ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ, ചെലവാക്കിയത് 21 ലക്ഷം, ഒടുവില്‍ ഡോക്ടറും പറഞ്ഞു, നോ..!

Published : Feb 27, 2024, 02:54 PM IST
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്ത്രീ, ചെലവാക്കിയത് 21 ലക്ഷം, ഒടുവില്‍ ഡോക്ടറും പറഞ്ഞു, നോ..!

Synopsis

ഇതുവരെയായി തന്റെ ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഇവനോവ ചെലവഴിച്ചത് 21 ലക്ഷം രൂപയാണ്.

ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുകൾ തന്റേതാണ് എന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആൻഡ്രിയ ഇവനോവ അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് അവൾ തന്റെ ചുണ്ടിന്റെ വലിപ്പം കൂട്ടിയത്. എന്നാൽ, ഇത്രയധികം വലിപ്പം കൂട്ടിയിട്ടും ഇപ്പോഴും അവൾ തന്റെ ലിപ് ഫില്ലിം​ഗ് നിർത്താൻ ഒരുക്കമല്ല. പല തവണകളായി പല ലിപ്‍ഫില്ലിം​ഗ് അവൾ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, ഏറ്റവും ഒടുവിലായി ഒറ്റദിവസം തന്നെ അവൾ ആറ് പ്രൊസീജിയറിലൂടെ കടന്നുപോയതാണ് വാർത്തയാവുന്നത്. അതിനുവേണ്ടി അവൾ ചെലവഴിച്ചത് 81000 രൂപയാണ്. 

ചിൻ ഷേപ്പിം​ഗ്, എൻലാർജ്‍മെന്റ് ആൻഡ് ലെം​ഗ്തനിങ്, ജോ ഷേപ്പിം​ഗ്, ലിപ് ഓ​ഗ്‍മെന്റേഷൻ ആൻഡ് ചീക്ക്ബോൺ എൻഹാൻസ്മെന്റ് തുടങ്ങിയ ആറ് പ്രൊസീജിയറുകളിലൂടെയാണ് അവൾ ഒറ്റദിവസം കടന്നു പോയത്. ബൾ​ഗേറിയയിൽ നിന്നുള്ള ഇവനോവ പറയുന്നത് പരീക്ഷണം എന്ന നിലയിലാണ് ഒറ്റദിവസം തന്നെ താൻ ആറ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ആ​ഗ്രഹിച്ചത് എന്നാണ്. എന്നാൽ, സാധാരണയായി അവൾക്ക് ലിപ് ഫില്ലിം​ഗ് ചെയ്യുന്ന ഡോക്ടർ ഒറ്റദിവസം കൊണ്ട് ഇത് ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്ന് അവൾ നേരെ ജർമ്മനിയിലേക്ക് വിട്ടു. അവിടെ വച്ചാണ് അവൾ ഈ ആറ് പ്രൊസീജിയറുകളിലൂടെ കടന്നു പോയത്. 

ഒറ്റദിവസം തന്നെ ആറ് പ്രോസസും കടന്നു എന്നതിനാൽ തന്നെ സാധാരണ ഉണ്ടാകുന്നതിനേക്കാൾ വേദന താൻ ഇതിന് അനുഭവിച്ചു എന്നും ഇവാനോവ പറയുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ താൻ ഓക്കെയാവും എന്നാണ് അവൾ വിശ്വസിക്കുന്നത്. 

ഇതുവരെയായി തന്റെ ചുണ്ടുകളുടെ വലിപ്പം കൂട്ടുന്നതിന് വേണ്ടി ഇവനോവ ചെലവഴിച്ചത് 21 ലക്ഷം രൂപയാണ്. എന്നിരുന്നാലും, അവളുടെ വീട്ടുകാരടക്കം പലർക്കും അവളുടെ ഈ ചുണ്ടിന്റെ വലിപ്പം കൂട്ടലുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്