പ്രണയത്തിലെ കോഡ് 1437, വലിയ അർത്ഥമുണ്ട്, എന്താണെന്നറിയുമോ? 

Published : May 27, 2024, 12:23 PM IST
പ്രണയത്തിലെ കോഡ് 1437, വലിയ അർത്ഥമുണ്ട്, എന്താണെന്നറിയുമോ? 

Synopsis

സ്നേഹവും പ്രണയവും നിറഞ്ഞ ചാറ്റുകളിലാണ് നിങ്ങൾക്ക് ഈ അക്കങ്ങൾ കാണാനാവുക. ഇതിനെ ട്രെൻഡാക്കിയതാവട്ടെ ടിക്ടോക്കുമാണ്. ഇനി എന്താണ് ഇതിന്റെ അർത്ഥം എന്നല്ലേ? 

സോഷ്യൽ മീഡിയ ഒരു പ്രത്യേകതരം ലോകമാണ്. അതിപ്പോൾ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോം ആണെങ്കിലും അതിൽ ഓരോ ദിവസവും വരുന്ന വീഡിയോകൾ മതി ഒരാൾക്ക് ബോറടിക്കാതെയിരിക്കാൻ. എന്നാൽ, എന്തുതരം വീഡിയോയാണ്, എന്തുതരം ചിത്രങ്ങളാണ്, എന്തുതരം വാർത്തകളാണ് അത് നമുക്ക് മുന്നിലെത്തിക്കുന്നത് എന്ന് പറയാനാവില്ല. എന്നിരുന്നാലും, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളതാകും പലപ്പോഴും നമ്മുടെ മുന്നിലെത്തുന്നത്. 

അതുപോലെ, പലതരം ട്രെൻ‌ഡുകളും വാക്കുക​ളും ഒക്കെ സോഷ്യൽ മീഡിയ കാരണം പുതുതായി ഉണ്ടായി വരാറുണ്ട്. അതിലൊന്നാണ് 1437. സ്നേഹവും പ്രണയവും നിറഞ്ഞ ചാറ്റുകളിലാണ് നിങ്ങൾക്ക് ഈ അക്കങ്ങൾ കാണാനാവുക. ഇതിനെ ട്രെൻഡാക്കിയതാവട്ടെ ടിക്ടോക്കുമാണ്. ഇനി എന്താണ് ഇതിന്റെ അർത്ഥം എന്നല്ലേ? 

ഇതൊരു കോഡാണ്. 'ഐ ലവ് യൂ ഫോർ എവർ‌' (I Love You Forever) എന്നാണ് ഇതിന്റെ അർത്ഥം. എങ്ങനെയാണ് ഇത് ഐ ലവ് യൂ ഫോർ എവർ ആയി മാറിയതെന്നോ? ഇതൊന്ന് ഡീകോഡ് ചെയ്താൽ മതി. ഒരു വാക്കിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കണം. ഉദാഹരണത്തിന് hello എന്നാണ് വാക്കെങ്കിൽ 5. friend എന്നാണ് വാക്കെങ്കിൽ 6. അപ്പോൾ hello friend എന്നാണെങ്കിൽ 56 എന്നാകും. 

അതുപോലെ, 

i -1
love -4
you -3
forever -7

അങ്ങനെയാണ് 1437 എന്നാൽ I Love You Forever എന്നാകുന്നത്. ഇതുപോലെ, അനേകം കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പിറവി കൊള്ളുന്നതും. എങ്ങുമെത്തുന്നതും. ഒരുപക്ഷേ, പണ്ടുള്ള പ്രണയികളും ഇങ്ങനെ പലതരം കോഡുകളും ഉപയോ​ഗിച്ച് കാണും. അന്ന് ഇതുപോലെ സോഷ്യൽ മീഡിയ ഒന്നുമില്ലാത്തതിനാൽ ഇതുപോലെ പ്രചാരം കിട്ടിക്കാണില്ല എന്നുമാത്രം അല്ലേ? 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ