8 കോടി സമ്മാനമടിച്ചതറിയാതെ ലോട്ടറി ടിക്കറ്റും പേഴ്സില്‍ വച്ച് നടന്നത് 2 മാസം!

Published : Nov 01, 2026, 04:22 PM IST
lottery

Synopsis

അടുത്തുള്ള ഒരു കടയിൽ കൂൾ ഡ്രിങ്ക്സ് വാങ്ങാൻ എത്തിയതായിരുന്നു മൈക്കൽ. എന്നാൽ, കൈയിൽ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായതോടെ, ചെറിയ സമ്മാനങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ പേഴ്സിലുണ്ടായിരുന്ന കുറച്ച് ലോട്ടറി ടിക്കറ്റുകൾ കടയിലെ കാഷ്യർക്ക് നൽകി മാറ്റി വാങ്ങാൻ ശ്രമിച്ചു.

ഒരു മില്ല്യൺ ഡോളർ (ഏകദേശം 8.3 കോടിയിലധികം രൂപ) സമ്മാനം ലഭിച്ചതറിയാതെ ലോട്ടറി ടിക്കറ്റും പേഴ്സിൽ വച്ച് ഒരു അമേരിക്കൻ സ്വദേശി നടന്നത് രണ്ടു മാസത്തോളം. യു.എസിലെ മിഷിഗണിലുള്ള വ്യോമിംഗ് സ്വദേശിയായ മൈക്കൽ വാൻഡർ ലഗ്റ്റ് (54) എന്നയാളെയാണ് ഇങ്ങനെയൊരു അപ്രതീക്ഷിതഭാഗ്യം തേടിയെത്തിയത്.

ഓഗസ്റ്റ് 8 -ലെ പവർബോൾ ലോട്ടറി നറുക്കെടുപ്പിനായി ബിഗ് ടോപ്പ് മാർക്കറ്റിൽ നിന്നാണ് മൈക്കൽ ടിക്കറ്റ് എടുത്തത്. എന്നാൽ, ഫലം പരിശോധിക്കാൻ മറന്നുപോയ അദ്ദേഹം ടിക്കറ്റ് പേഴ്സിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.

ഭാഗ്യം തിരിച്ചറിഞ്ഞത് ഇങ്ങനെ

അടുത്തുള്ള ഒരു കടയിൽ കൂൾ ഡ്രിങ്ക്സ് വാങ്ങാൻ എത്തിയതായിരുന്നു മൈക്കൽ. എന്നാൽ, കൈയിൽ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായതോടെ, ചെറിയ സമ്മാനങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ പേഴ്സിലുണ്ടായിരുന്ന കുറച്ച് ലോട്ടറി ടിക്കറ്റുകൾ കടയിലെ കാഷ്യർക്ക് നൽകി മാറ്റി വാങ്ങാൻ ശ്രമിച്ചു.

ടിക്കറ്റുകൾ സ്കാൻ ചെയ്ത കാഷ്യർ, ഇതിലൊരു ടിക്കറ്റിന് വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ലോട്ടറി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ക്ലെയിം ചെയ്യണമെന്നും അറിയിച്ചു. തുടർന്ന് കാറിൽ തിരിച്ചെത്തിയ മൈക്കൽ ലോട്ടറിയുടെ വെബ്‌സൈറ്റിൽ ആ ദിവസത്തെ ഫലം പരിശോധിച്ചപ്പോഴാണ് 05, 09, 35, 54, 63 എന്നീ അഞ്ച് പ്രധാന നമ്പറുകളും തന്റെ ടിക്കറ്റുമായി കൃത്യമായി ഒത്തുപോകുന്നത് കണ്ടത്.

"ഒരു മില്ല്യൺ ഡോളർ മൂല്യമുള്ള ടിക്കറ്റാണ് രണ്ടു മാസത്തോളമായി പേഴ്സിൽ കിടന്നതെന്ന കാര്യം എനിക്ക് വിശ്വസിക്കാൻ പോലുമായില്ല" മൈക്കൽ പറഞ്ഞു. മിഷിഗൺ ലോട്ടറി ആസ്ഥാനത്തെത്തി അദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ച് വീടിന്റെ ലോൺ അടച്ചുതീർക്കുമെന്നും ബാക്കി തുക ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപിക്കുമെന്നും മൈക്കൽ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വിറ്റത് 1,000 രൂപയുടെ ഔഷധമെന്ന് പറഞ്ഞ്; ക്രെഡിറ്റ് കാർഡിൽ നിന്ന് ഈടാക്കിയത് 75,000 രൂപ! തായ്‌ലൻഡിൽ ഇന്ത്യൻ വിനോദസഞ്ചാരിക്ക് പണം നഷ്ടമായെന്ന് പരാതി
ഇറാനെ തൊട്ടാൽ തിരിച്ചടി അതിരുകളില്ലാതെ! യുദ്ധം എപ്പോൾ നിർത്തണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും മെജ്തബ, ആശങ്കയോടെ ലോകം