എഐ ഉപയോഗിച്ച് വീഡിയോ ഗെയിം നിർമിക്കാം; 47 ലക്ഷം രൂപ വരെ ഗ്രാന്റ്

Published : Oct 24, 2026, 04:30 PM IST
Epic Games

Synopsis

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് വിവിധ വിഭാഗങ്ങളിലായി സാമ്പത്തിക സഹായം ലഭിക്കും. അൺറിയൽ എൻജിൻ, യു.ഇ.എഫ്.എൻ. വിഭാഗങ്ങളിലെ മികച്ച ഗെയിമുകൾക്ക് 7,500 ഡോളർ (ഏകദേശം ഏഴ് ലക്ഷം രൂപ) വീതമാണ് ഒന്നാം സമ്മാനം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വീഡിയോ ഗെയിമുകൾ വികസിപ്പിക്കുന്നവർക്കായി 50,000 ഡോളർ (ഏകദേശം 47 ലക്ഷം രൂപ) വരെ ഗ്രാന്റും സമ്മാനത്തുകയും പ്രഖ്യാപിച്ച് എപ്പിക് ഗെയിംസ്. '2026 എഐ മെഗാ ജാം' എന്ന പേരിൽ സംഘടിപ്പിക്കുന്ന നാലുദിവസത്തെ മത്സരത്തിൽ അൺറിയൽ എൻജിനും അൺറിയൽ എഡിറ്റർ ഫോർ ഫോർട്ട്‌നൈറ്റും ഉപയോഗിച്ച് ഗെയിമുകൾ നിർമിക്കാം. നവംബർ 12 മുതൽ 15 വരെയാണ് മത്സരം.

അഞ്ചുപേർ വരെയുള്ള ഹ്യുമൻ ഡെവലപ്പർമാർക്ക് ഒരു ടീമിൽ പങ്കെടുക്കാം. ഇവർക്കൊപ്പം പരിധിയില്ലാത്ത എഐ ഏജന്റുമാരെയും ഉപയോഗിക്കാം. ഗെയിമിന്റെ രൂപകൽപ്പന മുതൽ കോഡിങ് വരെയുള്ള പ്രവർത്തനങ്ങളിൽ എഐ ടൂളുകൾ ഉപയോഗിക്കാനും അനുമതിയുണ്ട്.

ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാം. നവംബർ 14, 15 തീയതികളിൽ സാൻ ഫ്രാൻസിസ്കോയിൽ നേരിട്ടുള്ള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക്, മെഷി, സ്‌പേസ്‌എക്‌സ്‌എസ്ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ഇതിന്റെ ഭാഗമായുണ്ടാകും.

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് വിവിധ വിഭാഗങ്ങളിലായി സാമ്പത്തിക സഹായം ലഭിക്കും. അൺറിയൽ എൻജിൻ, യു.ഇ.എഫ്.എൻ. വിഭാഗങ്ങളിലെ മികച്ച ഗെയിമുകൾക്ക് 7,500 ഡോളർ (ഏകദേശം ഏഴ് ലക്ഷം രൂപ) വീതമാണ് ഒന്നാം സമ്മാനം. വിദ്യാർഥികളുടെ നേതൃത്വത്തിൽ സമർപ്പിക്കുന്ന മികച്ച ഗെയിമിനും ഇതേ തുകയുടെ പ്രത്യേക സമ്മാനമുണ്ട്.

ഇതിനുപുറമെ, ശ്രദ്ധേയമായ പ്രോജക്ടുകൾക്ക് കൂടുതല്‍ ഡെവലെപ്പ് ചെയ്യാനായി 50,000 ഡോളർ വരെ ഗ്രാന്റ് ലഭിച്ചേക്കാം. മത്സരം അവസാനിച്ചതിന് ശേഷവും ഗെയിമുകളെ പൂർണതോതിലുള്ള പ്രോജക്ടുകളാക്കി മാറ്റാനും സഹായിക്കുന്നതാണ് ഈ ഗ്രാന്റുകൾ.

കമ്പനി എഐ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ മത്സരം വിലയിരുത്തപ്പെടുന്നത്. ഡെവലപ്പർമാർക്ക് എഐയുടെ സഹായത്തോടെ കൂടുതൽ മികച്ച കോഡും ഉള്ളടക്കവും വേഗത്തിൽ നിർമിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് എപ്പിക് ഗെയിംസ് സി.ഇ.ഒ. ടിം സ്വീനി നേരത്തെ വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇമെയിൽ പരിശോധിക്കാൻ എഐ -യോട് പറഞ്ഞു; വർഷം 9,000 ഡോളർ സബ്‌സ്‌ക്രിപ്ഷൻ ചെലവെന്ന് സിസ്‌കോ പ്രസിഡന്റ്
ദമ്പതികൾ പിരിയുമ്പോൾ വളർത്തുമൃ​ഗങ്ങളെ ആർക്കൊപ്പം വിടും? ചൈനയിൽ പുതിയ ചർച്ച!