ഈ വീഡിയോ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു, ഇത്ര ഭീകരനോ ചീങ്കണ്ണി!

Web Desk   | Asianet News
Published : Oct 04, 2021, 06:09 PM IST
ഈ വീഡിയോ കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു, ഇത്ര ഭീകരനോ ചീങ്കണ്ണി!

Synopsis

'അതൊരു ഡിനോസറിനെപ്പോലെയുണ്ടായിരുന്നു.'' ആ വീഡിയോ കണ്ടതിനു ശേഷം നിരവധി പേര്‍ ട്വിറ്ററില്‍ എഴുതി. 

''അതൊരു ഡിനോസറിനെപ്പോലെയുണ്ടായിരുന്നു.''

ആ വീഡിയോ കണ്ടതിനു ശേഷം നിരവധി പേര്‍ ട്വിറ്ററില്‍ എഴുതി. അത്ര അമ്പരപ്പിക്കുന്നതായിരുന്നു, അമേരിക്കയില്‍നിന്നുള്ള ആ ചീങ്കണ്ണിയുടെ വീഡിയോ.  ഇത്ര ഭീകരനാണ് ചീങ്കണ്ണിയെന്ന് ഒരിക്കലും കരുതിയില്ല എന്നതായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. 

വ്യാഴാഴ്ചയാണ് ടെയിലര്‍ സോപ്പര്‍ എന്നയാള്‍ ട്വിറ്ററില്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ വീഡിയോ വൈറലായി. 

വീഡിയോയിലുള്ളത് ഒരു കൂറ്റന്‍ ചീങ്കണ്ണിയാണ്. അത് മറ്റൊരു ചെറിയ ചീങ്കണ്ണിയോട് മല്‍പ്പിടിത്തം നടത്തുന്നു. അടുത്ത
്‌നിമിഷത്തില്‍ വലിയ വായ തുറന്ന് അത് ചെറിയ ചീങ്കണ്ണിയെ വിഴുങ്ങാന്‍ ശ്രമിക്കുന്നു. 

തരന്റെ പിതാവാണ് ആ വീഡിയോ പകര്‍ത്തിയത് എന്ന് ടെയിലര്‍ സോപ്പര്‍ പിന്നീട് യു എസ് എ ടുഡേയോട് പറഞ്ഞു. വീടിന്റെ പിന്‍വശത്തുള്ള കായലിലാണ് ഈ സംഭവം നടന്നത്. കൊച്ചുമകനുമായി ഈ ചീങ്കണ്ണികളെ കാണാന്‍ പതിവായി പോവാറുള്ള പിതാവ്, അസാധാരണമായ ഈ കാഴ്ച കണ്ട് മൊബൈലില്‍ ഫോണില്‍ പകര്‍ത്തിയതാണ് എന്നും സോപ്പര്‍ പറഞ്ഞു. 

''അദ്ദേഹമാകെ ഭയന്നു പോയി. ജുറാസിക് പാര്‍ക്ക് സിനിമ കാണുന്നതു പോലെ ഉണ്ടായിരുന്നു അത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആറടി നീളമുള്ള ഒരു ചീങ്കണ്ണിയെയാണ് വലിയ ചീങ്കണ്ണി വിഴുങ്ങിയത്. വീഡിയോ കൊച്ചു മകനെ കാണിച്ചപ്പോള്‍ അവനാകെ ഭയത്തിലായി. ഈ ചീങ്കണ്ണികളുടെ വലിയ ആരാധകനായിരുന്നു അവന്‍. ''-സോപ്പര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

സോഷ്യല്‍ മീഡിയാ അക്കൗണ്ട് ഒന്നുമില്ലാത്ത പിതാവ്, വീഡിയോയ്ക്ക് കിട്ടുന്ന ജനപ്രീതി കണ്ട് അമ്പരന്നതായി സോപ്പര്‍ പറയുന്നു. 
 

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി