Sperm Laced Cupcake: ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയ കപ്പ് കേക്ക് കുട്ടികള്‍ക്ക് നല്‍കി, അധ്യാപികയ്ക്ക് തടവ്

Web Desk   | Asianet News
Published : Feb 19, 2022, 07:20 PM ISTUpdated : Feb 20, 2022, 03:06 PM IST
Sperm Laced Cupcake: ഭര്‍ത്താവിന്റെ ശുക്ലം കലര്‍ത്തിയ കപ്പ് കേക്ക്  കുട്ടികള്‍ക്ക് നല്‍കി, അധ്യാപികയ്ക്ക് തടവ്

Synopsis

ഇത് വമ്പിച്ച കോളിളക്കമാണ് ഉണ്ടാക്കിയത്. നിരവധി കുട്ടികള്‍ സ്‌കൂളില്‍നിന്നും പിരിഞ്ഞുപോയി. ചില കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിംഗ് നടത്തേണ്ടി വന്നു. ചില രക്ഷിതാക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായി. 

വീട്ടില്‍നിന്നും കപ്പ് കേക്കുകളുമായി ടീച്ചര്‍ ക്ലാസില്‍ എത്തിയപ്പോള്‍ സന്തോഷത്തോടെയാണ്  കുട്ടികളത് സ്വീകരിച്ചത്. അവരത് സന്തോഷത്തോടെ കഴിച്ചു, ടീച്ചറിനു നന്ദി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ പല തവണ കപ്പ് കേക്കുമായി ക്ലാസില്‍ എത്തിയിരുന്ന ടീച്ചറെക്കുറിച്ച് പറയാന്‍ അവര്‍ക്ക് പല നാവായിരുന്നു. 

എന്നാല്‍, അല്‍പ്പകാലം മാത്രമ ആ സന്തോഷം നിലനിന്നുള്ളൂ. ആറു മാസം കഴിഞ്ഞപ്പോള്‍ അവരറിഞ്ഞു, ഒരിക്കലും കഴിക്കാന്‍ പാടില്ലായിരുന്നു ആ കപ്പ് കേക്ക് എന്ന്. ടീച്ചറിന്റെ ഭര്‍ത്താവിന്റെ ശുക്ലം മിക്‌സ് ചെയ്താണ് ആ കേക്ക് ഉണ്ടാക്കിയിരുന്നത്. ആ വിവരമറിഞ്ഞപ്പോള്‍ അവരുടെ അവസ്ഥ എന്തായിരിക്കും എന്നറിയാമല്ലോ. അതു തന്നെ സംഭവിച്ചു. ചില കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പ്രശ്‌നം പോലും ഇതുമായി ബന്ധപ്പെട്ടുണ്ടായി. 

ആ ടീച്ചര്‍ക്ക് കഴിഞ്ഞ ദിവസം യു എസ് കോടതി 41 വര്‍ഷം കഠിനതടവ് വിധിച്ചു. പരോള്‍ പോലുമില്ലാത്ത, ഒരിക്കലും പുറത്തിറങ്ങാനാവാത്ത തടവുശിക്ഷയാണ് ടീച്ചറിന്റെ ഭര്‍ത്താവായ മുന്‍ സൈനിക കമാന്‍ഡര്‍ക്കും കിട്ടിയത്. 

 

 

അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ഇവിടെയുള്ള വെസ്റ്റ് സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സിന്‍തിയ പെര്‍കിന്‍സ് എന്ന 36 -കാരിക്കാണ് ഈ ശിക്ഷ. അവരുടെ ഭര്‍ത്താവും യു എസ് സേനയിലെ മുന്‍ കമാന്‍ഡറുമായ ഡെന്നിസ് പെര്‍ക്കിന്‍സ് എന്ന 44-കാരനും ലൂസിയാന കോടതി 41 വര്‍ഷം തടവുശിക്ഷ വിധിച്ചു. ബലാല്‍സംഗം, ചൈല്‍ഡ് പോണ്‍ നിര്‍മാണം, അപകടകരമായ സാധനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കല്‍ തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

കുറ്റാന്വേഷണ വിഭാഗത്തില്‍ മുതിര്‍ന്ന പദവിയില്‍ ജോലി ചെയ്യുന്ന ഡെന്നിസ് പെര്‍ക്കിന്‍സ് 2019-ലാണ് ഭാര്യ സിന്‍തിയക്കൊപ്പം അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെ നഗ്‌നയാക്കി അവള്‍ക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്തി എന്ന കുറ്റത്തിനാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍, അത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു.  പിന്നീട് നടന്ന ചോദ്യം ചെയ്യലുകളില്‍ ഇവര്‍ നടത്തിയ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ ഓരോന്നായി പുറത്തുവന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ഡെന്നിസ് നിരന്തരം ബലാല്‍സംഗം ചെയ്തിരുന്നതായി കണ്ടെത്തി. അതോടൊപ്പം, ഈ പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്തു. മറ്റനേകം പെണ്‍കുട്ടികളെയും ഇവര്‍ വീട്ടിലേക്ക് കൊണ്ട്‌വന്ന് ബലാല്‍സംഗം ചെയ്തിരുന്നതായും കണ്ടെത്തി.  ഇതോടൊപ്പമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്ത കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലം കലര്‍ന്നിരുന്നതായി അധ്യാപിക വെളിപ്പെടുത്തിയത്. ഇത് വമ്പിച്ച കോളിളക്കമാണ് ഉണ്ടാക്കിയത്. നിരവധി കുട്ടികള്‍ സ്‌കൂളില്‍നിന്നും പിരിഞ്ഞുപോയി. ചില കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സലിംഗ് നടത്തേണ്ടി വന്നു. ചില രക്ഷിതാക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായി. 

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്, കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് വിധിക്കുന്നതെന്ന് ലൂസിയാന ജഡ്ജ് പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)
 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്