ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും; പുതിയ തുടക്കം ഇങ്ങനെ

Web Desk   | Asianet News
Published : Oct 26, 2020, 07:37 PM IST
ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും; പുതിയ തുടക്കം ഇങ്ങനെ

Synopsis

"ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാം. അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ല" 

ന്യൂയോര്‍ക്ക്: അടുത്തിടെയായി ടെക് ഭീമന്മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗം. നേരത്തെ ഗൂഗിള്‍ സ്റ്റേഡിയ എന്ന പേരിലും ആമസോണ്‍ ലൂണ എന്ന പേരിലും ഇത്തരം ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വഴിക്ക് നീങ്ങുകയാണ് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്.  ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ് ഫേസ്ബുക്കിന്‍റെ പുതിയ സേവനത്തിന്‍റെ പേര്.

"ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാം. അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ല" -ഫേസ്ബുക്ക് ഗെയിമിംഗ്  എന്തെന്ന് വിശദീകരിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് വ്യക്തമാക്കി.

ആന്‍ഡ്രോയ്ഡിലും വെബിലും ഒരു പോലെ കളിക്കാവുന്നതാണ് ഈ ഗെയിമുകള്‍, ഫ്രീ ടു പ്ലേ മോഡില്‍ ബീറ്റ പതിപ്പാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. fb.gg/play എന്ന വിലാസത്തില്‍ ഗെയിമുകള്‍ കളിക്കാം. അതേ സമയം ഈ സേവനം ഇപ്പോള്‍ ഐഒഎസില്‍ ലഭ്യമായിട്ടില്ല. Asphalt 9, Adventure by Moonton, PGA TOUR Golf തുടങ്ങിയ നിരവധി ഗെയിമുകള്‍ ഇപ്പോള്‍ തന്നെ ഇതില്‍ ലഭ്യമാണ്. 

PREV
click me!

Recommended Stories

ഐപാഡിൽ വാട്‍സാപ്പിന് പുതിയ മുഖം
8,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടും മെറ്റയുടെ എഐ വികസനം പ്രതീക്ഷിച്ച വേഗത്തിൽ അല്ലെന്ന് മാർക്ക് സക്കർബർഗ്