250 മണിക്കൂറുകള്‍ ഉറങ്ങാതിരുന്നു, യുവാവിന് സംഭവിച്ചത്, അപകടകരം, വീഡിയോ നീക്കം ചെയ്ത് യൂട്യൂബും

Published : Aug 14, 2024, 05:31 PM IST
250 മണിക്കൂറുകള്‍ ഉറങ്ങാതിരുന്നു, യുവാവിന് സംഭവിച്ചത്, അപകടകരം, വീഡിയോ നീക്കം ചെയ്ത് യൂട്യൂബും

Synopsis

ഈ പരീക്ഷണത്തിൽ ഇയാളുടെ ഒപ്പം തന്നെ സഹോദരൻ ഡോണും ഉണ്ടായിരുന്നു. മുഖത്ത് വെള്ളം തളിച്ചും മറ്റും ഇയാൾ യൂട്യൂബറെ ഉറങ്ങാതിരിക്കാൻ സഹായിക്കുകയായിരുന്നു. ലക്ഷ്യത്തിലെത്താൻ വെറും 12 മണിക്കൂർ മുമ്പാണ്  Awake for 12 Days WORLD RECORD സ്ട്രീം YouTube നീക്കം ചെയ്തത്.

കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ ​വലിയ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. അടുത്തിടെ ദിവസങ്ങളോളം ഉറങ്ങാതിരുന്ന് ലോക റെക്കോർഡ് നേടാനുള്ള പരിശ്രമം നടത്തിയ യുവാവിനെ യൂട്യൂബ് ബാൻ ചെയ്തു. യൂട്യൂബറായ നോർമെയാണ് 12 ദിവസം ഉറങ്ങാതിരുന്നുകൊണ്ട് ലോക റെക്കോർഡ് നേടാനുള്ള ശ്രമങ്ങൾ നടത്തിയത്. യൂട്യൂബിൽ ലൈവ് സ്ട്രീമിം​ഗും ഉണ്ടായിരുന്നു. എന്നാൽ, 12 ദിവസം പൂർത്തിയാവാൻ 12 മണിക്കൂർ ബാക്കിനിൽക്കെ ലൈവ് യൂട്യൂബ് നീക്കം ചെയ്തു.

ഇത്രയും മണിക്കൂറുകൾ ഉറങ്ങാതിരിക്കുന്നതിന്റെ അപകടം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലൈവ് നീക്കം ചെയ്തിരിക്കുന്നത്. ഐറിഷ്-ഓസ്‌ട്രേലിയൻ യൂട്യൂബറായ നോർമേയ്ക്ക് 1.2 മില്ല്യൺ സബ്സ്ക്രൈബർമാരുണ്ട്. എന്നാൽ, ഉറങ്ങാതിരുന്നുള്ള ചലഞ്ച് തുടങ്ങി കുറച്ചായപ്പോൾ ഇയാൾ ​ഉറക്കമില്ലാത്തതിന്റേതായ ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ആരോ​ഗ്യം മോശമാവുക, ബോധം നശിച്ച് തുടങ്ങുക, ഭ്രമാത്മകത തുടങ്ങിയ ലക്ഷണങ്ങളാണ് ഇയാൾ പ്രകടിപ്പിച്ചത്. 

ഈ പരീക്ഷണത്തിൽ ഇയാളുടെ ഒപ്പം തന്നെ സഹോദരൻ ഡോണും ഉണ്ടായിരുന്നു. മുഖത്ത് വെള്ളം തളിച്ചും മറ്റും ഇയാൾ യൂട്യൂബറെ ഉറങ്ങാതിരിക്കാൻ സഹായിക്കുകയായിരുന്നു. ലക്ഷ്യത്തിലെത്താൻ വെറും 12 മണിക്കൂർ മുമ്പാണ്  Awake for 12 Days WORLD RECORD സ്ട്രീം YouTube നീക്കം ചെയ്തത്. അപ്പോഴേക്കും ഉറക്കമില്ലാത്ത 250 മണിക്കൂറിലെത്തിയിരുന്നു ഇയാൾ. 

പിന്നീട്, സ്ട്രീം നീക്കം ചെയ്തുകൊണ്ടുള്ള യൂട്യൂബിന്റെ മെസ്സേജും ഇയാൾ പങ്കുവച്ചു. Awake for 12 Days WORLD RECORD ലൈവ് 24/7 കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതായി കാണുന്നില്ല. സുരക്ഷയെ മുൻനിർത്തി, ഞങ്ങൾ അത് YouTube -ൽ നിന്ന് നീക്കം ചെയ്തു. നിങ്ങളുടെ കണ്ടന്റ് ഞങ്ങളുടെ പോളിസി പാലിക്കാത്തതാണ് എന്നാണ് യൂട്യൂബ് അറിയിച്ചത്. 

അതേസമയം ഉറങ്ങാതിരിക്കുന്നത് അപകടകരമായതിനാൽ ​ഗിന്നസ് വേൾഡ് റെക്കോർഡും ഇപ്പോൾ ഉറങ്ങാതിരുന്നുകൊണ്ടുള്ള ചലഞ്ചുകൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?