ചീരയ്‍ക്കൊപ്പം കഞ്ചാവും വളർന്നു, ആരുമറിഞ്ഞില്ല, കഴിച്ച പലരും അബോധാവസ്ഥയിൽ

Published : Dec 25, 2022, 12:02 PM IST
ചീരയ്‍ക്കൊപ്പം കഞ്ചാവും വളർന്നു, ആരുമറിഞ്ഞില്ല, കഴിച്ച പലരും അബോധാവസ്ഥയിൽ

Synopsis

ചീരയ്ക്കൊപ്പം അറിയാതെ വളർന്നു പോയതാണ് ഈ കഞ്ചാവ് ചെടി എന്നാണ് കരുതുന്നത്. ഏതായാലും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

ചീര കഴിച്ചാൽ മതിഭ്രമം ഉണ്ടാകുമോ? ഒരു സാധ്യതയും ഇല്ല അല്ലേ? എന്നാൽ, ഓസ്ട്രേലിയയിൽ നിരവധിപ്പേർക്ക് ചീര കഴിച്ചതിന് പിന്നാലെ മതിഭ്രമം ഉണ്ടായി. അത് മാത്രമല്ല, കാഴ്ച മങ്ങലടക്കമുള്ള മറ്റ് ലക്ഷണങ്ങളും ഇവർ കാണിച്ചു. എന്നാൽ, ഈ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണം തേടിപ്പോയ ആളുകൾ ഞെട്ടിപ്പോയി. അത് മറ്റൊന്നുമല്ല കഞ്ചാവായിരുന്നു. 

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം ഇരുന്നൂറോളം പേർക്കാണ് ഇത് കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡിസംബർ പതിനെട്ടിനായിരുന്നു സംഭവം. ഇത്രയധികം ആളുകൾക്ക് ചീര കഴിച്ച് വയ്യായ്ക വന്നതെങ്ങനെയാണ് എന്ന് അന്വേഷിച്ചിറങ്ങിയ ആരോ​ഗ്യ മേഖലയിലുള്ളവരാണ് ഒടുവിൽ യഥാർത്ഥ വില്ലനെ കണ്ടെത്തിയത്. ചീര വളർന്നതിനൊപ്പം തന്നെ ത്രോൺആപ്പിൾ എന്ന് അറിയപ്പെടുന്ന ഒരു കഞ്ചാവ് ചെടിയും വളർന്നിരുന്നു. ഇതാണ് പണി കൊടുത്തത്. 

ചീരയ്ക്കൊപ്പം അറിയാതെ വളർന്നു പോയതാണ് ഈ കഞ്ചാവ് ചെടി എന്നാണ് കരുതുന്നത്. ഏതായാലും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സ്ട്രാമോണിയം കുടുംബത്തിൽ വളരുന്ന ഒരു ചെടിയാണ് ത്രോൺആപ്പിൾ എന്നും അറിയപ്പെടുന്ന ജിംസൺവീഡ്, മതിഭ്രമം, ആശയക്കുഴപ്പം, കാഴ്ചക്കുറവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വായ വരളുക തുടങ്ങിയ ലക്ഷണങ്ങൾ ഇവ ഉണ്ടാക്കാം.

റിവീര ഫാമിൽ നിന്നുമുള്ള ചീര കഴിച്ചവരിലാണ് പ്രശ്നം ഉണ്ടായത്. വിക്ടോറിയയിലെ ഫാമിൽ വളർത്തിയെടുത്ത ശേഷം മറ്റ് ഭാ​ഗങ്ങളിലേക്കും ചീര അയക്കാറാണ് പതിവ്. ഏതായാലും ഇവിടുത്തെ ചീര കഴിച്ചവരിൽ അസ്വസ്ഥത പ്രകടമാകുന്നു എന്ന് അറിഞ്ഞ ഉടനെ ഫാം വേണ്ട നടപടി സ്വീകരിച്ചു. ഏതായാലും ചീര കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവർ അധികം വൈകാതെ സുഖം പ്രാപിച്ചു. 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം