മനുഷ്യൻ കണ്ടെത്തി, വെറും അഞ്ച് ആഴ്ച; ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ട ചത്ത നിലയിൽ

By Web TeamFirst Published Mar 30, 2024, 2:30 PM IST
Highlights

. സ്വാഭാവിക മരണമാണെന്നും അതല്ല വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹങ്ങളുണ്ട്. യഥാർത്ഥ മരണ കാരണം കണ്ടെത്താൻ അധികൃതര്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഫെബ്രുവരിയിൽ ആമസോൺ മഴക്കാടിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ അനക്കോണ്ട ചത്തു. നോർത്തേൺ ഗ്രീൻ അനക്കോണ്ടയായ അന ജൂലിയ ആണ് ചത്തത്. എന്നാൽ, ഇതിന്‍റെ മരണ കാരണം വ്യക്തമല്ല. സ്വാഭാവിക മരണമാണെന്നും അതല്ല വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹങ്ങളുണ്ട്. യഥാർത്ഥ മരണ കാരണം കണ്ടെത്താൻ അധികൃതര്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. നാഷണൽ ജ്യോഗ്രഫി ഡിസ്‌നി പ്ലസിനായുള്ള സീരിസ് ചിത്രീകരണത്തിനിടെയായിരുന്നു അനകൊണ്ടയെ കണ്ടെത്തിയത്. അന്ന് ഷോയുടെ അവതാരകനായ പ്രഫ. ഫ്രീക്ക് വോങ് ആയിരുന്നു പാമ്പിന്‍റെ ചിത്രം പങ്കുവച്ച് കണ്ടെത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും വലിയ അനക്കോണ്ടയെന്നാണ് അതെന്ന് വ്യക്തമാക്കിയത്. 

ഒരു സാധാരണ മനുഷ്യന്‍റെ തലയുടെ അത്രയും വലിപ്പമുള്ളതാണ് അനക്കോണ്ടയുടെയും തല. 26 അടിയിലധികം നീളവും 200 കിലോയോളം ഭാരവും അതിനുണ്ടായിരുന്നു. പാമ്പിനെ വെടിവച്ചിട്ടുണ്ടാകാമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, അന ജൂലിയയുടെ കണ്ടെത്തലിൽ ഉൾപ്പെട്ടിരുന്ന ഒരു ഡച്ച് ഗവേഷകൻ, മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി. പ്രൊഫസർ ഫ്രീക് വോങ്കാണ് ഇൻസ്റ്റഗ്രാമിൽ ഈ നിർഭാഗ്യകരമായ വാർത്ത പങ്കുവെച്ചത്. അനക്കോണ്ടയെ ഈ വാരാന്ത്യത്തിൽ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. 

നിന്നനിൽപ്പിൽ ഭൂമിയിൽ അഗാധമായ ഗർത്തം; 2,500 ഓളം ഗർത്തങ്ങൾ രൂപപ്പെട്ട കോന്യ കൃഷിയിടത്തിൽ സംഭവിക്കുന്നതെന്ത് ?

'പിടിച്ച് അകത്തിടണ'മെന്ന് സോഷ്യൽ മീഡിയ; ദില്ലിയില്‍ ഗതാഗതം തടപ്പെടുത്തിയ റീൽസ് ഷൂട്ട്, വീഡിയോ വൈറൽ

അറിയാവുന്നിടത്തോളം, അന ജൂലിയ വളരെ ആരോഗ്യവതിയായിരുന്നുവെന്നും വരും വർഷങ്ങളിൽ അവൾക്ക് നിരവധി പിൻഗാമികളെ പരിപാലിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പിനെ വെടിവെച്ച് കൊന്നതാണെന്ന് പ്രൊഫസർ വോങ്ക് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നുവെങ്കിലും ഇതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും ഇതുവരെ അധികൃതർ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇരയെ ശ്വാസംമുട്ടിച്ച് കൊന്ന് വിഴുങ്ങുന്നതാണ്  അനക്കോണ്ടയുടെ ശൈലി. അനക്കോണ്ടയുടെ നാലിനങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു കോടി വർഷം മുമ്പ് സതേൺ ഗ്രീൻ അനക്കോണ്ടയിൽ നിന്ന് ജനിതകപരമായി വേർപെട്ടതാണ് നോർത്തേൺ ഗ്രീൻ അനക്കോണ്ടകൾ. 

ഒ... എന്നാലും എന്നാ പോക്കാ സാറേ അത്.....; പോലീസുകാർ കാണ്‍കെ യുവാവിന്‍റെ ബൈക്ക് സ്റ്റണ്ട്, വീഡിയോ വൈറല്‍

click me!