ദേശീയ​ഗാനമാലപിച്ചു കൊണ്ട് ബോംബാക്രമണത്തിൽ തകർന്ന വീട് വൃത്തിയാക്കുന്ന സ്ത്രീ, കണ്ണ് നനയിക്കുന്ന വീഡിയോ

By Web TeamFirst Published Feb 28, 2022, 1:14 PM IST
Highlights

ഞാൻ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഒച്ചയിൽ വലിയൊരു സ്ഫോടനം ഉണ്ടായത്. അതിന്റെ ശക്തിയിൽ ഞാൻ കിടപ്പുമുറിയിൽ നിന്ന് 3 മീറ്റർ മാറി ഇടനാഴിയിലേക്ക് തെറിച്ചുവീണു. ഞാൻ വല്ലാതെ ഭയന്നു.

റഷ്യൻ സേന(Russian soldiers) പീരങ്കികളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് യുക്രേനിയൻ നഗരങ്ങളെ തകർക്കുമ്പോൾ, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തിന്റെയും പ്രതിരോധത്തിന്റെയും ഹൃദയസ്പർശിയായ കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. യുക്രേനിയ(Ukrainia)ക്കാർ ദേശീയഗാനം പാടി തങ്ങളുടെ ശക്തിയും, ആത്മവീര്യവും പ്രകടിപ്പിക്കുന്ന നിരവധി വീഡിയോകൾ  പുറത്തുവന്നിട്ടുണ്ട്. അതിലൊരു വൈറൽ വീഡിയോയിൽ, മിസൈൽ ആക്രമണത്തിൽ തകർന്ന സ്വന്തം വീടിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന ഒരു സ്ത്രീയെ കാണാം. ആക്രമണത്തിൽ ചിതറിത്തെറിച്ച ജനൽ ചില്ലുകൾ പെറുക്കി മാറ്റുന്നതിനിടയിൽ അവർ യുക്രേനിയൻ ദേശീയഗാനം(National Anthem) ആലപിക്കുന്നതും, കരച്ചിൽ അടക്കാൻ പാടുപെടുന്നതും കാണാം.  

അയൽ രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യൻ പട്ടാളക്കാർ നടത്തിയ ബോംബാക്രമണത്തിൽ തകർന്നത് 33 മനുഷ്യവാസ കേന്ദ്രങ്ങളായിരുന്നു. അതിലൊന്നായിരുന്നു വീഡിയോ ചിത്രീകരിച്ച ഗുലെങ്കോയും. വിഡിയോവിൽ കാണുന്ന സ്ത്രീയുടെ പേര് ഒക്സാന ഗുലെങ്കോ. ഒക്സാന കീവിലെ ഒരു സൈനിക ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. സൈനിക മേഖലകൾ മാത്രമേ ആക്രമിക്കൂവെന്ന് മോസ്കോ പറഞ്ഞിരുന്നുവെങ്കിലും, ഈ ആക്രമണത്തിന്റെ ഇരകളായത് നിരപരാധികളായ യുക്രേനിയൻ പൗരന്മാരാണ്. ഒരു  തകർന്ന വീടിനുള്ളിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റഷ്യൻ ബോംബുകൾ തകർത്ത തന്റെ വീടിന്റെ അവശിഷ്ടങ്ങൾ അവൾ വൃത്തിയാക്കുന്നത് അതിൽ കാണാം. അതിനൊപ്പം അവൾ തന്റെ രാജ്യത്തിന്റെ ദേശീയഗാനവും  മൃദുവായി ആലപിച്ചുകൊണ്ടിരുന്നു. 'Glory and Freedom of Ukraine Has not perished' (യുക്രൈനിന്റെ മഹത്വവും സ്വാതന്ത്ര്യവും നശിച്ചിട്ടില്ല) എന്ന് ഇംഗ്ലീഷിൽ അവൾ പാടി. അവൾ കണ്ണീരടക്കാൻ പ്രയാസപ്പെടുന്നു.  

Firefighters responded to a damaged residential building in Kyiv on Friday. Ukraine's foreign affairs minister said there were Russian rocket strikes overnight. One woman was seen singing the Ukrainian national anthem as she swept up broken glass inside an apartment. pic.twitter.com/azmBMv2CWp

— KLBK News (@KLBKNews)

മെയിൽ ഓൺലൈനിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗുലെങ്കോ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ താമസിക്കുന്ന ഭൂരിഭാഗം പേരും മുൻ സോവിയറ്റ് സൈനികരുടെയും അതിർത്തി കാവൽക്കാരുടെയും കുടുംബങ്ങളാണ്. അവിടത്തെ മിക്ക താമസക്കാരെയും പോലെ, ഓക്‌സാനയുടെ പിതാവും 1980 -കളിൽ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അപ്പാർട്ട്മെന്റ് നൽകിയത്.  

"ഞാൻ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഒച്ചയിൽ വലിയൊരു സ്ഫോടനം ഉണ്ടായത്. അതിന്റെ ശക്തിയിൽ ഞാൻ കിടപ്പുമുറിയിൽ നിന്ന് 3 മീറ്റർ മാറി ഇടനാഴിയിലേക്ക് തെറിച്ചുവീണു. ഞാൻ വല്ലാതെ ഭയന്നു. എഴുന്നേൽക്കാൻ പേടിച്ച് ഞാൻ തറയിലൂടെ ഇഴ‍ഞ്ഞാണ് മുന്നോട്ട് നീങ്ങിയത്" ഒക്സാന പറഞ്ഞു. അവളുടെ മകൾ കത്യ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ബേക്കറി ആരംഭിച്ചിരുന്നു. അന്ന് അവൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. ഒരു വലിയ പാർട്ടിയുടെ ഓർഡർ ലഭിച്ച അമ്മയും മകളും അതിനായി തയ്യാറാക്കിയ മുഴുവൻ സാധനങ്ങളും അവശിഷ്ടങ്ങളിലും, ഗ്ലാസ് കഷ്ണങ്ങളിലും ഇടയിൽപെട്ട് നാശമായി. ഹൃദയഭേദകമായ ആ വീഡിയോയിൽ അവളുടെ അപ്പാർട്ട്മെന്റിന്റെ പുറംഭാഗവും കാണാം. വീടിന് സമീപമുള്ള തെരുവ് ബോംബാക്രമണത്തിന്റെ അവശിഷ്ടങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കെട്ടിടത്തിന്റെ ഭൂരിഭാഗം ജനാലകളും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. കൂടാതെ, മിക്ക വാതിലുകളും ബാൽക്കണികളും നിലം പൊത്തിയിരുന്നു. 

click me!