അനിയന്‍ കൂടുതൽ സുന്ദരൻ, സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും, ഭർത്താവിന്റെ അനിയനൊപ്പം ഇറങ്ങിപ്പോയി യുവതി  

Published : Oct 04, 2024, 04:38 PM IST
അനിയന്‍ കൂടുതൽ സുന്ദരൻ, സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും, ഭർത്താവിന്റെ അനിയനൊപ്പം ഇറങ്ങിപ്പോയി യുവതി  

Synopsis

തന്റെ ഭാര്യ തന്നെ ഒരിക്കലും സ്നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്. തന്നോടൊപ്പം ജീവിക്കുമ്പോൾ ഒരിക്കലും അവൾ ഒരു കുട്ടിയെ ആ​ഗ്രഹിച്ചിരുന്നില്ല എന്നും ഭർത്താവ് പറയുന്നു.

സൗന്ദര്യമുള്ളൊരു കുഞ്ഞിന് വേണ്ടി മധ്യ പ്രദേശിൽ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം ഇറങ്ങിപ്പോയി യുവതി. ഭർത്താവിന്റെ അനിയൻ കൂടുതൽ സുന്ദരനാണ് എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ യുവതി ഭർത്താവിന്റെ ഇളയസഹോദരനോടൊപ്പം ഇറങ്ങിപ്പോയത്. പോയ ശേഷം ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. 

ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. അനിയനോടൊപ്പം ഇറങ്ങിപ്പോകുന്നതിന് മുമ്പുതന്നെ അനിയനുമായി ഇഷ്ടത്തിലാണ് എന്നും ഒരുമിച്ച് ജീവിക്കാനാ​ഗ്രഹിക്കുന്നു എന്നുമെല്ലാം ഭർത്താവിനോട് യുവതി തുറന്നു പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവിന്റെ അനിയനൊപ്പം ഓടിപ്പോയതിന് പിന്നാലെ അവൾ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും ഭീഷണി സന്ദേശങ്ങൾ അയച്ചതായും പറയുന്നു. ആത്മഹത്യ ചെയ്യുമെന്നും ഭർത്താവും വീട്ടുകാരുമാണ് അതിന് കാരണമെന്ന് പറയുമെന്നുമായിരുന്നു ഭീഷണി. 

ഒക്ടോബർ രണ്ടിന് യുവതിയുടെ ഭർത്താവും വീട്ടുകാരും യുവതിക്കെതിരെ പരാതി നൽകുകയും ചെയ്തു. തന്റെ ഭാര്യ തന്നെ ഒരിക്കലും സ്നേഹിക്കാത്തതുപോലെയാണ് തന്റെ അനിയന്റെ കൂടെ പോയത്. തന്നോടൊപ്പം ജീവിക്കുമ്പോൾ ഒരിക്കലും അവൾ ഒരു കുട്ടിയെ ആ​ഗ്രഹിച്ചിരുന്നില്ല എന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നോട് തന്റെ അനിയനാണ് തന്നേക്കാൾ കൂടുതൽ സുന്ദരൻ എന്ന് പറയുകപോലും ചെയ്തിട്ടുണ്ട് എന്നും യുവാവ് പറയുന്നു. 

10 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ലെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ ഇളയ സഹോദരനാണ് കൂടുതൽ സുന്ദരനെന്നും അവൾക്ക് അവൻ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ നൽകിയേക്കാമെന്നും കരുതിയതിനാൽ തന്നിൽ ഒരു കുഞ്ഞുണ്ടാവാൻ അവൾ ആ​ഗ്രഹിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കുഞ്ഞിന് വേണ്ടി താൻ ഒരുപാടാ​ഗ്രഹിക്കുക​യും ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും ഭാര്യ അതിന് തയ്യാറായിരുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്. 

എന്തായാലും, യുവതിയെ കാണാതായി എന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ് ഇപ്പോൾ. 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?