ഭർത്താവിന് ഭക്ഷണമുണ്ടാക്കാൻ നാല് മണിക്കുണരുമെന്ന് യുവതി, വിമർശിച്ചും അഭിനന്ദിച്ചും കമന്റുകൾ

Published : Jun 17, 2024, 03:03 PM IST
ഭർത്താവിന് ഭക്ഷണമുണ്ടാക്കാൻ നാല് മണിക്കുണരുമെന്ന് യുവതി, വിമർശിച്ചും അഭിനന്ദിച്ചും കമന്റുകൾ

Synopsis

ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ക്രിസ്റ്റീൻ പറയുന്നത് താൻ രാവിലെ നാല് മണിക്ക് ഉണരും എന്നാണ്. പിന്നീട്, തൻ്റെ ഭർത്താവിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ തുടങ്ങുന്നു എന്നും അവൾ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഇന്ന് ആളുകൾ അവരുടെ ദിനചര്യകൾ പങ്കുവയ്ക്കുന്നത് പതിവാണ്. അവർ രാവിലെ എന്ത് ചെയ്യുന്നു, എന്ത് ഭക്ഷണമുണ്ടാക്കുന്നു തുടങ്ങി പല കാര്യങ്ങളും ഇതിൽ പെടുന്നു. അതുപോലെ ഒരു യുവതി ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്ന അവരുടെ ദിനചര്യ വലിയ വൈറലായി മാറി. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെ എന്ത് ചെയ്യുന്നു എന്നാണ് യുവതി പറയുന്നത്. 

അതിൽ യുവതി പറയുന്നത് എല്ലാ ദിവസവും താൻ രാവിലെ നാല് മണിക്ക് ഉണരും എന്നാണ്. മറ്റുള്ളവർക്ക് തന്റെ ദിനചര്യ ചിലപ്പോൾ അലോസരമായി തോന്നുന്നുണ്ടാവാം എന്നും 37 -കാരിയായ യുവതി പറയുന്നു. എന്നാൽ, തനിക്ക് അത് ഒരു പ്രശ്നമല്ല താനിത് ആസ്വദിക്കുന്നു എന്നും അവർ പറയുന്നുണ്ട്. ക്രിസ്റ്റിൻ ലീറ്റ് എന്ന യുവതിയാണ് വീഡിയോ ടിക് ടോക്കിൽ പങ്കിട്ടിരിക്കുന്നത്. അതിന്റെ പേരിൽ പലരും തന്നെ വിമർശിക്കുന്നുണ്ട് എന്നും യുവതി ന്യൂസ് വീക്കിനോട് പറഞ്ഞു. 

എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ക്രിസ്റ്റീൻ പറയുന്നത് താൻ രാവിലെ നാല് മണിക്ക് ഉണരും എന്നാണ്. പിന്നീട്, തൻ്റെ ഭർത്താവിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ തുടങ്ങുന്നു എന്നും അവൾ പറയുന്നു. “​ഗുഡ് മോർണിം​ഗ്, സമയം 4:26 AM. ഞാൻ എൻ്റെ ഭർത്താവിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കുകയാണ്. അദ്ദേഹത്തിന് വളരെ നേരത്തെ ജോലിസ്ഥലത്ത് എത്തണം. അതിനാൽ ഞങ്ങൾ നേരത്തെ തന്നെ എഴുന്നേറ്റു. ഞാൻ അദ്ദേഹത്തിന് വേണ്ടി ഉണ്ടാക്കുന്നത് എന്താണെന്ന് ഞാൻ കാണിച്ചുതരാം“ എന്നും അവൾ പറയുന്നു. 

ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും തയ്യാറാക്കിയ ശേഷം, ഭർത്താവിനും തനിക്കും വേണ്ടി കോഫി തയ്യാറാക്കുമെന്നും ക്രിസ്റ്റിൻ പറയുന്നു. വിവാഹിതയായ നാൾ മുതൽ താൻ ഇത് ചെയ്യുന്നുണ്ട്. ഇതുവരെ തനിക്ക് ഒരു പ്രശ്‌നവും അതിൽ തോന്നിയിട്ടില്ലെന്നും 13 വർഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം താൻ പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു. 

ഭർത്താവ് കൊമേഷ്യൽ ഡൈവറായിട്ടാണ് ജോലി ചെയ്യുന്നത്. നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നു. മാസങ്ങളോളം ചിലപ്പോൾ ദൂരത്തായിരിക്കും അദ്ദേഹം താമസിക്കുന്നത്. അതിനാൽ ഒരുമിച്ചുള്ളപ്പോൾ സന്തോഷത്തോടെ അയാൾക്ക് വേണ്ടി താനിതെല്ലാം ചെയ്യും എന്നും ക്രിസ്റ്റീൻ പറഞ്ഞു. ഇതിനെ വിമർശിച്ചും അഭിനന്ദിച്ചും ഒരുപാട് പേരാണ് കമന്റ് നൽകിയിരിക്കുന്നത്. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?