തടി കാരണം വിമാനത്തിൽ നിന്നും പുറത്താക്കി, അധിക്ഷേപിച്ചു; ആരോപണങ്ങളുമായി യാത്രക്കാർ

By Web TeamFirst Published Mar 20, 2024, 1:17 PM IST
Highlights

ഇരുവരേയും കൂട്ടാതെയാണ് വിമാനം പോയത്. തന്നോടും കൂട്ടുകാരിയോടും വിമാനത്തിലെ ജീവനക്കാരി പറഞ്ഞത് ഭാവിയിൽ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ രണ്ടുപേരും ഈരണ്ട് സീറ്റ് വീതം വച്ച് ബുക്ക് ചെയ്യണം എന്നാണെന്നും ഏഞ്ചൽ ആരോപിക്കുന്നു.

വിമാനത്തിൽ നിന്നും പലവിധ കാരണങ്ങളാൽ യാത്രക്കാരെ പുറത്താക്കിയ പല വർത്തകളും നാം വായിച്ചിട്ടുണ്ടാവും. എന്നാൽ, ഇവിടെ രണ്ട് സ്ത്രീകൾ ആരോപിക്കുന്നത് തങ്ങളുടെ തടി കാരണം തങ്ങളെ വിമാനത്തിൽ നിന്നും പുറത്താക്കി എന്നാണ്. ന്യൂസിലാൻഡ് വിമാനത്തിൽ നിന്നും തങ്ങളെ പുറത്താക്കി എന്നാണ് യാത്രക്കാരികൾ ആരോപിക്കുന്നത്. 

ആരോപണം ഉന്നയിച്ചവരിൽ ഒരാളാണ് ഏഞ്ചൽ ഹാർഡിംഗ്. ഈ മാസം ആദ്യം മറ്റ് രണ്ട് സ്ത്രീകളോടൊപ്പം നേപ്പിയറിൽ നിന്ന് ഓക്ക്‌ലൻഡിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവൾ. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തന്റെ ആംറെസ്റ്റ്സ് നിർബന്ധപൂർവം താഴ്ത്താൻ ശ്രമിച്ചു. ഇതേ തുടർന്ന് തന്റെ കൈകൾക്ക് വേദനയുണ്ടായി. അത് ശരിക്കും വച്ചില്ലെങ്കിൽ പൈലറ്റിന് വിമാനം ടേക്ക് ഓഫ് ചെയ്യാൻ സാധിക്കില്ല എന്നാണ് ഫ്ലൈറ്റ് അറ്റൻഡന്റ് പറഞ്ഞത് എന്നും ഏഞ്ചൽ പറയുന്നു.  

ജീവനക്കാരി തന്നോട് പ്രകോപനപരമായാണ് പെരുമാറിയത്. തന്നോട് അവർ ഒച്ചയെടുത്തു. ശരിക്കും ഇരുന്നില്ലെങ്കിൽ പൈലറ്റിന് വിമാനം പറത്താനാവില്ല എന്നും പറഞ്ഞാണ് തന്നോട് ഒച്ചയെടുത്തത് എന്നും ഏഞ്ചൽ ആരോപിക്കുന്നു. തന്റെ സുഹൃത്ത് ഇതിനോട് പ്രതികരിച്ചപ്പോൾ ജീവനക്കാരി പറഞ്ഞത്, ഞങ്ങളെ രണ്ടുപേരെയും ഈ വിമാനത്തിൽ നിന്നും പുറത്താക്കും എന്നാണ്. പിന്നീട് ജീവനക്കാരി ഫോണിലൂടെ സംസാരിക്കുകയും വിമാനത്തിലെ മറ്റ് യാത്രക്കാരോട് ചില പ്രശ്നങ്ങൾ കാരണം ഇവരെ രണ്ടുപേരെയും വിമാനത്തിൽ നിന്നും ഇറക്കിവിടുകയാണ് എന്നും അറിയിച്ചു. 

പിന്നീട്, ഇരുവരേയും കൂട്ടാതെയാണ് വിമാനം പോയത്. തന്നോടും കൂട്ടുകാരിയോടും വിമാനത്തിലെ ജീവനക്കാരി പറഞ്ഞത് ഭാവിയിൽ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ രണ്ടുപേരും ഈരണ്ട് സീറ്റ് വീതം വച്ച് ബുക്ക് ചെയ്യണം എന്നാണെന്നും ഏഞ്ചൽ ആരോപിക്കുന്നു. തങ്ങളുടെ തടിയാണ് തങ്ങളെ വിമാനത്തിൽ നിന്നും പുറത്താക്കാനുള്ള കാരണം എന്നാണ് ഞാൻ കരുതുന്നത് എന്നും അവർ പറയുന്നു. 

പിന്നീട്, എയർ ന്യൂസിലാൻഡ് ഈ യാത്രക്കാരോട് മാപ്പ് പറഞ്ഞു. എല്ലാ യാത്രക്കാരെയും ഒരുപോലെ ബഹുമാനത്തോടെ കാണാനാണ് തങ്ങൾ എന്നും ശ്രമിക്കുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഇരുവർക്കും തുക റീഫണ്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!