ബ്ലിങ്കിറ്റിൽ പ്രിന്റൗട്ട് ഓർഡർ ചെയ്‍തു, യുവതിക്ക് കിട്ടിയത് ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റുമെന്റുകൾ

Published : Jun 11, 2024, 12:04 PM ISTUpdated : Jun 11, 2024, 12:05 PM IST
ബ്ലിങ്കിറ്റിൽ പ്രിന്റൗട്ട് ഓർഡർ ചെയ്‍തു, യുവതിക്ക് കിട്ടിയത് ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റുമെന്റുകൾ

Synopsis

തന്റെ പ്രിന്റൗട്ടുകൾ എത്തിക്കുന്നതിന് പകരം ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റ്‍മെന്റുകളാണ് തനിക്ക് എത്തിച്ച് തന്നത് എന്നാണ് യുവതി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട യുവതിയുടെ ട്വീറ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

മനുഷ്യരുടെ ജീവിതം ഒന്നുകൂടി ഈസിയാക്കാനാണ് ഓൺലൈൻ ആപ്പുകൾ വന്നത്. ഭക്ഷണം ഓർഡർ ചെയ്യാനും, ​ഗ്രോസറി ഓർ‌ഡർ ചെയ്യാനും തുടങ്ങി പല കാര്യങ്ങൾക്കും ഇന്ന് ആളുകൾ ഓൺലൈൻ ആപ്പുകളാണ് ഉപയോ​ഗിക്കുന്നത്. സൊമാറ്റോയുടെ ​ഗ്രോസറി ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് 2022 ഓഗസ്റ്റ് മുതൽ ചില പ്രദേശങ്ങളിൽ പുതിയൊരു സേവനം കൂടി നൽകുന്നുണ്ട്. അതാണ് പ്രിന്റിം​ഗ് സർവീസ്. പ്രിന്റൗട്ട് എടുക്കാൻ കടയിൽ പോകണ്ട, പ്രിന്റുകൾ വീട്ടിലെത്തും. എന്നാൽ, പലർക്കും ശരിയായ രീതിയിൽ അതിന്റെ സേവനം ലഭിക്കാതെ പോവുന്നുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇവിടെ ഒരു യുവതി പങ്കുവച്ചിരിക്കുന്നത്. 

തന്റെ പ്രിന്റൗട്ടുകൾ എത്തിക്കുന്നതിന് പകരം ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റ്‍മെന്റുകളാണ് തനിക്ക് എത്തിച്ച് തന്നത് എന്നാണ് യുവതി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട യുവതിയുടെ ട്വീറ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. തന്റെ പ്രിന്റൗട്ടുകൾ മാറിപ്പോയി എന്നും ശരിയായവ എത്തിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അവ ഡിലീറ്റ് ചെയ്തു കഴിഞ്ഞു എന്നായിരുന്നു ബ്ലിങ്കിറ്റിന്റെ പ്രതികരണം എന്നും യുവതി ആരോപിക്കുന്നു. ഇതിന് മുമ്പും സമാനമായ പ്രശ്നങ്ങൾ തനിക്കുണ്ടായി എന്നും യുവതി പറയുന്നുണ്ട്. 

നേരത്തെ പ്രിന്റെടുക്കാൻ നൽകിയപ്പോൾ ചില തെറ്റായ കോപ്പികളാണ് എത്തിച്ചത്. എന്നാൽ, തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ പിന്നീട് ശരിയായ പ്രിന്റൗട്ടുകൾ എത്തിച്ച് നൽകി. എന്നാൽ, ഇത്തവണ അവർ ഡോക്യുമെന്റുകൾ സേവനത്തിന് ശേഷം ഡിലീറ്റ് ചെയ്തുവെന്നാണ് പറയുന്നത് എന്നും യുവതി പറയുന്നു. 

"ബ്ലിങ്കിറ്റിൽ നിന്ന് പ്രിൻ്റൗട്ടുകൾ ഓർഡർ ചെയ്തു, എനിക്ക് ഏതൊക്കെയോ ചില വ്യക്തികളുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളാണ് ലഭിച്ചത്. ഡെലിവറി ചെയ്‍തു കഴിഞ്ഞാൽ ഡോക്യുമെന്റുകൾ ഡിലീറ്റ് ചെയ്യും. അതുകൊണ്ട് ശരിയായ പ്രിന്റുകൾ ഇനി എത്തിക്കാൻ സാധിക്കില്ല എന്നാണ് ബ്ലിങ്കിറ്റ് പറയുന്നത്. ഇത് മുമ്പും എനിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ അന്ന് പിന്നീട് ശരിയായ പ്രിന്റുകൾ എത്തിച്ച് നൽകിയിരുന്നു" എന്നാണ് യുവതിയുടെ ട്വീറ്റിൽ പറയുന്നത്.

ഡാറ്റ സെക്യൂരിറ്റിക്ക് വേണ്ടിയാണ് ബ്ലിങ്കിറ്റ് തെരഞ്ഞെടുത്തത്. അടുത്തുള്ള കടകളിൽ പലപ്പോഴും പ്രിന്റെടുത്ത് കഴിഞ്ഞാൽ ഡാറ്റ ഡിലീറ്റ് ചെയ്യില്ല എന്നും യുവതി പറയുന്നുണ്ട്.

വളരെ പെട്ടെന്ന് തന്നെ യുവതിയുടെ ട്വീറ്റ് വൈറലായി മാറി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവമുണ്ടായി എന്ന് നിരവധിപ്പേർ പറഞ്ഞു. അതേസമയം, പ്രിന്റൗട്ടിന് അടുത്തുള്ള കടയിൽ പോകുന്നതല്ലേ നല്ലത് എന്ന് ചോദിച്ചവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്