കാമുകന് മറ്റൊരു ബന്ധം, വീട് മുഴുവനും 'നാറ്റിച്ച്' യുവതി ഇറങ്ങിപ്പോയി, ഈ പ്രതികാരം പൊളിച്ചെന്ന് നെറ്റിസണ്‍സ്

Published : Mar 03, 2024, 12:13 PM IST
കാമുകന് മറ്റൊരു ബന്ധം, വീട് മുഴുവനും 'നാറ്റിച്ച്' യുവതി ഇറങ്ങിപ്പോയി, ഈ പ്രതികാരം പൊളിച്ചെന്ന് നെറ്റിസണ്‍സ്

Synopsis

പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാൾ വീട്ടിൽ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാൽ, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാൾക്ക് എളുപ്പത്തിൽ കണ്ടെത്താനും പറ്റില്ല. 

പങ്കാളികൾ ചതിക്കുന്നത് പലർക്കും സഹിക്കാൻ സാധിച്ചു എന്ന് വരില്ല. എന്നാൽ, തന്റെ കാമുകന് അല്ലെങ്കിൽ കാമുകിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട് എന്നറിയുമ്പോൾ പലരും പല തരത്തിലായിരിക്കും അതിനോട് പ്രതികരിക്കുന്നത്. വളരെ മോശവും ക്രൂരവുമായ വഴികൾ സ്വീകരിക്കുന്നവരുണ്ട്. എന്നാൽ, കാര്യങ്ങൾ പറഞ്ഞ് അവരുടെ ജീവിതത്തിൽ നിന്നും മാന്യമായി ഇറങ്ങി വരുന്നവരും ഉണ്ട്. ഏതായാലും, ഒരു യുവതി തന്നെ ചതിച്ച തന്റെ പ്രതിശ്രുതവരനോട് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്. 

ടിക്ടോക്കിലാണ് തന്റെ പ്രതിശ്രുതവരനായിരുന്ന ആൾ തന്നെ ചതിച്ചു എന്നും എന്നാൽ, അതിന് താൻ വളരെ വ്യത്യസ്തമായ രീതിയിൽ പകരം ചോദിച്ചു എന്നും യുവതി തുറന്നു പറഞ്ഞത്. പ്രതിശ്രുതവരനായിരുന്ന യുവാവിന് മറ്റ് ബന്ധമുണ്ട് എന്ന് യുവതി തിരിച്ചറിയുകയായിരുന്നു. എന്നാൽ, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ ഏതെങ്കിലും തരത്തിൽ അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനോ ജാമി എന്ന യുവതി തയ്യാറായില്ല. പകരം ആരും അധികം ചിന്തിക്കാത്ത ഒരു കാര്യമാണ് യുവതി ചെയ്തത്. 

തന്നെ ചതിച്ച കാര്യം തിരിച്ചറിഞ്ഞ യുവതി അധികം വൈകാതെ പ്രതിശ്രുതവരനൊപ്പം താമസിച്ചിരുന്ന അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി. ഇറങ്ങും മുമ്പ് ഫ്രോസൺ ചെയ്ത മീൻ വീടിന്റെ പല ഭാ​ഗങ്ങളിലായി ഒളിപ്പിച്ചു വയ്ക്കുകയാണ് അവൾ ചെയ്തത്. പിന്നീട് എന്തുണ്ടാവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? അയാൾ വീട്ടിൽ കയറുമ്പോഴേക്കും വീട് മുഴുവനും നാറിത്തുടങ്ങിയിട്ടുണ്ടാകുമല്ലോ? എന്നാൽ, എവിടെ നിന്നാണ് ഈ മണം വരുന്നത് എന്ന് അയാൾക്ക് എളുപ്പത്തിൽ കണ്ടെത്താനും പറ്റില്ല. 

യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതി ചെയ്തത് പൊളിച്ചു എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ചതിക്കുന്നവരോട് ഇങ്ങനെയൊക്കെ വേണം ചെയ്യാൻ എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

വായിക്കാം: കിലോക്കണക്കിന് തക്കാളി ചവിട്ടിക്കൂട്ടിമെതിച്ച് ഹൽദി, ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ വൻ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?