വർക്ക് ഫ്രം ഹോമാണ്, സൂര്യപ്രകാശമില്ലാത്ത മുറി, വിട്ടുമാറാത്ത തലകറക്കം, എന്ത് ചെയ്യും; പോസ്റ്റുമായി യുവാവ്

Published : May 17, 2026, 10:13 AM IST
man, tired

Synopsis

ജനലുകളില്ലാത്ത മുറിയിലിരുന്ന് ജോലി ചെയ്യുന്നതുമൂലം വിട്ടുമാറാത്ത തലകറക്കം, ഊർജ്ജമില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവ നേരിടുന്നതിനെക്കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. താന്‍ ഡോക്ടറെ കാണണോ എന്നും യുവാവ്. 

വർക്ക് ഫ്രം ഹോമിന് അതിന്റേതായ ​ഗുണങ്ങളും പോരായ്മകളുമുണ്ട്. പോരായ്മകളിൽ പ്രധാനമാണ്, ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കാത്തത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ജനലുകളില്ലാത്ത മുറിയിലിരുന്ന് ജോലി ചെയ്യുമ്പോൾ നേരിടുന്ന വിട്ടുമാറാത്ത തലകറക്കം, ഊർജ്ജമില്ലായ്മ, ശ്രദ്ധക്കുറവ് എന്നിവയെക്കുറിച്ചാണ് യുവാവ് എഴുതുന്നത്. 'WFH എന്റെ ഊർജ്ജമെല്ലാം ചോർത്തിക്കളയുന്നു. എപ്പോഴും തലകറക്കം, ഒട്ടും ശ്രദ്ധിക്കാൻ കഴിയുന്നില്ല, ജനലുകളില്ലാത്ത മുറിയിലാണ് ജോലി. ഇത് സാധാരണമാണോ?' എന്ന തലക്കെട്ടിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി റിമോട്ട് വർക്കാണെന്നും തന്റെ ആരോഗ്യത്തെയും പ്രൊഡക്ടിവിറ്റിയെയും ഇത് ബാധിക്കാൻ തുടങ്ങിയെന്നുമാണ് യുവാവ് പറയുന്നത്.

'ഞാൻ പൊതുവെ ആളുകളോട് ഇടപഴകാൻ ഇഷ്ടപ്പെടുന്ന ആളാണ്, കൂടാതെ ഇത്തരം നീണ്ട വർക്ക് ഫ്രം ഹോം ഷിഫ്റ്റുകൾ തനിക്ക് പുതിയതുമാണ്. 8-9 മണിക്കൂർ നന്നായി ഉറങ്ങിയാലും എല്ലാ ദിവസവും രാവിലെ എനിക്ക് തലകറക്കവും മന്ദതയും അനുഭവപ്പെടുന്നു. എനിക്ക് ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല, താല്പര്യമെല്ലാം നഷ്ടപ്പെട്ടു' എന്നാണ് പോസ്റ്റിൽ പറയുന്നത്.

മതിൽ കാരണം ജനലുകളില്ലാത്ത, സൂര്യപ്രകാശമോ ലഭിക്കാത്ത മുറിയിലിരുന്നാണ് ജോലി. പകൽ സമയത്ത് ഒട്ടും സൂര്യപ്രകാശം ലഭിക്കാറില്ല. രാവിലെ മീറ്റിംഗുകൾക്ക് തൊട്ടുമുമ്പ് ഉണരും, കോഡിംഗ് ജോലികൾക്കായി ക്ലോഡ്, കർസർ പോലുള്ള എഐ ടൂളുകൾ ഉപയോഗിച്ച് പകൽ മുഴുവൻ ഇരിക്കും, ഇങ്ങനെ ഉദാസീനമായ ദിനചര്യയാണ് എന്നും യുവാവ് പറയുന്നു.

സൂര്യപ്രകാശത്തിന്റെ കുറവ് മൂലമുള്ള വിറ്റാമിൻ ഡി അല്ലെങ്കിൽ അയൺ കുറവാണോ ഈ വിട്ടുമാറാത്ത ക്ഷീണത്തിനും തലകറക്കത്തിനും കാരണമെന്ന് സംശയിക്കുന്നതായും ഒരു ജനറൽ ഫിസിഷ്യനെ കാണുന്നത് സഹായിക്കുമോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. സൂര്യപ്രകാശം സ്വാഭാവികമായി കിട്ടുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് വർക്ക് സ്പേസ് കൈകാര്യം ചെയ്യുന്നത് എന്നും യുവാവ് ചോദിക്കുന്നത് കാണാം.

 

 

നിരവധിപ്പേരാണ് യുവാവിന് കമന്റുകൾ നൽകിയത്. വർക്ക് ഫ്രം ഹോം ശരിക്കും നല്ല കാര്യമാണ്, രാവിലെ ഉണരുക, ജിമ്മിൽ ചേരുക, ജോ​ഗിം​ഗിന് പോവുക, കുറച്ച് സൂര്യപ്രകാശം കൊള്ളുക, ഡോക്ടറെ കണ്ട് വിറ്റാമിൻ പരിശോധനകൾ നടത്തുക, പറ്റുമെങ്കിൽ സൂര്യപ്രകാശവും കാറ്റും കിട്ടുന്ന മുറിയിലേക്ക് മാറുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പലരും പങ്കുവച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സുഖവിവരങ്ങൾ അന്വേഷിച്ച് ‘ശല്യപ്പെടുത്തി’; ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ ഭാര്യ, ഭർത്താവിനെ വെടിവെച്ച് കൊന്നു
റഷ്യൻ കോഴി ഫാമിൽ വച്ച് ബംഗ്ലാദേശി, ഉസ്ബെക്കുകാരനായ തൊഴിലാളിയെ ചുംബിച്ചു, പിന്നാലെ സംഘർഷം; 20 പേർക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം