Uber eats in space : ബീഫ് ബൗൾ, അയല, ചിക്കൻ, പന്നിയിറച്ചി; ബഹിരാകാശത്തേക്ക് ഭക്ഷണവുമായി ഊബർ ഈറ്റ്സ്

Published : Dec 17, 2021, 10:20 AM ISTUpdated : Dec 17, 2021, 10:51 AM IST
Uber eats in space : ബീഫ് ബൗൾ, അയല, ചിക്കൻ, പന്നിയിറച്ചി; ബഹിരാകാശത്തേക്ക് ഭക്ഷണവുമായി ഊബർ ഈറ്റ്സ്

Synopsis

എന്താണ് ഊബർ ഈറ്റ്സ് ഡെലിവറി ചെയ്തത് എന്നറിയാമോ? മധുരമുള്ള സോസിൽ പാകം ചെയ്ത ബീഫ് ബൗൾ, മിസോയിൽ വേവിച്ച അയല, മുളയുടെ തളിരുകൾ ഇട്ട് വേവിച്ച ചിക്കൻ, ചെറിയ തീയിൽ കുറേനേരം വേവിച്ച പന്നിയിറച്ചി എന്നിവ അടങ്ങിയ ടിന്നിലടച്ച ഭക്ഷണമാണ് ഡെലിവറി ചെയ്തത്. 

നമുക്കിഷ്ടപ്പെട്ട ആഹാരം വീട്ടുവാതിൽക്കൽ എത്തിക്കുന്ന ഊബർ ഈറ്റ്സ്(Uber Eats) ഇപ്പോൾ ബഹിരാകാശത്തും ഡെലിവറി നടത്തിയിരിക്കയാണ്. ഡെലിവറി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഊബർ ഈറ്റ്സ് ജപ്പാനാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(International Space Station) ബഹിരാകാശ സഞ്ചാരികൾക്കായിരുന്നു 2021 ഡിസംബർ 11- ന് കമ്പനി ഭക്ഷണപ്പൊതികൾ എത്തിച്ചു കൊടുത്തത്. ജാപ്പനീസ് സംരംഭകനായ യുസാകു മെയ്‌സാവ(Yusaku Maezawa)യായിരുന്നു ഡെലിവറി ഏജന്റ്.  

ISS സന്ദർശിക്കുന്ന ബഹിരാകാശ വിനോദസഞ്ചാരിയാണ് അദ്ദേഹം. 2023 -ൽ ഒരു സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിൽ ചന്ദ്രനു ചുറ്റും യാത്രക്കാരെയും കൊണ്ട് പറക്കാനുള്ള SpaceX ദൗത്യത്തിന് അദ്ദേഹമാണ് ധനസഹായം നൽകുന്നത്. ഇപ്പോൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 12 ദിവസത്തെ താമസത്തിനാണ് മെയ്‌സാവ ബഹിരാകാശത്തേക്ക് പോയത്. എന്നാൽ, ആ യാത്രയിലാണ് അദ്ദേഹം ഒരു ഡെലിവറി ഏജന്റായി മാറിയത്. 8 മണിക്കൂർ 34 മിനിറ്റെടുത്ത് 248 മൈൽ സഞ്ചരിച്ചാണ് രാവിലെ 9:40 -ന് പേടകം അവിടെ എത്തിയത്. ഇതിന്റെ വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

എന്താണ് ഊബർ ഈറ്റ്സ് ഡെലിവറി ചെയ്തത് എന്നറിയാമോ? മധുരമുള്ള സോസിൽ പാകം ചെയ്ത ബീഫ് ബൗൾ, മിസോയിൽ വേവിച്ച അയല, മുളയുടെ തളിരുകൾ ഇട്ട് വേവിച്ച ചിക്കൻ, ചെറിയ തീയിൽ കുറേനേരം വേവിച്ച പന്നിയിറച്ചി എന്നിവ അടങ്ങിയ ടിന്നിലടച്ച ഭക്ഷണമാണ് ഡെലിവറി ചെയ്തത്. ബഹിരാകാശ വിനോദസഞ്ചാര മേഖല വളർന്ന് വരികയാണ്. അത്തരത്തിൽ ബഹിരാകാശത്തേയ്ക്ക് യാത്ര നടത്തിയ ഏറ്റവും പുതിയ ആളുകളിൽ ഒരാളാണ് മെയ്‌സാവ. ബഹിരാകാശത്ത് റെസ്റ്റ്റൂം ഉപയോഗിക്കുന്നതും മൈക്രോഗ്രാവിറ്റിയിൽ പല്ല് തേക്കുന്നതും എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം യുട്യൂബിലും, സോഷ്യൽ മീഡിയയിലും പങ്കിട്ടിരുന്നു.  

 

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്