'നാശത്തിലേക്കാണ് നിന്റെ പോക്കെ'ന്ന് കൂട്ടുകാർ, 'വിചിത്രരൂപി'യെന്ന് കമന്റുകൾ; കോസ്മെറ്റിക് സർജറിക്കടിമയായ യുവതി

Published : Jul 02, 2024, 10:32 AM IST
'നാശത്തിലേക്കാണ് നിന്റെ പോക്കെ'ന്ന് കൂട്ടുകാർ, 'വിചിത്രരൂപി'യെന്ന് കമന്റുകൾ; കോസ്മെറ്റിക് സർജറിക്കടിമയായ യുവതി

Synopsis

'വിചിത്രരൂപം' എന്നാണ് പലരും അവളെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ വീണ്ടും തന്റെ ചുണ്ടുകൾക്ക് വലിപ്പം കൂട്ടാനാണ് അവൾ ആ​ഗ്രഹിക്കുന്നത്. 12 -ാമത്തെ വയസ്സിൽ തന്നെ ഇതുപോലെ സൗന്ദര്യം കൂട്ടാൻ താൻ ആ​ഗ്രഹിച്ചു തുടങ്ങി എന്നും അവൾ പറയുന്നു.

പണ്ടത്തെ പോലെയല്ല, ഏതാണ്ട് എല്ലാ മനുഷ്യരെയും കാണാൻ ഒരുപോലെയാണ്. മുടിയുടെ സ്റ്റൈൽ, പുരികം, ചുണ്ടുകൾ ഒക്കെ... നമ്മുടെ ഇഷ്ടം പോലെയുള്ള മുടിയും പുരികവും ഒക്കെയാക്കിയെടുക്കാനുള്ള സൗകര്യം ഇന്നുണ്ട് അല്ലേ? അതുപോലെ തന്നെ കോസ്മെറ്റിക് സർജറികളും ഇന്ന് സജീവമാണ്. ഒരുപാടുപേരാണ് ഇന്ന് അവരവർക്കിഷ്ടമുള്ളതുപോലെയുള്ള രൂപത്തിലേക്ക് കോസ്മെറ്റിക് സർജറിയിലൂടെ മാറുന്നത്. എന്നാൽ, ​ഗുണം പോലെ തന്നെ അതിനും അതിന്റേതായ ദോഷങ്ങളുണ്ട്. 

വിയന്നയിൽ നിന്നുള്ള ഒരു യുവതി പറയുന്നത് അവർ നൂറ് ശതമാനവും ഫില്ലറിനും ബോട്ടോക്സിനും അടിമയാണ് എന്നാണ്. ഇതുവരെ അനവധി ശസ്ത്രക്രിയകളാണ് അവർ സൗന്ദര്യം കൂട്ടാൻ വേണ്ടി നടത്തിയത്. എപ്പോഴും തന്റെ ചുണ്ടുകളും ലുക്കും ഫ്രഷായും തുടുത്തതായും തോന്നാൻ വേണ്ടി ഓരോ മൂന്നുമാസം കൂടുമ്പോഴും അവൾ ഫില്ലർ ചെയ്യുമത്രെ. ഇതിന് വേണ്ടി 52 ലക്ഷം രൂപ വരെ അവൾ ചെലവഴിച്ചു കഴിഞ്ഞു.

എന്നാൽ, അവളുടെ ഈ മാറിയ സൗന്ദര്യത്തെ പ്രശംസിക്കുന്നതിന് പകരം അവളുടെ സുഹൃത്തുക്കൾ ആകെ ആശങ്കയിലാണ്. ഇങ്ങനെ പോയാൽ അവളുടെ സൗന്ദര്യം നശിച്ചു പോകും എന്നാണ് അവർ കരുതുന്നത്. 'നീയിതിങ്ങവനെ തുടർന്നാൽ നിന്റെ ഭാവി പ്രശ്നത്തിലാകും' എന്ന് കൂട്ടുകാർ നിരന്തരം അവളോട് പറയാറുണ്ടത്രെ. അതുമാത്രമല്ല, അവൾക്ക് ഓൺലൈനിലും വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. 

'വിചിത്രരൂപം' എന്നാണ് പലരും അവളെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ വീണ്ടും തന്റെ ചുണ്ടുകൾക്ക് വലിപ്പം കൂട്ടാനാണ് അവൾ ആ​ഗ്രഹിക്കുന്നത്. 12 -ാമത്തെ വയസ്സിൽ തന്നെ ഇതുപോലെ സൗന്ദര്യം കൂട്ടാൻ താൻ ആ​ഗ്രഹിച്ചു തുടങ്ങി എന്നും അവൾ പറയുന്നു. കോസ്മെറ്റിക് സർജറിയിലൂടെ താൻ മറ്റാരെയെങ്കിലും പോലെയാകാനല്ല ആ​ഗ്രഹിക്കുന്നത്. മറിച്ച്, തന്റെ തന്നെ സങ്കല്പങ്ങളിലുള്ള തന്നെപ്പോലെത്തന്നെയാകാനാണ് എന്നും യുവതി പറയുന്നു.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ