ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പുതിയ 'വാറന്റി അസിസ്റ്റന്റ്' വെറും 99 രൂപയ്ക്ക്!

By Web TeamFirst Published Jun 16, 2020, 9:32 PM IST
Highlights

സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ 'വാറന്റി അസിസ്റ്റന്റ്' പ്രഖ്യാപിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ആര്‍ക്കും ഈ വാറന്റി അസിസ്റ്റന്റ് ലഭ്യമാണെന്ന് കമ്പനി പറയുന്നു.
 

സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ 'വാറന്റി അസിസ്റ്റന്റ്' പ്രഖ്യാപിച്ചു. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ആര്‍ക്കും ഈ വാറന്റി അസിസ്റ്റന്റ് ലഭ്യമാണെന്ന് കമ്പനി പറയുന്നു. ഫ്ലിപ്പ്കാര്‍ട്ടില്‍ വാങ്ങിയ ഫോണിലെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍, നിര്‍മ്മാണത്തിലെ തകരാറുകള്‍ എന്നിവ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കമ്പനിയുടെ ഈ പുതിയ നയം ലക്ഷ്യമിടുന്നത്.

ഫ്‌ളിപ്പ്്കാര്‍ട്ട് വാറന്റി അസിസ്റ്റന്റിന് 99 രൂപയാണ് വില, ഉപയോക്താക്കള്‍ക്ക് ഇത് അവര്‍ വാങ്ങുന്ന ഫോണിനൊപ്പം വാങ്ങാം. വാറന്റി കാലയളവിനുള്ളില്‍ ഫോണില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഡോര്‍സ്റ്റെപ്പ് പിക്കപ്പും ഡ്രോപ്പും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 'കൊറോണ സമയത്ത് ഉപയോക്താക്കള്‍ വീട്ടില്‍ സുരക്ഷിതമായി തുടരുന്നതിനാല്‍, പുറത്തുപോകാതെ തന്നെ ഉപകരണങ്ങള്‍ ശരിയാക്കാന്‍ സഹായിക്കുന്നതിലൂടെ ഫ്‌ളിപ്പ്കാര്‍ട്ട് മികച്ച ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നു.' പ്രസ്താവനയില്‍ പറഞ്ഞു.

നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, പ്ലാറ്റ്ഫോമിലെ വാറന്റി അസിസ്റ്റന്റ് സ്‌കീമിന് കീഴിലുള്ള ഉല്‍പ്പന്നങ്ങളിലും രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളിലും മാത്രമേ ഈ പ്രോഗ്രാം ലഭ്യമാകൂ. പുറമേ, ഈ പ്രോഗ്രാം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലും തിരഞ്ഞെടുത്ത പിന്‍ കോഡുകളിലും മാത്രമേ ലഭ്യമാകൂ. കൊറോണ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതില്‍ നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ട് മറികടക്കാനാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ സവിശേഷത അവതരിപ്പിച്ചത്. 

വാറന്റി ഫോണുകള്‍ വീടുകളില്‍ നിന്നുള്ള പിക്ക് അപ്പ്, കോള്‍, ടോള്‍ ഫ്രീ കോള്‍ സെന്റര്‍, സേവനത്തിന്റെ നിശ്ചിത പ്രതീക്ഷിത സമയം എന്നിവയ്ക്കുള്ള മുഴുവന്‍ സഹായവും വാറന്റി അസിസ്റ്റന്റ് ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഉല്‍പ്പന്നം വിതരണം ചെയ്ത തീയതി മുതല്‍ 12 മാസത്തേക്ക് ഈ വിധത്തില്‍ സംരക്ഷിക്കപ്പെടും.

ഉല്‍പ്പാദനപ്രശ്നങ്ങള്‍ മാത്രമാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. വാങ്ങുന്നയാള്‍ക്ക് സൗജന്യ പിക്ക് ആന്‍ഡ് ഡ്രോപ്പ്, ഒരു റിപ്പയര്‍ സൗകര്യം മാത്രമേ വാഗ്ദാനം ചെയ്യൂ. മനപൂര്‍വ്വമുണ്ടാക്കുന്ന കേടുപാടുകള്‍, മോഷണം, ഉപകരണത്തിന്റെ നഷ്ടം എന്നിവ പ്രോഗ്രാമിന് കീഴില്‍ വരില്ല.

click me!