7 ദിവസത്തേക്കുള്ള ഭക്ഷണം 70 മിനിറ്റുകൊണ്ട് തയ്യാറാക്കാം, വീഡിയോ പങ്കുവച്ച് യുവതി, വിമർശനങ്ങളും പിന്നാലെ

Published : Jul 10, 2025, 07:03 PM ISTUpdated : Jul 10, 2025, 07:04 PM IST
Madhavi

Synopsis

പാകം ചെയ്യുന്നതിനേക്കാൾ പാടാണ് എന്ത് പാകം ചെയ്യുമെന്ന് ആലോചിക്കുന്നത് എന്നും മാധവി പറയുന്നു. ഇങ്ങനെ ഏഴ് ദിവസത്തെ ഭക്ഷണം ഒരുമിച്ച് പാകം ചെയ്യുന്നതിലൂടെ താൻ സമയം ലാഭിക്കുന്നു എന്നും മാധവി പറയുന്നുണ്ട്.

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ സമയവും വീട്ടിൽ ചിലവഴിക്കേണ്ടി വരുന്നത് ഭക്ഷണം പാകം ചെയ്യാനും, അടുക്കളയും വീടും വൃത്തിയാക്കാനും ആയിരിക്കും. ജോലി ചെയ്യുന്ന, അമ്മമാരായ സ്ത്രീകളാണെങ്കിൽ പറയുകയേ വേണ്ട. എപ്പോഴും തിരക്കും കഷ്ടപ്പാടും തന്നെ ആയിരിക്കും. അതിനെ മറികടക്കാനുള്ള വഴികളും സ്ത്രീകൾ തന്നെ ആലോചിച്ച് കണ്ടുപിടിക്കേണ്ടുന്ന അവസ്ഥയുമുണ്ട്.

എന്തായാലും, അങ്ങനെ ഒരു വഴി കണ്ടുപിടിച്ച് നടപ്പിലാക്കുന്നതിന്റെ പേരിൽ അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരിയായ ഒരു യുവതി വലിയ വിമർശനമാണ് ഏറ്റുവാങ്ങുന്നത്. സ്ത്രീവിരുദ്ധമായ കമന്റുക​ൾക്ക് പിന്നാലെ കമന്റ് ബോക്സ് പോലും അവർ പൂട്ടിയിട്ടിരിക്കയാണ്.

ഒരാഴ്ചയ്ക്കുള്ള ഭക്ഷണം എങ്ങനെയാണ് താൻ 70 മിനിറ്റിനുള്ളിലുണ്ടാക്കുന്നത് എന്നാണ് മാധവി എന്ന യുവതി തന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പറയുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഈ ഭക്ഷണം പിന്നീട് ചൂടാക്കി കഴിക്കുകയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന അമ്മമാരുടെ സമ്മർദ്ദങ്ങളെ കുറിച്ചും മാധവി തന്റെ വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളെയും, തിരക്കുള്ള ജോലിക്കാരായ സ്ത്രീകളെയും, അമ്മമാരെയും ഒക്കെ ലക്ഷ്യമിട്ടാണ് മാധവി ഈ വീഡിയോ ചെയ്തിരിക്കുന്നത്.

പാകം ചെയ്യുന്നതിനേക്കാൾ പാടാണ് എന്ത് പാകം ചെയ്യുമെന്ന് ആലോചിക്കുന്നത് എന്നും മാധവി പറയുന്നു. ഇങ്ങനെ ഏഴ് ദിവസത്തെ ഭക്ഷണം ഒരുമിച്ച് പാകം ചെയ്യുന്നതിലൂടെ താൻ സമയം ലാഭിക്കുന്നു എന്നും മാധവി പറയുന്നുണ്ട്. വീഡിയോയിൽ അവർ വിവിധ വിഭവങ്ങൾ ഉണ്ടാക്കിയ ശേഷം അത് പാത്രങ്ങളിൽ എടുത്ത് അടച്ച് വയ്ക്കുന്നത് കാണാം. പാലക് റൊട്ടി, പനീർ കാത്തി റോൾ, ദാൽ ഫ്രൈ, ആലു ഗോബി, വെജ് ലസാഗ്ന തുടങ്ങിയവയാണ് അവർ ഉണ്ടാക്കുന്നത്.

എന്നാൽ, വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപ്പേരാണ് മാധവിയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. അവർക്ക് മടിയാണ്, എന്തുകൊണ്ട് കുടുംബത്തിന് വേണ്ടി ദിവസേന പാകം ചെയ്തുകൂടാ തുടങ്ങിയ തികച്ചും അപക്വമായ കമന്റുകളാണ് പലരും പറഞ്ഞതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്തായാലും, ഇതിനൊന്നും മറുപടി പറയാൻ തനിക്ക് നേരമില്ല എന്നാണ് മാധവിയുടെ പക്ഷം. അവർ തന്റെ കമന്റ് ബോക്സ് തന്നെ അങ്ങ് പൂട്ടിക്കളഞ്ഞു. ഇത്തരം കാര്യങ്ങൾ വായിക്കാനോ അതിന് പ്രതികരിക്കാനോ തനിക്ക് താല്പര്യമില്ലാത്തതിനാലാണ് കമന്റുകൾ ഓഫ് ചെയ്തത് എന്ന് അവർ പറയുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം