
28 -ാമത്തെ വയസിൽ കാസിഡി ഒ'ഹാഗൻ എന്ന യുവതി ജീവിക്കുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രം സങ്കൽപ്പിക്കാനാവുന്ന ഒരു ജീവിതമാണ്. അവളുടെ സമ്പാദ്യത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും കേൾക്കുമ്പോൾ അതുപോലെ ജീവിക്കാനായെങ്കിൽ എന്ന് പലരും ആഗ്രഹിച്ച് പോകും. സ്വകാര്യജെറ്റിൽ പ്യൂർട്ടോ റിക്കോ, ഇന്ത്യ, മാലിദ്വീപ്, ദുബായ്, തുടങ്ങിയ വിദേശ സ്ഥലങ്ങളിലേക്ക് യാത്ര. ശൈത്യകാലം ആസ്പനിലും വേനൽക്കാലം ഹാംപ്ടൺസിലും ചെലവഴിക്കുക തുടങ്ങി കേൾക്കുമ്പോൾ അസൂയപ്പെടാവുന്ന തരത്തിലുള്ളതാണ് കാസിഡിയുടെ ജീവിതം. ഇതെല്ലാം അവളുടെ ജോലിയുടെ ഭാഗമാണ്.
ഒരു കോടീശ്വരന്റെ കുടുംബത്തിൽ കുട്ടികളെ നോക്കുന്ന നാനിയായി ജോലി ചെയ്യുകയാണ് കൊളറാഡോ സ്വദേശിനിയായ കാസിഡി. ഈ യാത്രകൾക്കും ശമ്പളത്തിനും പുറമെ അനവധി ആനുകൂല്ല്യങ്ങളും അവൾക്ക് കിട്ടുന്നുണ്ട്. ബിസിനസ് ഇൻസൈഡറിലെ ഒരു റിപ്പോർട്ട് പ്രകാരം, അവൾക്ക് 401K ശമ്പളം, ആരോഗ്യ സംരക്ഷണത്തിനുള്ള വിവിധ ആനുകൂല്യങ്ങൾ, ഒരു പ്രൈവറ്റ് ഷെഫ് പാകം ചെയ്യുന്ന ഭക്ഷണം, ശമ്പളമുള്ള അവധി, നാനി വാർഡ്രോബ് തുടങ്ങി അനേകം ലാഭമാണ് അവൾക്ക് ഈ ജോലിയിൽ നിന്നും കിട്ടുന്നത്.
വൈറ്റ് കോളർ ജോലിയേക്കാൾ നല്ലത് കോടീശ്വരന്മാർക്ക് വേണ്ടി ഇങ്ങനെയുള്ള ജോലികൾ ചെയ്യുന്നതാണ് എന്ന് വിശ്വസിക്കുന്ന ജെൻ സിക്കാരിൽ ഒരാളാണ് കാസിഡി. 2019 -ൽ, 22 -ാമത്തെ വയസിലാണ് MCAT-ന് തയ്യാറെടുക്കുന്നതിനിടയിൽ അധികമായി എന്തെങ്കിലും വരുമാനം നേടാൻ അവൾ സമ്പന്ന കുടുംബത്തിൽ ജോലിക്ക് ശ്രമിച്ച് തുടങ്ങിയത്. ആദ്യത്തെ ജോലി ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ഈ മേഖലയിലേക്ക് താൻ കാലെടുത്തുവച്ചതുപോലെയാണ് തോന്നിയത് എന്ന് അവൾ പറയുന്നു.
എങ്കിലും കോർപറേറ്റ് ജോലി വേണം എന്ന തോന്നലിൽ 2021 -ൽ അവൾ നാനിയായിട്ടുള്ള ജോലി ഉപേക്ഷിച്ചു. വർഷത്തിൽ 60 ലക്ഷമായിരുന്നു അവൾ ജോലിയിൽ നിന്നും നേടിക്കൊണ്ടിരുന്നത്. അങ്ങനെ അവൾ ആ ജോലി ഉപേക്ഷിച്ച് തിരിച്ച് തന്റെ നാനി ജോലിയിലേക്ക് തന്നെ തിരികെ വന്നു. ഇപ്പോൾ വർഷത്തിൽ എത്ര രൂപ കിട്ടും എന്നതിനെ കുറിച്ച് കൃത്യമായി കാസിഡി പറയുന്നില്ലെങ്കിലും ഒരുകോടിയിലധികം ശമ്പളമായിത്തന്നെ കിട്ടുമെന്ന് അവൾ പറയുന്നു.