 
TX SCARA യ്ക്ക് GORDON എന്ന് പേരിട്ടിരിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉണ്ട്, അത് എപ്പോൾ, എവിടെ, ഏത് ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ സൂക്ഷിക്കണമെന്ന് അറിയുന്നു. കൂടാതെ ഇതിന് രണ്ട് മെക്കാനിക്കൽ ഭുജങ്ങളുമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഇത് മെക്കാനിക്കൽ കൈ ഉപയോഗിച്ച് സാധനങ്ങൾ കൃത്യമായി ഷെൽഫുകളിൽ വെക്കുന്നു. കൂടുതൽ വിൽപ്പനയുള്ള സാധനങ്ങൾ ഏതാണന്ന് മനസ്സിലാക്കി അതിനനുസരിച്ച് കൃത്യമായി തന്നെ ഷെൽഫുകൾ നിറയ്ക്കും

'കോൺബിനി' അല്ലെങ്കിൽ ജാപ്പനീസ് ഫാമിലി സ്റ്റോറുകളിലാണ് യന്ത്രം കൂടുതലായി ഉപയോഗിക്കുന്നത്. ഈ കടകൾക്കുള്ളിൽ, ഗോർഡന്റെ നേതൃത്വത്തിൽ, അത് കുപ്പികൾ, ക്യാനുകൾ മുതലായവ എടുത്ത് ശീതീകരിച്ച ഷെൽഫുകളിൽ വയ്ക്കുന്നു. TX SCARA യ്ക്ക് പ്രതിദിനം 1,000 കുപ്പികളും ക്യാനുകളും വരെ ഇതുപോലെ വയ്ക്കാൻ കഴിയുമെന്ന് ടെലക്‌സിസ്റ്റൻസ് (Telexistence) അവകാശപ്പെടുന്നു. 

എന്നിരുന്നാലും, അതിന്റെ വില ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ദിനചര്യയിൽ മാറ്റമില്ലാത്ത സ്റ്റോറുകൾക്കായി നിർമ്മിച്ചതാണ് ഈ റോബോട്ടുകൾ. ജപ്പാനിലെ 16,000 ഫാമിലിമാർട്ട് ഔട്ട്‌ലെറ്റുകളിൽ, 300 എണ്ണത്തിലും മെഷീൻ ഉപയോഗത്തിലുണ്ട്.

click me!