'ലിസ്റ്റ്സ്' ഫീച്ചറുമായി ട്വിറ്റര്‍; പുതിയ കാര്യങ്ങള്‍ എളുപ്പം തേടാം

By Web TeamFirst Published Jun 22, 2020, 9:53 AM IST
Highlights

മുന്‍പ് ‘Show more recommendations' എന്ന പേരിലുള്ള ഓപ്ഷന്‍ ഇനി മുതല്‍  ‘Discover new lists' എന്ന പേരില്‍ കാണുവാന്‍ സാധിക്കും. ഇത് ട്വിറ്റര്‍ ഉപയോക്താവിന് കൂടുതല്‍ പുതിയ ലിസ്റ്റുകള്‍ കണ്ടെത്താന്‍ സഹായിക്കും.


ദില്ലി: ലിസ്റ്റ്സ് എന്ന ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ട്വിറ്റര്‍. ഇത് പ്രകാരം എളുപ്പത്തില്‍ പുതിയ ലിസ്റ്റുകള്‍ ഒരോ ഉപയോക്താവിനും തങ്ങളുടെ ഫീഡില്‍ ഉപയോഗപ്പെടുത്താം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ട ചെറുവീഡിയോയിലൂടെയാണ് ട്വിറ്റര്‍ പുതിയ ഫീച്ചറിന്‍റെ പ്രത്യേകതകള്‍ വ്യക്തമാക്കിയത്. 

Add new voices and conversations to your Timeline using Lists.

You can now:
👉 make a List
👉 discover new Lists
👉 follow a List
👉 Tweet a List pic.twitter.com/7xhwMXRUWG

— Twitter (@Twitter)

മുന്‍പ് ‘Show more recommendations' എന്ന പേരിലുള്ള ഓപ്ഷന്‍ ഇനി മുതല്‍  ‘Discover new lists' എന്ന പേരില്‍ കാണുവാന്‍ സാധിക്കും. ഇത് ട്വിറ്റര്‍ ഉപയോക്താവിന് കൂടുതല്‍ പുതിയ ലിസ്റ്റുകള്‍ കണ്ടെത്താന്‍ സഹായിക്കും. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. അതേ സമയം ട്വിറ്റര്‍ പങ്കുവച്ച വീഡിയോയില്‍ ഐഒഎസ് മോഡലാണ് കാണിക്കുന്നത്.

Read More: ട്വിറ്ററില്‍ ഇനി വോയിസ് ട്വീറ്റും; ഇത് സാധ്യമാകുന്നത് ഇങ്ങനെ

 ‘Discover new lists' എന്ന ഓപ്ഷനില്‍ പോയാല്‍ ട്വിറ്റര്‍ നിര്‍ദേശിക്കുന്ന ലിസ്റ്റുകള്‍ക്ക് പുറമേ സ്വന്തം നിലയില്‍ ഉപയോക്താവിന് ട്വീറ്റ് ലിസ്റ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം. സെര്‍ച്ച് റിസല്‍ട്ടില്‍ കണിക്കുന്ന ലിസ്റ്റുകള്‍ ഉപയോക്താവ് ആരെയൊക്കെ ഫോളോ ചെയ്യുന്നു, റീട്വിറ്റ് ചെയ്യുന്ന ട്വീറ്റുകള്‍ ഏവ എന്നതൊക്കെ അടിസ്ഥാനമാക്കിയാണ് വരുന്നത്.

ട്വിറ്റര്‍ ആപ്പിന്‍റെ അടുത്ത അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ട്വിറ്റര്‍ എല്ലാ ഉപയോക്താക്കള്‍ക്കും അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
 

click me!