സെക്‌സ് ടോയ്ക്ക് വേണ്ടി തര്‍ക്കം; കാമുകനെ കടിച്ച കാമുകി അറസ്റ്റില്‍

Published : Nov 07, 2022, 04:36 PM IST
സെക്‌സ് ടോയ്ക്ക് വേണ്ടി തര്‍ക്കം;  കാമുകനെ കടിച്ച കാമുകി അറസ്റ്റില്‍

Synopsis

കാമുകിയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായ പരിക്കേറ്റു എന്ന കാമുകന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെല്‍സിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സെക്‌സ് ടോയിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കത്തില്‍ കാമുകനെ കടിച്ച കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 29 -ന് അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 34 -കാരിയായ ചെല്‍സിയയും അവരുടെ 33 -കാരനായ കാമുകനും തമ്മിലാണ് വാക്ക് തര്‍ക്കവും ഒടുവില്‍ കയ്യാങ്കളിയും നടന്നത്. കാമുകിയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായ പരിക്കേറ്റു എന്ന കാമുകന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെല്‍സിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടയില്‍ കാമുകന്‍ ചെല്‍സിയയോട് താന്‍ സമ്മാനിച്ച സെക്‌സ് ടോയ് തിരികെ  വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  എന്നാല്‍ യുവതി അതിന് തയ്യാറായില്ല എന്ന് മാത്രമല്ല അതിന്റെ ഉടമസ്ഥാവകാശം തന്റേതാണെന്നും ഇനിയത് ഒരിക്കലും തിരികെ നല്‍കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ കൈയില്‍ നിന്നും സെക്‌സ് ടോയിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.  അത് തെല്ലൊന്നുമല്ല കാമുകിയെ ദേഷ്യം പിടിപ്പിച്ചത്. യുവതി കാമുകനെ തള്ളി താഴെ ഇടുകയും അയാളെ കടിക്കുകയും അടിക്കുകയും ചെയ്തു. കാമുകിയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ തിരിച്ച് എന്തെങ്കിലും ചെയ്യാന്‍ ആകും മുന്‍പേ കാമുകന്‍ നിലംപരിശായി.

ഒടുവില്‍ വേറെ വഴിയൊന്നും ഇല്ലെന്ന് മനസ്സിലാക്കിയേ കാമുകന്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി. കേസ് അന്വേഷണത്തിനായി എത്തിയ പോലീസുകാരോടും യുവതി സെക്‌സ് ടോയ് തന്റേതാണെന്ന് അത് തിരികെ നല്‍കാന്‍ സമ്മതമല്ലെന്നും അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ഉടമസ്ഥാവകാശം തന്റേതാണെന്ന് താന്‍ കുറച്ചുനാളത്തേക്ക് മാത്രം കാമുകിക്ക് ഉപയോഗിക്കാന്‍ നല്‍കിയതാണെന്നുമായിരുന്നു കാമുകന്റെ വാദം. 

സെക്‌സ് ടോയിയുടെ കാര്യത്തില്‍ പോലീസ് തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും കാമുകനെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിന് ചെല്‍സിയായെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെന്റ് ലൂസി കൗണ്ടി ജയിലില്‍ ആണ് യുവതി ഇപ്പോള്‍

PREV
Read more Articles on
click me!

Recommended Stories

'സിംഗിൾ മദ‍ർ, മൂന്ന് കുട്ടികളുടെ അമ്മ, ജീവിക്കാനായി യൂബർ ടാക്സി ഓടിക്കുന്നു'; കുറിപ്പ് വൈറൽ
'നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, നിങ്ങൾ ഡെലിവറി ചെയ്ത കുട്ടികളാണ് അവ‍ർ'; റെസ്റ്റോറൻറ് ബില്ല് നൽകിയ ദമ്പതികൾ ഡോക്ടറോട്, കുറിപ്പ് വൈറൽ