
സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ സുന്ദരിയായ അമ്മയും അവരുടെ മകനും. 45 വയസ്സാണ് അമ്മയുടെ പ്രായം. മകന് 20 വയസ്സും. എന്നാൽ, പുറത്തേക്കിറങ്ങിയാൽ ഇവർ ഭാര്യാ-ഭർത്താക്കന്മാരോ, കാമുകി- കാമുകന്മാരോ ആണെന്ന് ആളുകളെല്ലാം തെറ്റിദ്ധരിക്കുമത്രെ. പുറത്തേക്കിറങ്ങിയാൽ മാത്രമല്ല കേട്ടോ, സോഷ്യൽ മീഡിയയിൽ ഇരുവരുടേയും വീഡിയോ കണ്ടാണ് കൂടുതൽ പേരും തെറ്റിദ്ധരിച്ചത്.
അതിന് കാരണമായി പറയുന്നത്. 45 -ലും അതീവസുന്ദരിയാണ് ഇവർ എന്നതാണ്. കണ്ടാൽ ഒരു 20 വയസ്സേ പ്രായം പറയൂ. ജെസ്സ് ഗോൾഡൻ എന്ന 45 -കാരി ഇപ്പോൾ അവരുടെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയാണ്. അടുത്തിടെ ഗർഭിണിയായ തന്റെ വീഡിയോ അവർ ടിക്ടോക്കിൽ പങ്കുവച്ചു. വളരെ പെട്ടെന്ന് ആ വീഡിയോ വൈറലായി. ആ വീഡിയോയിൽ അവരുടെ 20 വയസ്സായ മകനും ഉണ്ടായിരുന്നു. അമ്മയേയും മകനേയും കണ്ട പലരും അവർ ഭാര്യാ -ഭർത്താക്കന്മാരോ പങ്കാളികളോ ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.
ജെസ്സിന്റെ പ്രായവും പലരും ചോദിച്ചു. 45 വയസ്സാണ് എന്ന് പറഞ്ഞപ്പോൾ പലരും അത് വിശ്വസിക്കാൻ തയ്യാറായില്ല എന്നാണ് ജെസ്സ് പറയുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ, കമന്റ് നൽകിയത്, 'അത് മകനാണോ? തന്നെ കണ്ടാൽ 20 വയസ്സേ പറയൂ. നിങ്ങൾ പങ്കാളികളാണ് എന്നാണ് ഞാൻ കരുതിയത്' എന്നാണ്.
അതുപോലെ ചിലരൊക്കെ മൂത്ത മകന് 20 വയസ്സായപ്പോൾ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനെ കുറിച്ചും കമന്റുകൾ നൽകി. ഒരാൾ പറഞ്ഞത്, 'ചേട്ടനും അനിയത്തിയും തമ്മിൽ 20 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും ഒരു പ്രശ്നമേയല്ല എന്നാണ്. മറ്റൊരാൾ, 'എന്റെ മകൾക്ക് വെറും 3 വയസ്സായതേയുള്ളൂ, അവരുടെ ചേട്ടന്മാർക്ക് 27,25,21 എന്നിങ്ങനെയാണ് പ്രായം' എന്നാണ് പറഞ്ഞത്.
എന്തായാലും, സോഷ്യൽ മീഡിയയിൽ ആളുകളുടെ സ്നേഹം പിടിച്ചുപറ്റുകയാണ് ഈ അമ്മയും മകനും.
വായിക്കാം: മിഠായി കഴിച്ച കുട്ടി ആശുപത്രിയില്‍, വാങ്ങി നല്‍കിയത് അമ്മ; പരിശോധനയില്‍ കണ്ടത് കഞ്ചാവ് !
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം