ഇതൊക്കെയാണ് ജീവിതത്തോടുള്ള ആർജ്ജവം; വയസ് 108, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെൺബാർബർ

Published : Mar 14, 2025, 11:28 AM ISTUpdated : Mar 14, 2025, 11:29 AM IST
ഇതൊക്കെയാണ് ജീവിതത്തോടുള്ള ആർജ്ജവം; വയസ് 108, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെൺബാർബർ

Synopsis

ആ പ്രതികൂല സാഹചര്യങ്ങളിൽ ഒന്നും തന്നെ അവർ തളർന്നില്ല. 1953 -ൽ അവർ നകഗാവയിലേക്ക് മടങ്ങുകയും മറ്റൊരു ബാർബർഷോപ്പ് തുറക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബാർബറായി 108 വയസുള്ള ജപ്പാൻകാരിയെ തെരഞ്ഞെടുത്ത് ​ഗിന്നസ് വേൾഡ് റെക്കോർ‌ഡ്സ്. ഷിറ്റ്സുയി ഹകോയിഷി എന്ന സ്ത്രീ കഴിഞ്ഞ 94 വർഷങ്ങളായി ഈ ജോലി ചെയ്യുകയാണ്. ഈ 108 -ാം വയസ്സിലും അത് തുടരുകയും ചെയ്യുന്നു. 

മാർച്ച് 5 -നാണ് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയിൽ നടന്ന ചടങ്ങിൽ ഹകോയിഷിക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഈ അംഗീകാരം ലഭിച്ചത്. അവിടെ തന്നെയാണ് ഇപ്പോഴും അവർ തന്റെ ബാർബർഷോപ്പ് നടത്തുന്നത്. 1931 -ലാണ്, സ്വന്തം ജന്മനാട് വിട്ട് ഷിറ്റ്സുയി ടോക്കിയോയിലെ ഒരു ചെറിയ സലൂണിലേക്ക് അപ്രന്റീസായി വന്നത്. അതായിരുന്നു അവരുടെ കരിയറിന്റെ തുടക്കം. 20 -ാം വയസ്സിൽ അവർ തന്റെ ബാർബർ ലൈസൻസ് നേടി. 

1939 -ൽ ഷിറ്റ്സുയിയും ഭർത്താവും ടോക്യോയിൽ സ്വന്തം ബാർബർ തുടങ്ങി. എന്നാൽ, രണ്ടാം ലോക മഹായുദ്ധം അവരുടെ ജീവിതത്തെ ദുരിതത്തിലേക്ക് നയിച്ചു. ആ സമയത്താണ് അവരുടെ ഭർത്താവ് മരിക്കുന്നതും അവരുടെ സലൂൺ വ്യോമാക്രമണത്തിൽ തകരുന്നതും. 

എന്നാൽ, ആ പ്രതികൂല സാഹചര്യങ്ങളിൽ ഒന്നും തന്നെ അവർ തളർന്നില്ല. 1953 -ൽ അവർ നകഗാവയിലേക്ക് മടങ്ങുകയും മറ്റൊരു ബാർബർഷോപ്പ് തുറക്കുകയും ചെയ്തു. അവിടെ സ്ഥിരമായി വരുന്ന വിശ്വസ്തരായ ഒരുപാട് ആളുകളുണ്ട്. ഈ ജോലി നിർത്താൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഷിറ്റ്സുയി പറയുന്നത്. 

ഇതുകൊണ്ടൊന്നും തീരുന്നില്ല ഷിറ്റ്സുയിയുടെ നിശ്ചയദാർഢ്യം. 2020 -ലെ ടോക്യോ ഒളിംപിക്സിൽ ദീപശിഖയേന്താനായി അവർക്ക്. അതിനായി കഠിനമായ പരിശ്രമവും അവർ നടത്തിയിരുന്നു. ആ അനുഭവത്തെ കുറിച്ച് ഏറെ അഭിമാനത്തോടെയാണ് ഷിറ്റ്സുയി പറയുന്നത്. 108 -ാം വയസ്സിലും ജീവിതത്തെ ഇത്രയേറെ പൊസിറ്റീവായി കാണുന്ന ഷിറ്റ്സുയി ആർക്കും പ്രചോദനമാണ്. 

ക്യാമറയ്‍ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ വിദ്യാർത്ഥിനി; പെൺകുട്ടി ആയതുകൊണ്ട് മാത്രം സയൻസ് പഠിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കേരളത്തിൽ ഇത് രണ്ടാം തവണ, ഹിമാലയ പര്‍വതനിരകളിൽ കാണപ്പെടുന്ന ഹിമാലയൻ ബസാര്‍ഡ് വയനാട്ടിൽ! ഒപ്പം അതീവ വംശനാശ ഭീഷണി നേരിടുന്ന ബാണസുര ചിലപ്പനും
വെള്ളത്തിന് വേണ്ടി കുഴൽക്കിണർ കുത്തി, എന്നാലിന്ന് ആ കുഴൽക്കിണറിൽ നിന്നും പാചകത്തിന് ഗ്യാസ്; മുന്നറിയിപ്പുമായി വിദഗ്ധർ, വീഡിയോ