കാമുകനെ വിവാഹം കഴിക്കാൻ അമ്മയ്ക്ക് മുന്നിൽ പിപിടി അവതരിപ്പിച്ച് യുവതി

Published : Feb 09, 2026, 03:16 PM IST
PPT

Synopsis

നോയിഡ സ്വദേശിയായ ഒരു യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം നേടാനായി 'പ്രോജക്റ്റ് ദമാദ് ജി' എന്ന പേരിൽ ഒരു പവർപോയിന്റ് പ്രസന്റേഷൻ തന്നെ തയ്യാറാക്കി. കാമുകന്റെ വിദ്യാഭ്യാസം, ജോലി, കുടുംബം തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചായിരുന്നു പിപിടി.

വിവാഹാലോചനകൾ വീട്ടിൽ അവതരിപ്പിക്കുക എന്നത് പലപ്പോഴും പിരിമുറുക്കം നിറഞ്ഞ ഒന്നാണ്. എന്നാൽ നോയിഡ സ്വദേശിയായ യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തവും 'പ്രൊഫഷണലുമായ' ഒരു രീതിയാണ്. തന്റെ കാമുകനെ അമ്മയ്ക്ക് പരിചയപ്പെടുത്താനായി ഒരു പവർപോയിന്റ് പ്രസന്റേഷൻ (PPT) തന്നെ അവൾ തയ്യാറാക്കി. 'പ്രോജക്റ്റ് ദമാദ് ജി' (Project Damad Ji) എന്നായിരുന്നു ഈ വേറിട്ട വിവാഹ പ്രസന്റേഷന്റെ പേര്.

നോയിഡയിൽ ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതി, തന്റെ തീരുമാനം വെറുമൊരു വൈകാരികമായ എടുത്തുചാട്ടമല്ലെന്ന് അമ്മയെ ബോധ്യപ്പെടുത്താനാണ് ഈ മാർഗ്ഗം സ്വീകരിച്ചത്. 30-ാം വയസ്സിൽ വിവാഹത്തെ ഗൗരവമായി കാണുന്നുവെന്നും, പ്രണയത്തിൽ അന്ധയായല്ല മറിച്ച് എല്ലാ വശങ്ങളും ചിന്തിച്ചാണ് ഈ പങ്കാളിയെ തിരഞ്ഞെടുത്തതെന്നും പ്രസന്റേഷനിലൂടെ യുവതി അമ്മയ്ക്ക് വ്യക്തമാക്കി കൊടുത്തു.

ഓഫീസുകളിൽ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്നതുപോലെ അത്യന്തം ഗൗരവത്തോടെയാണ് അവൾ സ്ലൈഡുകൾ തയ്യാറാക്കിയത്. അതിൽ പ്രധാനമായും കാമുകന്റെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം, നിലവിലെ ജോലി, ശമ്പളം, ഭാവിയിലെ കരിയർ സാധ്യതകൾ. മാതാപിതാക്കൾ സാധാരണയായി ഒരു ആലോചന വരുമ്പോൾ ചോദിക്കാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികളും ഉൾപ്പെടുത്തിയിരുന്നു. പ്രസന്റേഷന്റെ അവസാനം സംശയങ്ങൾ ചോദിക്കാനുള്ള സമയവും യുവതി നൽകിയിരുന്നു. എന്നാൽ സ്ലൈഡുകൾ അത്രമേൽ വിശദമായിരുന്നതിനാൽ അമ്മയ്ക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കേണ്ടി വന്നില്ല.

ആദ്യം വിചിത്രമായി തോന്നിയെങ്കിലും മകളുടെ ഈ പ്രവൃത്തിയിൽ അമ്മയ്ക്ക് വലിയ അത്ഭുതം തോന്നിയില്ല. കുട്ടിക്കാലം മുതലേ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇത്തരം ആഘോഷപൂർവ്വമായ രീതിയിൽ നടത്തുന്നത് മകളുടെ രീതിയാണെന്ന് അമ്മ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിർത്താൻ പറഞ്ഞാലും നിർത്തില്ല, മുഖത്തിനടുത്തുവച്ച് വീഡിയോ പകർത്തും, 45 -കാരൻ കാനഡയിൽ അറസ്റ്റിൽ
അമ്മായിഅമ്മയ്ക്ക് വയ്യ, നോക്കാൻ ഭാര്യ ജോലി വിടണമെന്ന് ഭർത്താവും കുടുംബവും, സമ്മതിച്ചില്ല, വിവാഹമോചനം